Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിടപറഞ്ഞത് ഒരു വടവൃക്ഷം

മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച ആദ്യ സിനിമയായ ജ്ഞാനസുന്ദരി തന്നെ ഇക്കാര്യത്തില്‍ മഹത്തായ തുടക്കമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍നിന്ന്, ഓപ്പോള്‍, ചട്ടക്കാരി, അരനാഴികനേരം, പണിതീരാത്ത വീട്, കന്യാകുമാരി, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന, വേനല്‍ക്കിനാവുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന് തോപ്പില്‍ ഭാസിയെക്കൊണ്ട് തിരക്കഥയെഴുതിച്ച് അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ സേതുമാധവന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് തെളിഞ്ഞുകണ്ടു. ഓരോ ഫ്രെയിമിലും സംവിധാന കലയുടെ മായാജാലമാണ് ഈ ചിത്രത്തിലൂടെ കണ്ടത്. വന്‍ സാമ്പത്തികവിജയം നേടിയ യക്ഷി സിനിമയെ ഗൗരവമായെടുക്കുന്നവര്‍ക്ക് ഇന്നും ഒരു പാഠപുസ്തകമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 25, 2021, 05:00 am IST
inEditorial

മലയാള സിനിമാരംഗത്തെ വടവൃക്ഷമാണ് കെ.എസ്. സേതുമാധവന്റെ വേര്‍പാടോടെ ഓര്‍മയായിരിക്കുന്നത്. ബാലാരിഷ്ടതകള്‍ പിന്നിട്ട് യൗവ്വനത്തിലേക്ക് കടന്ന മലയാള സിനിമയ്‌ക്ക് വസന്തകാലം സമ്മാനിച്ചത് ഈ സംവിധായകനായിരുന്നു. ആറ് പതിറ്റാണ്ടു കാലത്തിനിടെ അറുപതോളം സിനിമകള്‍. സവിശേഷതകള്‍ ഏറെയാണ് ആ പ്രതിഭാശാലിക്ക്. മലയാള സിനിമയില്‍ പലതിന്റെയും തുടക്കക്കാരനായിരുന്നു സേതുമാധവന്‍. മികച്ച സാഹിത്യകൃതികളില്‍നിന്ന് കാമ്പുളള തിരക്കഥകള്‍ സൃഷ്ടിച്ച് സിനിമകളൊരുക്കിയതാണ് ഇതിലൊന്ന്. മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച ആദ്യ സിനിമയായ ജ്ഞാനസുന്ദരി തന്നെ ഇക്കാര്യത്തില്‍ മഹത്തായ തുടക്കമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍നിന്ന്, ഓപ്പോള്‍, ചട്ടക്കാരി, അരനാഴികനേരം, പണിതീരാത്ത വീട്, കന്യാകുമാരി, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന, വേനല്‍ക്കിനാവുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന് തോപ്പില്‍ ഭാസിയെക്കൊണ്ട് തിരക്കഥയെഴുതിച്ച് അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ സേതുമാധവന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് തെളിഞ്ഞുകണ്ടു. ഓരോ ഫ്രെയിമിലും സംവിധാന കലയുടെ മായാജാലമാണ് ഈ ചിത്രത്തിലൂടെ കണ്ടത്. വന്‍ സാമ്പത്തികവിജയം നേടിയ യക്ഷി സിനിമയെ ഗൗരവമായെടുക്കുന്നവര്‍ക്ക് ഇന്നും ഒരു പാഠപുസ്തകമാണ്.

