Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പാലക്കാട് കിരീടത്തിലേക്ക്; തൊട്ടു പിന്നാലെ എറണാകുളം

21 സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമടക്കം 295.5 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. 16 സ്വര്‍ണവും 9 വെള്ളിയും 10 വെങ്കലവുമടക്കം 262.5 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 10 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമടക്കം 229.5 പോയിന്റുമായി കോട്ടയം നാലാം സ്ഥാനത്തുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 11:16 pm IST
inAthletics

തേഞ്ഞിപ്പലം: അറുപത്തിയഞ്ചാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കാനിരിക്കെ പാലക്കാട് കിരീടത്തിലേക്ക്. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ പാലക്കാട് 17 സ്വര്‍ണവും 16 വെള്ളിയും 15 വെങ്കലവുമടക്കം 352 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

21 സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമടക്കം 295.5 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. 16 സ്വര്‍ണവും 9 വെള്ളിയും 10 വെങ്കലവുമടക്കം 262.5 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 10 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമടക്കം 229.5 പോയിന്റുമായി കോട്ടയം നാലാം സ്ഥാനത്തുമുണ്ട്.

ഇന്നലെ പത്ത് പുതിയ മീറ്റ് റെക്കോഡുകളാണ് പിറന്നത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം ലോങ്ജമ്പില്‍ കോഴിക്കോടിന്റെ മുബസിന മുഹമ്മദ്, ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ അനുപ്രിയ. വി.എസ്, അണ്ടര്‍ 20 വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ ആന്‍ റോസ് ടോമി, 10000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രന്‍, ഹൈജമ്പില്‍ എറണാകുളത്തിന്റെ മീര ഷിബു, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴയുടെ സച്ചു മാത്യു, ബോള്‍ ത്രോയില്‍ വയനാടിന്റെ തേജസ് ചന്ദ്രന്‍, അണ്ടര്‍ 16 വിഭാഗം 300 മീറ്ററില്‍ കോഴിക്കോടിന്റെ ടി. ആഘോഷ്, ഹെക്‌സാത്തലണില്‍ മലപ്പുറത്തിന്റെ ഇര്‍ഫാന്‍ മുഹമ്മദ്, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍. കെ എന്നിവരാണ് ഇന്നലെ റെക്കോഡിന് അവകാശികളായത്.

അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കോഴിക്കോടിന് വേണ്ടി ഇറങ്ങിയ ലക്ഷദ്വീപുകാരി മുബസിന മുഹമ്മദ് 5.90 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. തൃശൂരിന്റെ ഇ.എസ്. ശിവപ്രിയയുടെ  5.68 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. അണ്ടര്‍ 16 പെണ്‍ ഡിസ്‌കസ് ത്രോയില്‍ 37.23 മീറ്റര്‍ എറിഞ്ഞാണ് കാസര്‍കോടിന്റെ അനുപ്രിയ റെക്കോഡിന് അവകാശിയായത്. 2017-ല്‍ തൃശൂരിന്റെ പി.എ. അതുല്യ സ്ഥാപിച്ച 36.51 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്. അണ്ടര്‍ 20 പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ അപര്‍ണ റോയ് സ്ഥാപിച്ച 14.2 സെക്കന്‍ഡിന്റെ റെക്കോഡ് മറികടന്നാണ് തൃശൂരിന്റെ ആന്‍ റോസ് ടോമി റെക്കോഡ് സ്വന്തമാക്കിയത്. 14.22 സെക്കന്‍ഡാണ് പുതിയ സമയം. കഴിഞ്ഞ ദിവസം 100 മീറ്ററിലും സ്വര്‍ണം നേടിയ ആന്‍ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. ഇതേ വിഭാഗം 10,000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രന്‍ 49 മിനിറ്റ് 57 സെക്കന്‍ഡില്‍ നടന്നെത്തിയാണ് റെക്കോഡിന് അവകാശിയായത്.

പാലക്കാടിന്റെ നീന. കെ.ടി 2015-ല്‍ സ്ഥാപിച്ച 53 മിനിറ്റ് 19.60 സെക്കന്‍ഡിന്റെ റെക്കോഡാണ് സാന്ദ്ര  സ്വന്തം പേരിലാക്കിയത്. ഹൈജമ്പില്‍ എറണാകുളത്തിന്റെ മീരാ ഷിബു 1.72 മീറ്റര്‍ ചാടി റെക്കോഡ് സ്വന്തമാക്കി. 2016-ല്‍ എറണാകുളത്തിന്റെ ലിബിയ ഷാജി സ്ഥാപിച്ച 1.71 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്.

അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 13.26 മീറ്റര്‍ എറിഞ്ഞ് ആലപ്പുഴയുടെ സച്ചു മാര്‍ട്ടിന്‍ റെക്കോഡിന് അവകാശിയായി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷാം സ്ഥാപിച്ച 11.36 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. ഈ ഇനത്തില്‍ ആദ്യ നാല് സ്ഥാനക്കാരും നിലവിലെ റെക്കോഡ് മറികടന്നു. ബോള്‍ത്രോയില്‍ വയനാടിന്റെ തേജസ് ചന്ദ്രന്‍ 67.04 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോഡ് സ്വന്തമാക്കി. വയനാടിന്റെ തന്നെ വിഷ്ണു. പി.കെ സ്ഥാപിച്ച 66.65 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്. അണ്ടര്‍ 16 ആണ്‍ 300 മീറ്ററില്‍ പി. അഭിരാം സ്ഥാപിച്ച 37.81 സെക്കന്‍ഡിന്റെ റെക്കോഡ് കോഴിക്കോടിന്റെ ആഘോഷ്. ടി തിരുത്തി.

37.31 സെക്കന്‍ഡാണ് പുതിയ സമയം. വെള്ളി നേടിയ മലപ്പുറത്തിന്റെ അലന്‍ മാത്യുവും നിലവിലെ റെക്കോഡ് മറികടന്നു. ഹെക്‌സാത്തലണില്‍ 2946 പോയിന്റ് നേടിയാണ് മലപ്പുറത്തിന്റെ ഇര്‍ഫാന്‍ മുഹമ്മദ് റെക്കോഡിന് അവകാശിയായത്. 2020-ല്‍ കോട്ടയത്തിന്റെ റോഷന്‍ റോയ് സ്ഥാപിച്ച 2845 പോയിന്റിന്റെ റെക്കോഡ് പഴങ്കഥയായി. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍. കെ 10.90 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ നിലവിലെ റെക്കോഡ് ജേതാവ് വയനാടിന്റെ വിമല്‍. എ.ബി രണ്ടാമതായി. 1.30 സെക്കന്‍ഡായിരുന്നു വിമലിന്റെ പേരിലുള്ള റെക്കോഡ്.

Tags: keralaAthletic meet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.