ലണ്ടന്‍: അവസാന നിമിഷങ്ങളില്‍ റോഡ്രി നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക് വിജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷദിനത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്സണലിനെ തോല്‍പ്പിച്ചു. പ്രതിരോധ താരം ഗബ്രീയേല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ആഴ്സണല്‍ പത്തുപേരുമായാണ് പൊരുതിയത്.
മുപ്പത്തിയൊന്നാം മിനിറ്റില്‍ സാകയുടെ ഗോളില്‍ ആഴ്സണല്‍ മുന്നിലെത്തി. ഇടവേളയ്ക്ക് ആഴ്സണല്‍ 1-0 ന് മുന്നിട്ടുനിന്നു. അമ്പത്തിയേഴാം മിനിറ്റില്‍ മെഹറസ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണിലിനൊപ്പം എത്തി (1-1) . ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ റോഡ്രി സ്കോര്‍ ചെയ്തതോടെ സിറ്റി വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 21 മത്സരങ്ങളില്‍ 53 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: