ന്യൂദല്‍ഹി: ഡിസംബറിലെ ചരക്ക് സേവന നികുതി വരുമാനം 1,29,780 കോടി രൂപ. ഇതില്‍ കേന്ദ്ര ജിഎസ്ടി 22,578 കോടിയും സംസ്ഥാന ജിഎസ്ടി 28,658 കോടിയും അന്താരാഷ്‌ട്ര ജിഎസ്ടി 69,155 കോടിയുമാണ്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 13 ശതമാനം കൂടുതലാണ് ഈ ഡിസംബറിലെ വരുമാനം. 2020 ഡിസംബറില്‍ കേരളത്തിന്റെ ജിഎസ്ടി വരുമാനം 1776 കോടിയായിരുന്നു. ഈ ഡിസംബറില്‍ അത് 1895 കോടിയായി, ഏഴു ശതമാനം വര്‍ധന.
















