Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പ്രത്യക്ഷസമരത്തിലേക്ക് തള്ളിവിടരുത്: കെജിഎംസിടിഎ

സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആരോഗ്യ വകുപ്പും, മന്ത്രിയും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നാണ് ഡോക്ടര്‍മാരുട സംഘടന ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 11:08 am IST
inKottayam

ആര്‍പ്പൂക്കര: ഡിസംബര്‍ ഒന്നു മുതല്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സമരവും, മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ തുടര്‍ന്നുവരുന്ന സമരവും മൂലം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഇതു മൂലം നിരവധി രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു.  

 സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആരോഗ്യ വകുപ്പും, മന്ത്രിയും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നാണ് ഡോക്ടര്‍മാരുട സംഘടന ആരോപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.  

 കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ശമ്പള പരിഷ്‌കരണത്തിലെ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസവും എന്‍ട്രി കേഡര്‍ തലത്തിലുള്ള അപാകതകള്‍ പരിഹരിക്കാത്തതിലും നിലവിലുള്ള മെഡിക്കല്‍ കോളജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളിലേക്ക് പുനര്‍വിന്യാസം ചെയ്യാനുള്ള തീരുമാനങ്ങള്‍ പുനഃപ്പരിശോധിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ ചികിത്സയെയും അധ്യയനത്തെയും നേരിട്ട് ബാധിക്കാത്ത എല്ലാത്തരം ഡ്യൂട്ടികളും ഡോക്ടര്‍മാര്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്.

 സമരത്തിന്റെ തുടര്‍നടപടി എന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ  കണ്ണുതുറപ്പിക്കുന്നതിനായി ‘ഒരു മെഴുകുതിരി നാളം’ പ്രതീകാത്മക സമരം നടത്തിയിരുന്നു.  ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അത്തരം സാഹചര്യങ്ങളിലേക്ക് മെഡിക്കല്‍ കോളജ് അധ്യാപകരെ തള്ളിവിടരുതെന്ന് കെജിഎംസിടിഎ പറഞ്ഞു. പിജി വിദ്യാര്‍ഥികളുടെ സമരം അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. പിജി വിദ്യാര്‍ഥികളുടെ സേവനം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്.  

  റസിഡന്‍സി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ പരിചരണം പിജി വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. അവരുടെ അഭാവം ചികിത്സയുടെ ജോലിഭാരം വര്‍ധിപ്പിക്കും. പൂര്‍ണമായും ഇത് ഏറ്റെടുക്കാന്‍ നിലവില്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് സാധിക്കില്ല. പിജി വിദ്യാര്‍ഥികള്‍ സേവനത്തിന് ഇല്ലാത്തത് സുഗമമായ രോഗീപരിചരണത്തിനും  തടസ്സമാകും.ഒരു ദിവസം 12 മണിക്കൂറിലധികവും, ഒരാഴ്ചയില്‍ 48 മണിക്കൂറില്‍ അധികവുമായി ജോലി ചെയ്യാന്‍ ഒരു ഫാക്കല്‍റ്റിയെയും നിര്‍ബന്ധിക്കരുതെന്നും കെജിഎംസിടിഎ പ്രിന്‍സിപ്പല്‍മാര്‍ക്കും, വകുപ്പ് തലവന്മാര്‍ക്കും മുന്നറിയിപ്പ് നല്കി.

പിജി വിദ്യാര്‍ത്ഥികളുടെ സമരം 48 മണിക്കൂറില്‍ അധികമായി നീണ്ടുപോയാല്‍ സേവനങ്ങള്‍ അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കപ്പെടാനും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അനുബന്ധ ചികിത്സാ സംവിധാനങ്ങളും താമസിക്കാനും തടസ്സപ്പെടാനും സാധ്യതയുണ്ട്. സമരം തുടരേണ്ടിവന്നാല്‍ എംബിബിഎസ്, പിജി സൂപ്പര്‍ സ്‌പെഷാലിറ്റി വിദ്യാര്‍ഥികളുടെ അധ്യാപനം, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ  പരിശീലനം എന്നിവ മുന്നറിയിപ്പില്ലാതെ നിര്‍ത്തിവയ്‌ക്കേണ്ടതായും വരും.  പിജി വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ബിനോയ്, സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: doctorkottayam medical collegeകെജിഎംസിടിഎ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.