Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബഗ്ഗി കാറുകള്‍ കട്ടപ്പുറത്ത്, ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു

അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികളെ വാര്‍ഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിന് ആംബുലന്‍സായാണ് ബഗ്ഗി കാറുകള്‍ ക്രമീകരിച്ചത്.

ടി.കെ. രാധാകൃഷ്ണന്‍byടി.കെ. രാധാകൃഷ്ണന്‍
Dec 23, 2021, 11:25 am IST
inKottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ബാറ്ററി വാഹനങ്ങള്‍ (ബഗ്ഗി കാറുകള്‍) കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഇത്തരത്തിലുള്ള  നാലു വാഹനങ്ങളാണ് മെഡിക്കല്‍ കോളജിലുള്ളത്.  ഇതില്‍ രണ്ടെണ്ണത്തിനാണ് തകരാര്‍ സംഭവിച്ചത്. 

മുന്‍ എംപി എളമരം കരീമിന്റെ 2018-19 വര്‍ഷത്തെ  എംപി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളജിലേക്ക് വാങ്ങിയതാണ് നാലു ബഗ്ഗി കാറുകള്‍. ഒരെണ്ണത്തിന് 10 ലക്ഷം രൂപയാണ് ചെലവ്. 2019ല്‍ വലിയ ആഘോഷത്തോടെയാണ് ഇത് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ചില നിസാര തകരാറുകള്‍ മാത്രമേ ഉള്ളൂവെന്നും ഇത് പരിഹരിക്കുന്നതിന് കമ്പനിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ലയെന്നും ഇത് കാരണമാണ് വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കാലതാമസം വരുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികളെ വാര്‍ഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിന് ആംബുലന്‍സായാണ് ബഗ്ഗി കാറുകള്‍  ക്രമീകരിച്ചത്.  പല സ്വകാര്യ ആശുപത്രികളിലും ഈ സംവിധാനം മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്ക തകരാര്‍ വന്നാല്‍ ധൃതഗതിയില്‍ ശരിയാക്കപ്പെടുന്നുമുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹനം വന്ന് ആദ്യ മാസങ്ങളില്‍ ഡ്രൈവറില്ലായിരുന്നു അതിനെ  തുടര്‍ന്ന് ഓടിക്കുവാന്‍ കഴിയാതെ എറെ നാള്‍ ഉപയോഗമില്ലാതെ കിടന്നു.  

പിന്നീട് താത്ക്കാലിക  ഡ്രൈവര്‍മാര്‍ നിയമിച്ച ശേഷമാണ് ബഗ്ഗി കാറിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കുവാന്‍ തുടങ്ങിയത്. ഇപ്പോള്‍ തകരാര്‍ മൂലം വാഹനം ഉപയോഗിക്കാതായിട്ട് മാസം പിന്നിട്ടിരിക്കുന്നു. ഇതിനാല്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എത്തിക്കുവാനോ, വിവിധ പരിശോധനകള്‍ക്ക് യഥാസമയം കൊണ്ടു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.  

കഴിഞ്ഞാഴ്ച അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗികളുടെ ബന്ധുക്കളും, ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായി. അത്യാഹിത വിഭാഗത്തില്‍ നിന്നും രോഗികളെ വാര്‍ഡുകളിലേക്ക് സ്ട്രച്ചറുകളിലോ വീല്‍ ചെയറുകളിലോ പോകുകയാണ് നിലവിലെ രീതി. രോഗിയുടെ ആരോഗ്യനില മോശമാകുന്ന സന്ദര്‍ഭങ്ങളില്‍ ഇവരെ ബഗ്ഗിവാഹനങ്ങളിലാണ് വാര്‍ഡുകളിലെത്തിക്കുന്നത്. കൂടാതെ കോവിഡ് രോഗികളെ കൊണ്ടു പോയിരുന്നതും ഇതിലായിരുന്നു. നന്നാക്കുന്നതിനുള്ള കരാര്‍ എടുത്തിട്ടുള്ള കമ്പനി ആന്ധ്രയിലാണ്. ഇവിടെ നിന്നും വിദഗ്‌ദ്ധരെത്തി നന്നാക്കുന്നതു വരെ ലക്ഷങ്ങള്‍ വിലയുള്ള ബഗ്ഗി കാറുകള്‍ തുരുമ്പെടുത്തു നശിക്കും. ഇത് ഒഴിവാക്കുവാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം.

Tags: kottayamkottayam medical collegeബഗ്ഗി കാറുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.