Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘ബിസിനസ് തന്നെ യഥാര്‍ത്ഥ സാധന,സംരംഭകന്‍ എന്ന നിലയിലല്ല, യോഗി എന്ന നിലയിലാണ് കാണുന്നത്’: സുമേഷ് ഗോവിന്ദ്

ബിസിനസിനെ ഞാന്‍ കാണുന്നത് ഒരു ഐഡിയോളജി ആയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 07:38 am IST
inBusiness

സുമേഷ് ഗോവിന്ദ്,

 ചെയര്‍മാന്‍&എം.ഡി, പാരഗണ്‍ ഗ്രൂപ്പ്

കല, സാഹിത്യം, ഫിലോസഫി എന്നിവയിലെല്ലാം നല്ല താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു ഞാന്‍. ആ മേഖലകളില്‍ വ്യാപരിക്കാനാണ് ആഗ്രഹിച്ചത്. 20 വയസിനകം തന്നെ ദസ്തയേവ്‌സ്‌കിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുമടക്കം പ്രമുഖരെയെല്ലാം വായിച്ചു. എന്നാല്‍ കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്താന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തി ഉപദേശിച്ചു. ചായയും കോഴി ബിരിയാണിയും വില്‍ക്കുന്ന ഹോട്ടലിന് ആര്‍ട്ടും ഫിലോസഫിയുമായി വലിയ ബന്ധമൊന്നുമില്ലെന്നായിരുന്നു എന്റെ ധാരണ. കലയേയും തത്വചിന്തയേക്കാളുമൊക്കെ വലുതാണ് ചായക്കച്ചവടമെന്ന് മനസിലാക്കിയത് ഇതിലേക്ക് ഇറങ്ങിയപ്പോഴാണ്. പക്വതയാകാത്ത പ്രായത്തില്‍ കല, സാഹിത്യമെന്ന് പറഞ്ഞ് ഇറങ്ങുന്നതിലും പതിന്‍മടങ്ങ് ജീവിതയാഥാര്‍ത്ഥ്യത്തെ മനസിലാക്കാന്‍ ഉപകരിക്കുക കച്ചവടവും അതിന്റെ ഭാഗമായുണ്ടായ പ്രതിസന്ധികളും അവ നേരിട്ട് ബിസിനസിനെ വിജയിപ്പിക്കുകയുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. യഥാര്‍ത്ഥ സാധന ബിസിനസ് തന്നെ. ആ യാത്ര ഇപ്പോഴും തുടരുന്നു.

ബിസിനസ് എന്ന ഐഡിയോളജി

ബിസിനസിനെ ഞാന്‍ കാണുന്നത് ഒരു ഐഡിയോളജി ആയാണ്. ആ ഐഡിയോളജിയുടെ നേതൃസ്ഥാനം വഹിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. എന്റെ നേതൃസ്ഥാനത്തിന്റെ ഗുണമനുസരിച്ചായിരിക്കും എന്റെ ഫോളോവേഴ്‌സിന്റെയും ബാഹുല്യം. ഒരു ലീഡറായും മെന്ററായുമാണ് ഞാന്‍ എന്നെ കാണുന്നത്, ബിസിനസ്മാന്‍ എന്നല്ല. ബിസിനസ് നടത്തിക്കൊണ്ടു പോകാനും എന്നോടൊപ്പമുള്ള ആളുകള്‍ക്ക് നല്ല ജീവിതം നയിക്കാനും സഹായിക്കുന്ന ഒരു ആശയപദ്ധതിയായാണ് പാരഗണിനെ ഞാന്‍ കാണുന്നത്.

