Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോഷണമെന്ന് ആരോപണം; പാക്കിസ്ഥാനില്‍ നാടോടി സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്തു; ക്രൂരമായി മര്‍ദിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍ (വീഡിയോ)

ഒരു മണിക്കൂറോളം അവര്‍ ഞങ്ങളെ മര്‍ദിക്കുകയും നഗ്‌നാവസ്ഥയില്‍ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 11:02 am IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ ഒരു സംഘം നാടോടി സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നാല് സ്ത്രീകളെ ആക്രമിക്കുകയും വസ്ത്രാക്ഷേപം നടത്തി അതു ചിത്രീകരിക്കുകയും ചെയ്തതിന് അഞ്ച് പുരുഷന്മാരെ ഫൈസലാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഫൈസലാബാദിലെ ബാവ ചാക് മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചു.

അഞ്ച് പ്രതികളില്‍ നാലുപേരും സദ്ദാം (ഉസ്മാന്‍ ഇലക്ട്രിക് സ്‌റ്റോര്‍ ഉടമ), കടയിലെ ജീവനക്കാരന്‍ സഹീര്‍ അന്‍വര്‍, ഫക്കീര്‍ ഹുസൈന്‍ (സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ കടയുടെ ഉടമ) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഫ്‌ഐആറില്‍ അജ്ഞാതരായ പത്ത് പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.

ഡിസംബര്‍ 6 ന് രാവിലെ 10.30 ന് മറ്റ് മൂന്ന് സ്ത്രീകള്‍ക്കൊപ്പം മാലിന്യം ശേഖരിക്കാന്‍ പോയതില്‍ ആക്രമിക്കപ്പെട്ട യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ദാഹം തോന്നിയതിനാല്‍ അവള്‍ ഉസ്മാന്‍ ഇലക്ട്രിക് സ്‌റ്റോറില്‍ കയറി. അവള്‍ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍, സദ്ദാം അവളെ ശകാരിക്കാന്‍ തുടങ്ങി, മോഷ്ടിക്കാന്‍ കടയില്‍ കയറിയതാണെന്ന് ആരോപിച്ചു. ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് മറ്റു പ്രതികള്‍ കടയിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു.  

തര്‍ക്കത്തിനിടെ ഇവര്‍ നാല് സ്ത്രീകളെയും മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകളെ ചന്തയിലേക്ക് വലിച്ചിഴച്ചു. ഒരു മണിക്കൂറോളം അവര്‍ ഞങ്ങളെ മര്‍ദിക്കുകയും നഗ്‌നാവസ്ഥയില്‍ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു. കേസിനെ കുറിച്ച് അറിഞ്ഞയുടന്‍, ഇരകളുടെ ചില കുടുംബാംഗങ്ങള്‍ മാര്‍ക്കറ്റിലേക്ക് ഓടിയെത്തി, വഴിയാത്രക്കാരുടെ സഹായത്തോടെ പ്രതിയെ തടയുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇരയായ യുവതി ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ പീനല്‍ കോഡിലെ 354(എ), 509, 147, 149 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.അതേസമയം,  സ്ത്രീകള്‍ സ്വയം വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി കടയുടമ ആരോപിച്ചു

സ്ത്രീകള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായി കടയുടമകള്‍ പോലീസിനെ അറിയിച്ചതായി പോലീസ് സൂപ്രണ്ട് (എസ്പി) നയീം അസീസ് ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയപ്പോള്‍ ഇവര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും കടയുമട പറഞ്ഞു.

Tags: womenലൈംഗിക ദുരുപയോഗംpakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.