എണ്ണംപറഞ്ഞ സിനിമകളിലൂടെ മലയാളിയുടെ ചലച്ചിത്രാനുഭവങ്ങളെ സമ്പന്നമാക്കിയ സേതുമാധവന്‍ ഈ രംഗത്ത് നേടിയത് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സ്ഥാനമാണ്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന് അതിനെ കരുപ്പിടിപ്പിച്ചയാള്‍ എന്നുപോലും പറയാം. ഈടുറ്റ കഥാപാത്രങ്ങള്‍ നല്‍കി സത്യന്‍ എന്ന നടനെ പ്രേക്ഷകമനസ്സില്‍ കുടിയിരുത്തിയയാള്‍, സുന്ദരകളേബരനായ പ്രേംനസീറിനെക്കൊണ്ട് വില്ലന്‍ വേഷങ്ങള്‍ ചെയ്യിച്ചയാള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ മമ്മൂട്ടി എന്ന നടന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചയാള്‍, പില്‍ക്കാലത്ത് സകലകലാവല്ലഭനായി വളര്‍ന്ന കമല്‍ഹാസനെ ‘കണ്ണും കരളി’ലൂടെ ബാലതാരമായും കന്യാകുമാരി എന്ന ചിത്രത്തിലൂടെ നായകനായും അവതരിപ്പിച്ചയാള്‍, ഓടയില്‍നിന്ന് എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയെ ബാലതാരമായി പരിചയപ്പെടുത്തിയയാള്‍. ഇതൊക്കെ സേതുമാധവന്‍ എന്ന ചലച്ചിത്രകാരനിലൂടെ സംഭവിച്ചതാണ്. സംഗീതവുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല എന്നു പറയുമായിരുന്ന സേതുമാധവന്റെ സിനിമകളാണ് മലയാളി മരിച്ചാലും മറക്കാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചത്. വയലാര്‍-ദേവരാജന്‍ ടീമിലൂടെ പല സുവര്‍ണഗീതങ്ങളും പിറന്നത് സേതുമാധവന്റെ സിനിമകളിലാണ്. സിനിമയില്‍ ആെരക്കൊണ്ട് എന്തു ചെയ്യിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഈ സംവിധായകന്‍ മുടിചൂടാമന്നനായിരുന്ന സാക്ഷാല്‍ എംജിആറിനെപ്പോലും വരച്ച വരയില്‍ നിര്‍ത്തുമായിരുന്നു. അത്രയ്‌ക്കായിരുന്നു ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും.

സകല തിന്മകളുടെയും വിളനിലമായി കരുതപ്പെടുന്ന സിനിമയുടെ മേഖലയില്‍ വിശുദ്ധമായിരുന്നു സേതുമാധവന്റെ വ്യക്തിത്വം. കലാകാരന്മാര്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതെന്നു പലരും ധരിച്ചുവച്ചിട്ടുള്ള ലഹരികളില്‍നിന്ന് എക്കാലത്തും അകന്നുനിന്നു. സിനിമാരംഗത്ത് സഹജമായ ഗോസിപ്പുകള്‍ക്ക് നിന്നുകൊടുത്തില്ല. ഒരിക്കലും വിവാദങ്ങള്‍ക്ക് പിന്നാലെ പോയില്ല. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സേതുമാധവനെ തേടി സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നിരവധിയെത്തി. തനിക്ക് കിട്ടാത്ത പുരസ്‌കാരങ്ങളുടെ പേരില്‍ ആരോടും പരിഭവിച്ചില്ല. ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍ പുറത്തുവന്ന് സിനിമാരംഗത്ത് സജീവമായിരുന്നപ്പോഴും, പ്രായാധിക്യം മൂലം വിട്ടുനിന്നപ്പോഴും ഈ സംവിധായകന്റെ മനസ്സു നിറയെ സിനിമയായിരുന്നു. മലയാള സിനിമയ്‌ക്ക് നവോന്മേഷം പകരുക മാത്രമല്ല സേതുമാധവന്‍ ചെയ്തത്. സിനിമയുടെ ചരിത്രത്തില്‍ ഒരു നവോത്ഥാനം സൃഷ്ടിക്കുകയുമായിരുന്നു. വിവിധ മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ജന്മഭൂമി നല്‍കുന്ന ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം 2019ല്‍ സമര്‍പ്പിച്ചത് സേതുമാധവനാണ്. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഈ കുലപതിയെ ആദരിക്കുകയുണ്ടായി. ഏതു മേഖലയിലും മഹത്തായ സംഭാവനകള്‍ നല്‍കുന്നവര്‍ ഇതിഹാസനായകന്മാരായി വാഴ്‌ത്തപ്പെടുന്നു. സിനിമയുടെ മേഖലയില്‍ സേതുമാധവന്‍ ഒരു ഇതിഹാസമായിരുന്നു. ഞങ്ങളുടെ ആദരാഞ്ജലികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.