Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരം പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു; പുറത്താകുന്നത് കേരള പോലീസിന്റെ തീവ്രവാദ ബന്ധം

ജനുവരി 5ന് തീവ്രവാദത്തിനെതിരെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ പോലീസ് ഇന്റലിജന്‍സ് ജോലിയിലൂടെ ശേഖരിച്ച ക്രൈം കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പേരുടെ വിവരങ്ങള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് കൈമാറിയതായി എസ്പി സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ നല്‍കിയതായും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 07:52 pm IST
in Kerala

കൊച്ചി: പോലീസ് കരുതലെന്ന നിലയില്‍ ശേഖരിച്ച ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനസ് പി.കെ.യാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജനുവരി 5ന് തീവ്രവാദത്തിനെതിരെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ പോലീസ് ഇന്റലിജന്‍സ് ജോലിയിലൂടെ ശേഖരിച്ച ക്രൈം കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പേരുടെ വിവരങ്ങള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് കൈമാറിയതായി എസ്പി സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ നല്‍കിയതായും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനയുണ്ടാകും.

നേരത്തെ 16ന് ആണ് തൊടുപുഴ ഡിവൈഎസ്പി കെ. സദന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറിയത്. എന്നാല്‍ ഇത് കൃത്യമായി മുകളിലേക്ക് എത്താതെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞുവച്ചു. പിന്നീട് എസ്പി വിവരം അറിഞ്ഞ് 22ന് അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

ഡിസംബര്‍ 3ന് തൊടുപുഴ മങ്ങാട്ടുകവലയില്‍വെച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. മക്കളുടെ മുന്നില്‍വെച്ചാണ് ബസില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് കണ്ടെത്തിയത്.

കേസില്‍ ആകെ നാല് പേരാണ് പിടിയിലായത്. ഇതില്‍ വണ്ണപ്പുറം പ്ലാമൂട്ടില്‍ ഷാനവാസും അനസും 11 വര്‍ഷമായി സുഹൃത്തുക്കളാണ്. ഈ ബന്ധം ഉപയോഗിച്ചാണ് പോലീസിന്റെ മാത്രമായ ഔദ്യോഗിക വിവരങ്ങള്‍ പ്രതിക്ക് കൈമാറിയത്. പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ച് ചോര്‍ത്തി ഇയാളുടെ തന്നെ ഫോണില്‍ നിന്നും പ്രവര്‍ത്തകന് അയച്ചുകൊടുക്കുകയായിരുന്നു. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചതോടെ ഉദ്യോഗസ്ഥരും ഞെട്ടി. റിമാന്‍ഡില്‍ പോയ 4 പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഇതില്‍ ഫോണില്‍ വിവരങ്ങള്‍ കണ്ടയാളെ 22ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതറിഞ്ഞ് നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് രാത്രി വൈകിയും സ്‌റ്റേഷന് മുന്നില്‍ തമ്പടിച്ചത്. ഇതോടെയാണ് വിവരം പുറത്താകുന്നത്.

പോലീസ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം തെളിവ് സഹിതം പുറത്ത് വന്നതോടെ ആലപ്പുഴയിലെ രണ്‍ജീത് വധം അടക്കമുള്ള കേസുകളിലും ഇത്തരം ഇടപെടല്‍ സംശയിക്കപ്പെടുകയാണ്. ബിജെപി ഏറെക്കാലമായി ഇത്തരം ബന്ധമുള്ളതായി ആരോപമുയര്‍ത്തുന്നുണ്ട്.

Tags: keralaആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്കേരള സര്‍ക്കാര്‍sdpiജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

മാപ്പിള ലഹള പോലൊരു കലാപത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.