Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കില്ലര്‍ സ്‌ക്വാഡുകള്‍ മറ നീക്കുമ്പോള്‍

മതാടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ വിഭജിക്കാനാണിവര്‍ ഹലാല്‍ മുദ്രയുമായി ഇറങ്ങിയത്. ഹലാല്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തീവ്രവാദ ശക്തികളുടെ അജണ്ടയ്‌ക്ക് ഔദ്യോഗിക തുല്യം ചാര്‍ത്തുകയാണ് മുഖ്യമന്ത്രിപോലും ചെയ്തത്. ഈ ഉറപ്പുള്ളതുകൊണ്ടാണ് വിധ്വംസക അജണ്ടയുമായി മുന്നോട്ടുപോകാനുള്ള പ്രേരണയും ഇവര്‍ക്കുണ്ടാകുന്നത്. നെയ്യാറ്റിന്‍കരയില്‍ ലൗ ജിഹാദില്‍പ്പെടുത്തി പെണ്‍കുട്ടിയെ തട്ടിയെടുക്കുക മാത്രമല്ല കുടുംബത്തിലുള്ള മറ്റ് പെണ്‍കുട്ടികളെയും തട്ടിയെടുക്കുമെന്ന് ഭീഷണിസന്ദേശമയച്ചവരുടെ മനോഭാവവും മറ്റൊന്നല്ല. സുരേഷ്‌ഗോപിയുടെ കാവല്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും മോഹന്‍ലാലിന്റെ 'മരയ്‌ക്കാര്‍' സിനിമയ്‌ക്കെതിരെയുള്ള ചടുലനീക്കങ്ങളും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2021, 06:00 am IST
in Main Article

ഗോപന്‍ ചുള്ളാളം

ഒരുകാലത്ത് സിമിയുടെയും ഐഎസ്‌ഐഎസിന്റെയും എന്‍ഡിഎഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും അണിയറയ്‌ക്കുള്ളില്‍ മറഞ്ഞിരുന്ന ‘കില്ലര്‍ സ്‌ക്വാഡുകള്‍’ അവരുടെ ഓപ്പറേഷനുകള്‍ പുതിയ രീതിയില്‍ പൊതുസമൂഹത്തില്‍ പരസ്യമായി അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലുണ്ടായ ഒറ്റപ്പെടലിലും തിരിച്ചടിയിലും കുറെനാള്‍ മറയ്‌ക്കുള്ളിലായിരുന്നു പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ വീണ്ടും പൊതുസമൂഹത്തെ വരുതിയിലാക്കാനാണ് ശ്രമം. ഭയം ജനിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിന്നവര്‍ ഇപ്പോള്‍ കൂട്ടമായി ആക്രമിച്ച് ഒറ്റപ്പെടുത്താനും പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. അതിന്റെ അവസാനത്തെ സൂചനയാണ് കന്നി അയ്യപ്പന്റെ മുദ്രമാലയ്‌ക്കൊപ്പം ‘ഞാന്‍ ബാബറി’ എന്ന ചാപ്പകുത്തലിലൂടെ പുറത്തുവരുന്നത്. ഇവരുടെ കെണിയൊരുക്കല്‍ മനസിലാക്കി മറുഭാഗത്തുള്ളവര്‍ സംയമനം പാലിക്കുന്നതിനാലാണ് പലപ്പോഴും കലാപം ഒഴിവാകുന്നത്.

മതാടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ വിഭജിക്കാനാണിവര്‍ ഹലാല്‍ മുദ്രയുമായി ഇറങ്ങിയത്. ഹലാല്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തീവ്രവാദ ശക്തികളുടെ അജണ്ടയ്‌ക്ക് ഔദ്യോഗിക തുല്യം ചാര്‍ത്തുകയാണ് മുഖ്യമന്ത്രിപോലും ചെയ്തത്. ഈ ഉറപ്പുള്ളതുകൊണ്ടാണ് വിധ്വംസക അജണ്ടയുമായി മുന്നോട്ടുപോകാനുള്ള പ്രേരണയും ഇവര്‍ക്കുണ്ടാകുന്നത്. നെയ്യാറ്റിന്‍കരയില്‍ ലൗ ജിഹാദില്‍പ്പെടുത്തി പെണ്‍കുട്ടിയെ തട്ടിയെടുക്കുക മാത്രമല്ല കുടുംബത്തിലുള്ള മറ്റ് പെണ്‍കുട്ടികളെയും തട്ടിയെടുക്കുമെന്ന് ഭീഷണിസന്ദേശമയച്ചവരുടെ മനോഭാവവും മറ്റൊന്നല്ല. സുരേഷ്‌ഗോപിയുടെ കാവല്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും മോഹന്‍ലാലിന്റെ ‘മരയ്‌ക്കാര്‍’ സിനിമയ്‌ക്കെതിരെയുള്ള ചടുലനീക്കങ്ങളും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

