കല്‍പ്പറ്റ: മടക്കി നാടുകാണിക്കുന്നിലെ അനധികൃത കുന്നിടിക്കലിനും പാറ ഖനനത്തിനും സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ. ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ വരുന്നതും പരിസ്ഥിതി ലോല പ്രദേശവുമായ മടക്കി നാടുകാണിക്കുന്നിലാണ് 4.60 ഏക്കര്‍ ഭൂമിയില്‍ ഖന നം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഹിറ്റാച്ചി വന്ന് കുന്നിടിക്കല്‍ നടത്തിയപ്പോള്‍ നാട്ടുക്കാര് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഖനനത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്തു. കോട്ടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ റീ സര്‍വ്വേ 233/3 ഉള്‍പ്പെട്ടതാണ് ഈ ഭൂമി. തുടര്‍ന്ന് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രദേശത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന മെഡിക്കല്‍ കോളജ് ഇവിടെ നിന്ന് മാറ്റി സ്ഥാപിച്ചത്. അതീവ പാരിസ്ഥിതിക ലോല പ്രദശമായ ഈ ഭൂമിയില്‍ ഇനി ഒരു ദുരന്തം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുക്കാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: