Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീര’ഭൂമി’യിലേക്ക് മടക്കം; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്‌ക്കും രാജ്യം വിട നല്‍കി

പൂര്‍ണ്ണ സൈനിക ബഹുമതികളോടെ 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് ബിപിന്‍ റാവത്തിനെ രാജ്യം യാത്രയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 05:12 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിക്ക് രാജ്യം യാത്രാമൊഴി നല്‍കി. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി ബ്രാര്‍ സ്‌ക്വയറിലേക്കെത്തിച്ചു. ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 3.30ഓടെയാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലാണ് അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

3.30ഓടെ ബ്രാര്‍ സ്‌ക്വയറില്‍ വിലാപയാത്രയായാണ് ബിപിന്‍ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിന്റേയും മൃതദേഹം എത്തിച്ചത്. ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിദേശ നയതന്ത്ര പ്രതിനിധികളും കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കരസേനാ മേധാവി എം.എം. നരവനെ തുടങ്ങി മൂന്ന് സൈനിക വിഭാഗങ്ങളിലെ ഉന്നതര്‍ സംയുക്ത സൈനിക മേധാവിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ മക്കളായ കൃതികയും ഹരിണിയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് ബിപിന്‍ റാവത്തിനെ രാജ്യം യാത്രയാക്കിയത്.  

ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്‌ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, മനുഷ്‌ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സര്‍ബാനന്ദ സോനോവാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, എ.കെ. ആന്റണി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവരും ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെക്കൂടാതെ,  കര്‍ഷക സംഘടനയായ ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്ത് 2020 ജനുവരി ഒന്നിനാണ് റാവത്ത് ചുമതലയേറ്റത്. 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ േസവനമനുഷ്ഠിച്ചിട്ടുണ്ട്.  

2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി.  2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒകളില്‍ ഒന്നാണ് ഇത്. സൈനിക വിധവകളെയും ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാംപെയ്നുകളുടെയും ഭാഗമായി മധുലിക റാവത്ത് പ്രവര്‍ത്തിച്ചിരുന്നു.

ബുധനാഴ്ച ഉച്ചയ്‌ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ബെംഗളൂരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: tributeബിപിന്‍ റാവത്ത്സൂലൂര്‍ എയര്‍ബേസ്മധുലിക റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

India

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ റിസ്വാന്‍ പ്രകടിപ്പിച്ചത് അസാധാരണമായ ധീരത

Kerala

ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; സ്വതവേ ശാന്തപ്രകൃതൻ, ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം

World

കാനിലെ വേദിയില്‍ ‘മോദി നെക്ലേസ് ‘ ധരിച്ചെത്തി രുചി ഗുജ്ജാര്‍, പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് നടി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയായേക്കും എന്ന് കരുതുന്ന രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് (ഇടത്ത്)

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.