Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സാംസ്‌കാരിക ഇടനാഴിയുടെ പേരില്‍ തിരുവനന്തപുരം നഗരസഭയുടെ തുഗ്ലക് പരിഷ്‌കാരം

ഗോപന്‍ ചുള്ളാളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 03:19 pm IST
inThiruvananthapuram
നവീകരണത്തിന്റെ പേരില്‍ മാസങ്ങളായി പണി പൂര്‍ത്തിയാക്കാതെ കുഴിച്ചിട്ടിരിക്കുന്ന വെള്ളയമ്പലത്തെ മാനവീയം വീഥി

നവീകരണത്തിന്റെ പേരില്‍ മാസങ്ങളായി പണി പൂര്‍ത്തിയാക്കാതെ കുഴിച്ചിട്ടിരിക്കുന്ന വെള്ളയമ്പലത്തെ മാനവീയം വീഥി

തിരുവനന്തപുരം: സാംസ്‌കാരിക ഇടനാഴിയുടെ പേരില്‍ നഗരസഭ നടത്തുന്നത് തലതിരിഞ്ഞ തുഗ്ലക് പരിഷ്‌കാരം. മ്യൂസിയം-വെള്ളയമ്പലം റോഡില്‍ വയലാര്‍ പ്രതിമ മുതല്‍ ആല്‍ത്തറജംഗ്ഷനിലെ ജി. ദേവരാജന്‍ പ്രതിമവരെ 150 മീറ്റര്‍ നീളത്തിലുള്ള റോഡിലാണ് തലതിരിഞ്ഞ പരിഷ്‌കാരം നടപ്പാക്കുന്നത്. പരിഷ്‌കാരത്തിന്റെ ഒടുവില്‍ ഇങ്ങനൊരു റോഡുതന്നെ നിലവിലില്ലാതെ വന്നു.

നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് അക്ഷരാര്‍ഥത്തില്‍ കുളംതോണ്ടിയിരിക്കുന്നു. വഴുതക്കാട് ഭാഗത്തുനിന്ന് ആല്‍ത്തറവഴി മ്യൂസിയത്തേക്ക് തിരിഞ്ഞുപോകേണ്ടിയിരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ വെള്ളയമ്പലം ജംഗ്ഷനിലൂടെ പോകേണ്ടിവരുന്നതുമൂലം ഇവിടെ തിരക്കേറി. വാഹനങ്ങള്‍ സിഗ്നല്‍പോയിന്റില്‍ വളരെനേരം കാത്തുകിടക്കേണ്ട അവസ്ഥയാണ്. പകരം സംവിധാനമൊരുക്കാതെ ഗതാഗതയോഗ്യമായിരുന്ന വഴിയടച്ചത് വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു. സമീപത്ത് വേറെയും സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും അതെല്ലാം വിസ്മരിച്ചാണ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കെന്നുപറഞ്ഞ് തിരക്കേറിയ നഗരഭാഗത്ത് ഒരു റോഡുതന്നെ ഇല്ലായ്‌മ ചെയ്തത്.

2001ലെ മാനവീയം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ റോഡിന് മാനവീയം വീഥിയെന്ന് പേരിട്ടത്. 2001 ഏപ്രില്‍ 22ന് സ്പീക്കര്‍ എം. വിജയകുമാര്‍ മാനവീയം വീഥി ഉദ്ഘാടനം ചെയ്തു. ഒഎന്‍വി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ എന്നിവരൊക്കെയായിരുന്നു ആദ്യകാലത്ത് ഇവിടെ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയടക്കമുള്ള ചിത്രകാരന്മാര്‍ റോഡിനിരുവശത്തുമുള്ള മതിലില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചു. ചുമരൊപ്പുകളും ഇവിടുത്തെ പ്രത്യേകതകളായിരുന്നു. എന്നാല്‍ സാംസ്‌കാരിക കൂട്ടായ്‌മയുടെ കേന്ദ്രമെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ഇവിടം പില്‍ക്കാലത്ത് ചിലര്‍ ആക്ടിവിസ്റ്റുകള്‍ എന്നപേരില്‍ ലഹരി-ലൈംഗിക മാഫിയകളുടെ വിളനിലമാക്കുകയായിരുന്നു. 

സാംസ്‌കാരിക തെരുവെന്ന് പറഞ്ഞ് തുടങ്ങിയത് ചുവന്നതെരുവോളം അധഃപതിക്കുകയും ഇവിടെ മാവോയിസ്റ്റുകളും മതതീവ്രവാദശക്തികളും കൈകോര്‍ത്ത് നീങ്ങിയതും പോലീസിനും പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നു. തുടക്കത്തില്‍ റോഡിനിരുവശത്തും വന്‍തുക ചെലവാക്കി വരച്ചിരുന്ന ചിത്രങ്ങളെല്ലാം ഇപ്പോള്‍ മണ്ണിട്ട് മൂടിയ നിലയിലാണ്. ചിത്രകലയുടെ മൂല്യം അറിയാത്തവരാണ് റോഡുപണിക്ക് ചുക്കാന്‍ പിടിക്കുന്നത്. ജെസിബി ഉപയോഗിച്ച് കല്ലും ചെളിയുമെല്ലാം കോരിയിട്ട് ചിത്രങ്ങളെല്ലാം വൃത്തികേടാക്കിയിട്ടായിരുന്നു അടുത്തപരിഷ്‌കാരം. 

2019ല്‍ വി.കെ. പ്രശാന്ത് തലതിരിഞ്ഞ പരിഷ്‌കാരവുമായി വീണ്ടും എത്തി. സാംസ്‌കാരികതെരുവ് പുതിയ ഭാഷ്യത്തില്‍ സാംസ്‌കാരിക ഇടനാഴിയായി. സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിനാണ് ഇപ്പോള്‍ പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. ഇപ്പോള്‍ നടപ്പാക്കുന്നത് രാത്രികാല വിപണനകേന്ദ്രങ്ങള്‍ക്കുവേണ്ടിയുള്ള ഒരുക്കമാണ്. മുലയൂട്ടുന്നതിനുള്ള മുറി, ഇലക്ട്രോണിക് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, ഫുഡ് കിയോസ്‌ക്, സൈക്കിള്‍ പാര്‍ക്കിംഗ് കേന്ദ്രം, ടോയ്‌ലെറ്റ്, കുടിവെള്ള കിയോസ്‌കുകള്‍ എന്നിവയാണ് റോഡില്‍ സ്ഥാപിക്കുന്നത്. റോഡ് പൂര്‍ണമായും അടച്ച് കാല്‍നടക്കാര്‍ക്കു മാത്രമാക്കും പ്രവേശനം.

 തുറസായ കേന്ദ്രമായിരുന്നപ്പോള്‍ ഉണ്ടായ അഴിഞ്ഞാട്ടങ്ങള്‍ക്ക് മറപിടിക്കാനാണ് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മാനവീയം വീഥി രാവും പകലും ലഹരിക്കടിപ്പെട്ട ആക്ടിവിസ്റ്റുകള്‍ കയ്യടക്കുന്നതോടെ സമീപത്തുള്ള ആല്‍ത്തറ ക്ഷേത്രത്തിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Tags: തിരുവനന്തപുരംcorporationcultural corridor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.