ഹൈദരാബാദ് : കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് പോലീസ് പിടിയിലാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ മുകളുപൊടിയെറിഞ്ഞ് ഭാര്യ. തെലങ്കാന അറ്റപുരിയിലാണ് സംഭവം. ഷമീം പര്‍വീണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞത്.
കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് പിടികൂടാനെത്തിയപ്പോള്‍ പര്‍വീണ്‍ ഇവര്‍ക്കു നേരെ മുളകുപൊടിയെറിയുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. 2019 ല്‍ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ പ്രതിയാണ് ഇവരുടെ ഭര്‍ത്താവ്. സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഡ് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഇയാളും ഭാര്യയും ഹൈദരാബാദിലെ അറ്റപുരില്‍ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു. പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായിരുന്നു.
അതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഷമീം നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് ഇവരുടെ ഭര്‍ത്താവ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: