Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കി; കരോള്‍ സംഘങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ പോലീസ്; പ്രതിഷേധം വ്യാപിക്കുന്നു

കെഎസ്ആര്‍ടിസി ബസുകളിലടക്കം യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോഴും സര്‍ക്കാരിനു വരുമാനമുള്ള മേഖലകളിലേക്ക് പരമാവധി ആളുകളെ എത്തിക്കാന്‍ ശ്രമിക്കുമ്പോഴും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദുരൂഹമാണെന്ന് വിവിധ ക്രൈസ്തവ സംഘടനാ നേതാക്കള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 02:58 pm IST
inKerala

പത്തനംതിട്ട: ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ ആഘോഷങ്ങള്‍ക്കും കരോള്‍ സംഘങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായിരുന്നു. ഇപ്പോഴും കൊവിഡും പ്രളയവുമെല്ലാം കാരണം വ്യാപാര മേഖല ഏതാണ്ട് തകര്‍ന്ന നിലയിലാണ്. ക്രിസ്തുമസിന് നേരിയ ഉണര്‍വ് വ്യാപാര മേഖലയില്‍ കണ്ടുവരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം. കരോള്‍ സംഘങ്ങള്‍ക്കാണ് നിയന്ത്രണമെങ്കിലും ഇതു വ്യാപാര മേഖലയെ സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.  

കെഎസ്ആര്‍ടിസി ബസുകളിലടക്കം യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോഴും സര്‍ക്കാരിനു വരുമാനമുള്ള മേഖലകളിലേക്ക് പരമാവധി ആളുകളെ എത്തിക്കാന്‍ ശ്രമിക്കുമ്പോഴും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദുരൂഹമാണെന്ന് വിവിധ ക്രൈസ്തവ സംഘടനാ നേതാക്കള്‍ പറഞ്ഞു. വിവേചനപരമായ തീരുമാനങ്ങള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളരുതെന്നും അവര്‍ ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് ദേവാലയങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കിവരുന്ന കാലഘട്ടത്തില്‍ പത്തനംതിട്ടയില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികളെ നിയന്ത്രിക്കുന്നതിനോടുള്ള വിയോജിപ്പാണ് പ്രകടമാകുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവിനേ തുടര്‍ന്ന് പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്നു കരോള്‍ സംഘങ്ങള്‍ അനുമതി വാങ്ങണമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.  

പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം അനുമതി നല്കാന്‍ പോലീസ് തയ്യാറാകാനുമിടയില്ല. ഇത്തരത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്ന സമീപനങ്ങളില്‍ നിന്നു പിന്തിരിയണമെന്ന ആവശ്യമാണ് ഉയരുന്നത്. കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പൂര്‍ണമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ചെറിയ ഇളവുകള്‍ ലഭിച്ചപ്പോള്‍ വീണ്ടും നിയന്ത്രണങ്ങളിലേക്കു തള്ളിയിടാനുള്ള നീക്കം വ്യാപാര മേഖലയ്‌ക്കു ദോഷമുണ്ടാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര പറഞ്ഞു.

വൈദിക ജില്ലാ സമിതി പ്രതിഷേധിച്ചു

പത്തനംതിട്ട:  ക്രിസ്തുമസ് കരോളിന്ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മലങ്കര കാത്തലിക് അസോസിയേഷന്‍ റാന്നി-പെരുനാട് വൈദിക ജില്ലാ സമിതി പ്രതിഷേധിച്ചു.  

പരമാവധി 20 പേരടങ്ങുന്ന സംഘത്തിനു മാത്രമാണ് അനുമതി എന്നും വീടുകളില്‍ ഭക്ഷണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും പറഞ്ഞ് കളക്ടര്‍ ഇറക്കിയ ഉത്തരവ് വിവേചനപരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എം.എസ്. സാമുവല്‍ അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍സണ്‍ പാറയ്‌ക്കല്‍, സെക്രട്ടറി പി.ടി. ജെയിംസ്, ജോര്‍ജ് യോഹന്നാന്‍, തോമസ് ചാക്കോ, സജി ജോര്‍ജ് മണക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Tags: കേരള പോലീസ്പോലീസ്restrictionsക്രിസ്തുമസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

India

വായു ഗുണനിലവാര സൂചിക ഗണ്യമായി മെച്ചപ്പെട്ടു, ദല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Environment

വായു മലിനീകരണം വീണ്ടും രൂക്ഷം, ദല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ , 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.