Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബോര്‍ഡിലെ സിപിഎം ഗ്രൂപ്പിസം; വായ്‌മൂടിക്കെട്ടിയ പ്രതിഷേധം വരെയെത്തി

സിപിഎം യൂണിയനായ കെഎസ്ഇബിഒഎ വൈസ്പ്രസിഡന്റും ബോര്‍ഡ് ഡയറക്ടറുമായ ആര്‍. സുകു, ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ജീവനക്കാരെ നിരത്തിലിറക്കി യൂണിയന്‍ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിന്റെ പ്രതിരോധം. എന്നാല്‍, ലക്ഷ്യം വ്യക്തിപരമാണെന്ന് അറിയാമായിട്ടും, യൂണിയനിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ ഭാഗമായി, സുരേഷിന്റെ പക്ഷക്കാര്‍ സമരങ്ങള്‍ക്കിറങ്ങുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 06:00 am IST
inKerala

കോഴിക്കോട്: വൈദ്യുതി ബോര്‍ഡില്‍ സിപിഎം നിയന്ത്രണത്തിലുള്ള യൂണിയനില്‍ കടുത്ത ഭിന്നത കൂടുതല്‍ പരസ്യമാകുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, അധികാര സ്ഥാനങ്ങളില്‍നിന്ന് ഒതുക്കപ്പെട്ട നേതാവ് എം.ജി. സുരേഷ് കുമാറിനെതിരേ ഗുരുതരമായ കേസ് ഉണ്ടാകാതിരിക്കാനും, സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യത്തില്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവുകൂടിയായ ഡയറക്ടര്‍ ആര്‍. സുകുവിനെ മുന്‍നിര്‍ത്തി നടത്തുന്ന നീക്കങ്ങള്‍ തടയാനും ലക്ഷ്യമിട്ട് ഇന്നലെ തലസ്ഥാനത്തെ സിപിഎം യൂണിയനില്‍പെട്ട ജീവനക്കാര്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.

സിപിഎം യൂണിയനായ കെഎസ്ഇബിഒഎ വൈസ്പ്രസിഡന്റും ബോര്‍ഡ് ഡയറക്ടറുമായ ആര്‍. സുകു, ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ജീവനക്കാരെ നിരത്തിലിറക്കി യൂണിയന്‍ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിന്റെ പ്രതിരോധം. എന്നാല്‍, ലക്ഷ്യം വ്യക്തിപരമാണെന്ന് അറിയാമായിട്ടും, യൂണിയനിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ ഭാഗമായി, സുരേഷിന്റെ പക്ഷക്കാര്‍ സമരങ്ങള്‍ക്കിറങ്ങുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സുരേഷ്‌കുമാര്‍, ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെ ഡെപ്യൂട്ടേഷനില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായിരിക്കെ നടത്തിയ പല ഇടപാടുകളില്‍ പങ്കാളികളായവരാണ് ഇപ്പോള്‍ ഒപ്പമുള്ളതെന്ന് സിപിഎം നേതാക്കള്‍തന്നെ പറയുന്നു. സംഘടനയ്‌ക്കും മുകളില്‍ വളര്‍ന്ന യൂണിയന്‍ നേതാവിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിതന്നെയാണ്. അതിനാലാണ് പലവട്ടം വൈദ്യുതിവകുപ്പ് മന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ച പരിചയമുണ്ടായിട്ടും ഇത്തവണ വകുപ്പില്‍ അടുപ്പിക്കാഞ്ഞതെന്നും അവര്‍ വിശദീകരിക്കുന്നു. ഇതുകൊണ്ടൊന്നും ഒതുങ്ങിയില്ലെങ്കില്‍ മുന്‍കാല ഔദ്യോഗിക ചെയ്തികള്‍ക്കുമേല്‍ അന്വേഷണങ്ങള്‍ക്കുപോലും ബോര്‍ഡ് തീരുമാനം വരാനുള്ള സാധ്യതയും പാര്‍ട്ടിയിലെ ചില നേതാക്കള്‍ പറയുന്നു.

