Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായം

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്ല് നിയമമാകുന്നതോടെ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ വനിതാ ശാക്തീകരണത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 05:00 am IST
inEditorial

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്ല് നിയമമാകുന്നതോടെ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ വനിതാ ശാക്തീകരണത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജയ ജെറ്റ്‌ലി കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും, ഇതേ വര്‍ഷം ഒക്‌ടോബറില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും, ഇക്കാര്യത്തിലുള്ള തീരുമാനം ഉടനുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഈ ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതോടെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നിയമപരമായ വിവാഹപ്രായം ഇരുപത്തിയൊന്നായി മാറും. ആണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നും പെണ്‍കുട്ടികളുടേത് പതിനെട്ടുമാക്കി വ്യവസ്ഥ ചെയ്തിട്ടുള്ള 2006 ലെ ശൈശവവിവാഹ നിരോധന നിയമം, 1872 ലെ ഇന്ത്യന്‍ ക്രൈസ്തവ വിവാഹ നിയമം, 1936 ലെ പാഴ്‌സി വിവാഹ-വിവാഹമോചന നിയമം, 1937 ലെ മുസ്ലിം വ്യക്തിനിയമം, 1969 ലെ വിദേശവിവാഹ നിയമം തുടങ്ങിയവയില്‍ ഭേദഗതി ചെയ്യുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ആണ്‍കുട്ടികളുടേതിന് തുല്യമാക്കുന്നതോടെ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ വലിയൊരു കുതിച്ചുചാട്ടമാണ് സമൂഹത്തില്‍ ഉണ്ടാവുക. സ്ത്രീസമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും സ്വയംപര്യാപ്തതക്കും മോചനത്തിനും വഴിതുറക്കുന്നതാണ് ഈ തീരുമാനം. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹക്കമ്പോളത്തിലേക്ക് എടുത്തെറിയപ്പെടുന്നതിലൂടെ പെണ്‍കുട്ടികളുടെ ജീവിതം പല നിലകളില്‍ ദുസ്സഹമാവുകയാണ്. വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരാവുന്നതിനാല്‍ പല പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം അതോടെ അവസാനിക്കുന്നു. മതിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ജോലി നിഷേധിക്കപ്പെടുന്നു. സ്വന്തമായി സമ്പാദിച്ച് സ്വയംപര്യാപ്തത നേടാനുള്ള അവസരവും അന്യമാവും. പതിനെട്ട് വയസ്സ് എന്നത് മാനസികമായി മാത്രമല്ല, ശാരീരികമായും പക്വതയെത്താത്ത പ്രായമാണ്. ഈ പ്രായത്തില്‍ ഭാര്യയും അമ്മയുമൊക്കെ ആവുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പ്രസവത്തോടെയുള്ള മാതൃമരണ നിരക്കും ശിശുമരണ നിരക്കും വര്‍ധിക്കാനിടവരുത്തുന്നു. നിയമപരമായ വിവാഹപ്രായം 21 വയസ്സാകുന്നതോടെ ഇതിന് വലിയതോതില്‍ മാറ്റം വരുമെന്ന് തീര്‍ച്ചയാണ്. വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ വിവാഹത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്ന രീതിക്ക് മാറ്റമുണ്ടാവും. ദാമ്പത്യജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ വിവാഹമോചനം നേടേണ്ട അവസ്ഥ ഇല്ലാതാവുന്നു. 30-ാമത്തെ വയസ്സില്‍ മൂന്നും നാലും കുട്ടികളുടെ അമ്മയാകുകയും, പേരക്കുട്ടികളുടെ അമ്മൂമ്മയാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനാവും.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് സ്ത്രീസമൂഹത്തില്‍നിന്ന് ലഭിക്കുന്നത്. ബില്ലിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഒറ്റക്കെട്ടായി അതിനെ സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍ പതിവുപോലെ ഒരു വിഭാഗം മതമൗലികവാദികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണത്തെ എതിര്‍ത്ത വിഭാഗംതന്നെയാണിത്. സ്ത്രീകളെ എക്കാലവും സ്വന്തം അധീശത്വത്തിനു കീഴില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ കേട്ടാലറയ്‌ക്കുന്ന അസംബന്ധങ്ങളാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്ലിനെതിരെ വിളിച്ചുപറയുന്നത്. സംഘടിത വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ ചിലരും ഇവര്‍ക്കൊപ്പം ഒച്ചവയ്‌ക്കുകയാണ്. കുട്ടികളെ പ്രസവിക്കുന്ന യന്ത്രങ്ങളായി മാത്രം സ്ത്രീകളെ കാണുന്ന ഇവര്‍ ഈ സ്ഥിതിക്ക് മാറ്റം വരുന്നതിനെ അനുകൂലിക്കുന്നില്ല. ജനപ്പെരുപ്പം ഒരു പ്രശ്‌നമായല്ല, സ്വന്തം മതത്തിന്റെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുന്ന ഒന്നായാണ് മതമൗലികവാദികള്‍ കാണുന്നത്. വിവാഹപ്രായം ഉയര്‍ത്തിയാല്‍ ലൈംഗിക ബന്ധത്തില്‍ കാലതാമസം നേരിടുമെന്നും, ഇത് കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നുമൊക്കെയാണ് ഇവര്‍ വാദിക്കുന്നത്. ഇനിയും നേരം പുലര്‍ന്നിട്ടില്ലാത്ത ഇവരുടെ കോലാഹലങ്ങള്‍ക്ക് സ്ത്രീസമൂഹം വിലകല്‍പ്പിക്കില്ലെന്നു വ്യക്തമാണ്. അവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഐതിഹാസികമായ തീരുമാനത്തിനൊപ്പം നില്‍ക്കും. ഇന്ത്യയിലെ സ്ത്രീസമൂഹത്തിന്പുതിയ ഭൂമിയും പുതിയ ആകാശവും ലഭിക്കുന്നതില്‍ ഏവര്‍ക്കും സന്തോഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.