ബിസിനസ് ആരംഭിച്ച് ഒരു നിശ്ചിതഘട്ടം പിന്നിട്ടാല്‍ നിങ്ങള്‍ക്ക് വളരണമെങ്കില്‍ നിങ്ങളൊരു ലീഡര്‍ ആയേ പറ്റൂ. വളരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യത്തേത് പ്രൊഡക്റ്റാണ്. ഉപഭോക്താവിന് നല്‍കാന്‍ നല്ലൊരു പ്രൊഡക്റ്റ് നമ്മുടെ കൈയില്‍ വേണം. പ്രൊഡക്റ്റ് മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം. അതിന്റെ ഉദ്ദേശലക്ഷ്യം 100% പൂര്‍ത്തിയാകുന്നത് വരെ. രണ്ടാമത്, ഈ പ്രൊഡക്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മളോട് സഹകരിക്കുന്നവര്‍ക്ക് ഇതിന്റെ ഗുണഗണങ്ങള്‍ ലഭ്യമാക്കാന്‍, സാധ്യമായതെല്ലാം ചെയ്യണം.

വേണം ആത്മപരിശോധന

ഇക്കാര്യങ്ങള്‍ ബാലന്‍സ് ചെയ്യുന്നതിനൊപ്പം ബിസിനസിനെ ആകമാനം വളര്‍ത്താന്‍ നമുക്കാവണം. അതേസമയം തന്നെ ഒരു ആത്മപരിശോധനയും നടക്കണം. വളര്‍ച്ച പോസിറ്റീവാണോ, എല്ലാത്തരത്തിലും നല്ല വളര്‍ച്ചയാണോ എന്ന പരിശോധന തുടര്‍ച്ചയായി നടക്കണം. ഇതെല്ലാം കൃത്യമായി ബാലന്‍സ് ചെയ്തിട്ടുള്ള ഒരു തീവ്ര തപസ്സാണ് ബിസിനസ്. തപസ്സ് ആദ്യം നിങ്ങള്‍ക്ക് സുഖമുള്ള കാര്യമാവില്ല. മെല്ലെമെല്ലെയേ സാധനയുടെ ഗുണം കിട്ടൂ.

ബിസിനസും ആത്മീയതയും

നാലു വര്‍ഷമായി ബിസിനസില്‍ കൂടുതല്‍ എക്‌സ്പാന്‍ഷനൊന്നും ഞാന്‍ നടത്തിയിട്ടില്ല. ആന്തരികമായി ശൈവ ഭാവത്തെ ഉണര്‍ത്തുന്നതിലാണ് ഈ സമയത്ത് ഞാന്‍ ശ്രദ്ധ ചെലുത്തിയത്. ഭൗതികമായി നേടേണ്ടിയിരുന്ന വളര്‍ച്ച ഞാന്‍ നേടിയിട്ടില്ലെന്ന് പലരും പറയും. എന്നാല്‍ ആന്തരികമായി ഞാന്‍ നേടിയ വളര്‍ച്ചയും ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഇവോള്‍വ് ചെയ്യുന്നതും അവര്‍ കാണുന്നില്ല. ഭൗതികമായ വളര്‍ച്ചയാണ് പലപ്പോഴും ദൃശ്യമാവുക. രണ്ടു വളര്‍ച്ചയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ് വലിയ വെല്ലുവിളി. ഒരു കൂട്ടം ആളുകള്‍ ഭൗതികതയ്‌ക്ക് പ്രാധാന്യം കൊടുത്തും മറ്റൊരു വിഭാഗം ആത്മീയതയില്‍ മാത്രം വിശ്വസിച്ചും ജീവിക്കുന്നു. ഭൗതികതയും ആത്മീയതയും നമ്മളില്‍ തന്നെ ബാലന്‍സ് ചെയ്യാന്‍ പറ്റുന്നതാണ് ഏറ്റവും വലിയ ആര്‍ട്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബിസിനസും ആത്മീയതയും ഒപ്പം കൊണ്ടുപോകാനുള്ള തീരുമാനം അങ്ങനെയാണ് ഞാന്‍ എടുത്തത്. രണ്ടിലും വിജയിക്കുമ്പോഴാണ് നാം പൂര്‍ണനാവുക.

ബിസിനസ് വോയ്‌സ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.