Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിപിന്‍ റാവത്തിന്റെ ഓര്‍മ്മകളില്‍ സഹപാഠി ബ്രിഗേഡിയര്‍ കെ.എന്‍.പ്രഭാകരന്‍ നായര്‍; നഷ്ടമായത് യുദ്ധ തന്ത്രവും സൂക്ഷ്മതയും ചേര്‍ന്ന ധീരയോദ്ധാവിനെ

ബാബു കോട്ടപ്പാറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 11:22 am IST
in Kasargod

കാഞ്ഞങ്ങാട്: ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മകളില്‍ സഹപാഠി കാഞ്ഞങ്ങാട് മേലാങ്കോട്ടെ ബ്രിഗേഡിയര്‍ കെ.എന്‍.പ്രഭാകരന്‍ നായര്‍. 1991 ല്‍ മേജര്‍ ആയിരുന്നപ്പോള്‍ വില്ലിംഗ്ടണില്‍ കൂനൂരില്‍ കോളേജില്‍ ഒരേ ക്ലാസില്‍ ഇരുന്നാണ് ഇരുവരും ഒരു വര്‍ഷത്തെ ആര്‍മി ഓഫീസര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. അന്നുമുതല്‍ പ്രഭാകരന്‍ നായര്‍ ബിപിന്‍ റാവത്തുമായി സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു.  

യുദ്ധ തന്ത്രവും സൂക്ഷ്മതയും ചേര്‍ന്ന ധീരയോദ്ധാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് അദ്ദേഹം ജന്മഭൂമിയോട്  പറഞ്ഞു. സൈനികര്‍ ഒരിക്കലും മരിക്കുന്നില്ല മറയുക മാത്രമാണ് ചെയ്യുന്നത്. ആര്‍മി എന്നത് കുടുംബമാണ്. അവിടെ എല്ലാവരും ബന്ധുക്കളാണ്.  ജോലിയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നത്. വിഭിന്നമായ ഓരോ നിയമനത്തിലും വളരെ ഇന്റലിജന്റ് ആയ ഓഫീസറായിരുന്നു റാവത്ത്. ഇന്ത്യന്‍ സേനയുടെ സംയുക്ത സൈന്യാധിപനായി നിയമിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ നല്ലൊരു തീരുമാനമായിരുന്നു. ദേശീയ പ്രതിരോധ വകുപ്പിന്റെ അക്കാദമി ആയിരുന്നു അദ്ദേഹം.

ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് എന്നിവയില്‍ നിയമിതരാവുന്ന ഓഫീസര്‍മാര്‍ പഠിക്കുന്ന പ്രതിരോധ വകുപ്പിന്റെ ദേശീയ അക്കാദമിയാണ് എന്‍ഡിഎ. പ്ലസ് ടു കഴിഞ്ഞിട്ടാണ് ഇവിടെ പ്രവേശനം. ഈ അക്കാദമിയാണ് ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളിലെ ഓഫീസര്‍മാരെയും പരിശീലിപ്പിക്കുന്നത്. ഇവിടത്തെ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ മിലിറ്ററി അക്കാദമി, എയര്‍ഫോര്‍സ് അക്കാദമി, നേവല്‍ അക്കാദമി ഇവയിലൊന്നില്‍ ചേരും. അതിന് ശേഷം ഇന്റര്‍ സര്‍വീസ് കോളേജ്. ഡിഫന്റ് സര്‍വീസസ് സ്റ്റാഫ് കോളേജ് വില്ലിംഗ്ടണിലാണ്. അവിടെയും ഇതുപോലെ തന്നെ ഈ മൂന്ന് സര്‍വീസിലുള്ള ഓഫീസര്‍മാരും തമ്മില്‍ പ്രതിരോധവുമായി ബന്ധപ്പെട്ട ആശയവിനിമയം ചെയ്യും. ഈ പഠനസമയത്തു സൈനിക ഏകോപനം ആ തലത്തില്‍ ആണ് നടക്കാറ്.  

എയര്‍ ചീഫും നേവല്‍ ചീഫും ആയുള്ള ഏകോപനവും പരിചയവും ഉള്ള അപൂര്‍വ്വ സേനാ നായകനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സര്‍വ്വ സൈന്യാധിപനാവാനുള്ള അറിവും അനുഭവവുമുള്ള അപൂര്‍വ്വ വ്യക്തിയായിരുന്നു ബിപിന്‍ റാവത്തെന്ന് ഓര്‍മ്മിപ്പിച്ചു.

കാസര്‍കോട് ചെര്‍ക്കള പാടിയില്‍ വള്ളിയോടന്‍ നാരായണന്‍ നായരുടെയും കരിച്ചേരി പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പ്രഭാകരന്‍ നായര്‍ 1978 ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നത്. ധീരതയ്‌ക്കുള്ള സേനാ മെഡലും വിശിഷ്ട സേനാ മെഡലും നേടിയ അദ്ദേഹം 2012ല്‍ ബ്രിഗേഡിയറായിരിക്കെയാണ് സേനയില്‍ നിന്ന് വിരമിച്ചത്. ഏച്ചിക്കാനം തറവാട്ടിലെ സീമന്തിനിയാണ് ഭാര്യ. മക്കള്‍: പ്രശാന്ത് പ്രഭാകര്‍, ശ്രുതി പ്രഭാകര്‍. പ്രശാന്ത് പ്രഭാകര്‍ ഇന്ത്യന്‍ നേവിയില്‍ ലഫ്റ്റനറ്റ് കമാന്ററാണ്. ഉത്തരാഖണ്ഡ് സ്വദേശിയും ഇന്ത്യന്‍ നേവിയില്‍ ലഫ്റ്റനന്റ് കമാന്ററായ കോകിലയാണ് പ്രശാന്തിന്റെ ഭാര്യ. ശ്രുതി പ്രഭാകര്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് ലോഅക്കാദമിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭര്‍ത്താവ് ശരത് മോഹന്‍ ബാംഗ്ലൂര്‍ ജെറ്റ് പൈലറ്റ് ക്യാപ്റ്റനാണ്. 

Tags: ബിപിന്‍ റാവത്ത്militaryK.N Prabhakaran Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

India

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.