എറണാകുളത്ത് ഒരു ഉപഭോക്താവിന്റെ പരാതിക്ക് ഉദ്യോഗസ്ഥ വാട്സ്ആപ്വഴി നല്‍കിയ മറുപടി വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഉപഭോക്താവിനോട് ബോര്‍ഡ് ക്ഷമ ചോദിച്ചു. തുടര്‍ന്ന് ആ വിവാദ ശബ്ദ സന്ദേശം സീനയര്‍ ഓഫീസര്‍മാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഡയറക്ടര്‍ ആര്‍. സുകു പങ്കുവെച്ചു. ഇതിനെ ബോര്‍ഡിന്റെ വിതരണവിഭാഗം ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയര്‍ ചോദ്യം ചെയ്തു. ഇത് അച്ചടക്ക ലംഘനമായി കണക്കാക്കി, അദ്ദേഹത്തിന് ബോര്‍ഡ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇത് ഫാസിസ്റ്റ് രീതിയാണെന്ന് ആരോപിച്ചാണ് ഇന്നലെ വായ്‌മൂടിക്കെട്ടി പ്രകടനം നടത്തിയത്.

എന്നാല്‍, പുതിയ ചെയര്‍മാന്‍ വന്നപ്പോള്‍ മുതല്‍ ബോര്‍ഡിലെ ഇടതുപക്ഷ സംഘടനകളുടെ ഫാസിസ്റ്റ് നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്. ബോര്‍ഡ് രക്ഷപ്പെടാന്‍ ലക്ഷ്യമിട്ട് ചെയര്‍മാന്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്‌ട്രീയാതീതമായി ജീവനക്കാരില്‍നിന്ന് പിന്തുണയുണ്ട്. ജീവനക്കാരും അംഗങ്ങളായ ഡയറക്ടര്‍ബോര്‍ഡില്‍ ഭൂരിപക്ഷവും ചെയര്‍മാന്റെ നടപടികള്‍ക്കൊപ്പമാണ്.  

യൂണിയന്‍ നേതാക്കളും പങ്കെടുത്ത ഒരു യോഗത്തില്‍ ഒരേ യൂണിയനിലായ ഡയറക്ടറെ ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പേരുവിളിച്ച് ആക്ഷേപിച്ചിരുത്തിയെന്ന് പരാതി വന്നിരുന്നു. അതിന്റെ പേരില്‍ അസോസിയേഷന്‍  പ്രസിഡന്റിനെ ചെയര്‍മാന്‍താക്കീതും ചെയ്തു. എന്നാല്‍, പേരല്ല, ജാതിപ്പേരാണ് വിളിച്ചതെന്നും ആ നിലയ്‌ക്കുള്ള പരാതി അധികൃതരുടെ പക്കല്‍ എത്തിയെന്നുമാണ് വിവരം. ചെയര്‍മാന്‍ താക്കീത് ചെയ്ത വിഷയം മുഖ്യമന്ത്രിയുടെ അടുത്തുവരെ പരാതിയായി എത്തിയെങ്കിലും അസോസിയേഷന്‍ പ്രസിഡന്റിനൊപ്പം പാര്‍ട്ടിയിലെ ആരും നിന്നില്ല. ജാതിപ്പേരുവിളിച്ചുവെന്ന പരാതി കേസായാല്‍ ഗുരുതരമായ വിഷയമാകും. അതുണ്ടാകാതിരിക്കാന്‍ നടത്തുന്ന സമ്മര്‍ദ തന്ത്രമാണ് വായ്‌മൂടിക്കെട്ടി സമരമെന്നാണ് ചില വിശദീകരണങ്ങള്‍.

എന്നാല്‍, ഏറെ കൗതുകകരമായ കാര്യം, യുഡിഎഫ് ഭരണകാലത്ത്, അസോസിയേഷന്‍ വൈസ് പ്രസിഡന്റായ ഇപ്പോഴത്തെ ഡയറക്ടര്‍ സാമൂഹ്യ മാധ്യമത്തിലൂടെ അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി. അന്ന് ബോര്‍ഡ് നടപടിയെടുത്തപ്പോള്‍ അതിനെതിരേയും ഇതേ ബോര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനെതിരേ -ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം ബോര്‍ഡ് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചൂടന്‍ ചര്‍ച്ചയാണ്. 

Tags: വൈദ്യുതിcpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.