തീവ്രവാദികളുടെ വരുതിയ്‌ക്ക് നില്‍ക്കാത്തവരെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുക എന്നതാണ് മറ്റൊരു രീതി. ബിജെപിക്കെതിരെ മാത്രം പ്രയോഗിച്ചുവന്നിരുന്ന രീതി ഇപ്പോള്‍ മറ്റുള്ളവര്‍ക്കെതിരെയും പ്രയോഗിച്ചു തുടങ്ങിയതിന്റെ പ്രത്യക്ഷോദാഹരണമാണ് പൂഞ്ഞാറിലേത്. വീണാജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തി എന്ന പേരില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായി. എന്നാല്‍ ഐഷസുല്‍ത്താനയെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍  വ്യക്തിപരമായി കടുത്ത ആക്ഷേപത്തിനും  സൈബര്‍ ആക്രമണത്തിനുമിരയായ ജിജി നിക്‌സണ്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പഴശ്ശിരാജയെ അനുസ്മരിക്കവെ സാന്ദര്‍ഭികമായി പറഞ്ഞകാര്യം ടിപ്പുവിനെതിരാണെന്ന് വ്യാഖ്യാനിച്ച് നേരിട്ട സൈബര്‍ ആക്രമണവും കേരളം മറന്നിട്ടുണ്ടാകില്ല. ഇതുതന്നെയാണ് നാര്‍ക്കോട്ടിക് ജിഹാദിനെതിരെ സ്വന്തം ആരാധനാലയത്തിനുള്ളില്‍ സംസാരിച്ച പാലാബിഷപ്പിനെതിരെയുമുണ്ടായത്. മറ്റ് ആരാധനാലയങ്ങളില്‍പോലും എന്തുപറയണമെന്ന് ഇസ്ലാമിക മതതീവ്രവാദികള്‍ തീരുമാനിക്കുന്നു. ഇവിടെയും ഇടതുപക്ഷവും സര്‍ക്കാരും മതതീവ്രവാദികള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്.  

പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ എസ്ഡിപിഐ കേന്ദ്രത്തില്‍ റെയ്ഡ് നടന്നപ്പോള്‍ ഒരുകിലോമീറ്റര്‍ ചുറ്റളവിലേക്ക് ജീവനു ഭീഷണിയുണ്ടെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ പോലീസ് വിലക്കുകയായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ ക്രൂരമായി മര്‍ദിച്ചെങ്കിലും മാധ്യമ സംഘടനകള്‍ പോലും പ്രതികരിച്ചില്ല. സഞ്ജിത്ത് വധത്തിലെ പ്രതികള്‍ സംസ്ഥാനം വിട്ടുപോകുന്നതുവരെ കാത്തുനിന്ന പോലീസ് തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടിച്ചതും കേരളം കണ്ടതാണ്. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൊലയ്‌ക്കു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തിയിട്ടില്ല.  

കേരള ലോട്ടറിയില്‍ ഒന്നാംസ്ഥാനം കിട്ടിയ വ്യക്തിയില്‍ നിന്ന് പണം ആവശ്യപ്പെട്ട് പോപ്പുലര്‍ഫ്രണ്ടിന്റെ പേരില്‍ ഭീഷണി സന്ദേശം ലഭിച്ചതിലും അന്വേഷണം എങ്ങുമെത്തിയില്ല. തിരുവനന്തപുരം തിരുമലയില്‍ എസ്ഡിപിഐയുടെ കൊടി ആരോ നശിപ്പിച്ചുവെന്നാരോപിച്ച് കണ്ടാലറിയാവുന്ന അറുപതോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍പെടുത്തി. എന്നാല്‍  തൊട്ടടുത്ത ദിവസം പൂജപ്പുരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാളുമായെത്തിയവര്‍ക്കെതിരെയും നടപടിയെടുക്കുന്നില്ല. സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചുവെങ്കിലും പോലീസിന് മൗനം തന്നെ.  

എതിര്‍പ്പിന്റെ സ്വരമുയര്‍ത്തുന്നവരെ വളഞ്ഞിട്ടാക്രമിച്ച് വരുതിയിലാക്കുന്ന വിധത്തിലേക്ക് മതതീവ്രവാദികള്‍ പ്രവര്‍ത്തന ശൈലി മാറ്റുകയാണ്. എതിരാളികള്‍ക്ക് നേരിടാന്‍ കഴിയാത്തത്ര കരുത്തരാണ് തങ്ങളെന്ന് ധരിപ്പിച്ച് മേല്‍ക്കൈനേടാനുള്ള മനഃശാസ്ത്രമുറയാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കനഭിമതരായ വ്യക്തികളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും മാത്രമല്ല സിനിമ ഉള്‍പ്പെടെ കലാരംഗത്തെയും കൈപ്പിടിയിലൊതുക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. കേരളത്തിന്റെ പൊതുജീവിതത്തെ ഇസ്ലാമികവത്കരിക്കുക എന്നതാണ് അജണ്ട. ഇടതുപക്ഷ ഭരണകൂടവും ഇതിന് കൂട്ടുനില്‍ക്കുകയാണ്.  ഇതുവരെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശൈലി പരിശോധിക്കുകയാണെങ്കില്‍ കലാപത്തിന് തുടക്കമിടുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലേക്ക് അവര്‍ എത്തിയിരിക്കുന്നുവെന്ന് വേണം മനസിലാക്കാന്‍. കര്‍ശനമായ നടപടികളുണ്ടായില്ലെങ്കില്‍ അടുത്തപടിയായി വ്യാപകമായ കലാപത്തിനാവും ഇവര്‍ തുടക്കമിടുക.

Tags: terrorismപോപ്പുലര്‍ ഫ്രണ്ട്ISISഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.