Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

നാസയുടെ ബഹിരാകാശ സംഘത്തില്‍ അനില്‍ മേനോന്‍; ചന്ദ്രനില്‍ കാലു കുത്താന്‍ മലയാളി !

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 08:32 am IST
inTechnology

വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാന്‍ മലയാളിയും. ഡോ അനില്‍ മോനോന്‍ ഉള്‍പ്പെടെ പത്ത് പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങള്‍ നാസ പുറത്തുവിട്ടു. മലയാളിയായ ശങ്കരന്‍ മേനോന്റെയും ഉക്രയിന്‍ സ്വദേശിയുടേയും മകനാണ് അനില്‍.

ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആരെയൊക്കെ അയയക്കണം എന്നത് പിന്നീടാണ് നിശ്ചയിക്കുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ ചന്ദ്രനില്‍ കാലു കുത്തുന്ന മലയാളിയായി അനില്‍ മേനോന്‍ മാറും. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാകും.

12,00 അപേക്ഷകളില്‍ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. അനില്‍ മേനോന്‍, നിക്കോള്‍ അയേഴ്‌സ്, മാര്‍ക്കോസ് ബെറിയോസ്, ക്രിസ്റ്റീന ബിര്‍ച്ച് , ഡെനിസ് ബേണ്‍ഹാം, ലൂക്ക് ഡെലാനി, ആന്ദ്രെ ഡഗ്ലസ്, ജാക്ക് ഹാത്‌വേ, ക്രിസ്റ്റഫര്‍ വില്യംസ്, ജെസീക്ക വിറ്റ്‌നര്‍ എന്നിവരാണ് നാസയുടെ അടുത്ത ദൗത്യങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക.

യുഎസിലെ മിനിയപ്പലിസില്‍ ജനിച്ച അനില്‍, മിനസോഡയിലെ സെന്റ് പോള്‍ അക്കാദമിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വിഖ്യാതമായ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന്  ന്യൂറോ ബയോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സ്റ്റാന്‍ഫഡില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്. പിന്നീട് വൈദ്യമേഖലയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാന്‍ഫഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നു  ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദം നേടി.മെഡിസിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുള്‍പ്പെടെ പത്തോളം ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും അദ്ദേഹത്തിനുണ്ട്.

യുഎസ് എയര്‍ഫോഴ്‌സിലെ ലെഫ്റ്റനന്റ് കേണലായ 45 കാരനായ അനില്‍ മേനോന്  അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ വിവിധ പര്യവേഷണങ്ങളില്‍ ക്രൂ ഫ്‌ലൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചതിന്റെ പരിചയമുണ്ട്  2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തിനിടെയും 2015ല്‍ നേപ്പാളില്‍ നടന്ന ഭൂകമ്പത്തിനിടെയും പ്രവര്‍ത്തിച്ചു . 2011 ലെ റെനോ എയര്‍ ഷോ അപകടത്തിലും ആദ്യമെത്തി ഇടപെടല്‍ നടത്തി.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് പോളിയോ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ ഇന്ത്യയിലെത്തിയിരുന്നു. കാലിഫോര്‍ണിയ എയര്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനില്‍ അനില്‍ മേനോന്‍ പ്രവര്‍ത്തിച്ചു. പിന്നീട് 173ആം ഫൈറ്റര്‍ വിംഗിലേക്ക് മിലിട്ടറിയിലേക്ക് മാറി. ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം 1,000 മണിക്കൂറിലധികം ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്.  

തിയഡോര്‍ ലിസ്റ്റര്‍ അവാര്‍ഡ്, നാസ ജെഎസ്‌സി അവാര്‍ഡ്, യുഎസ് എയര്‍ഫോഴ്‌സ് കൊമെമറേഷന്‍ മെഡല്‍ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിലധികം ശാസ്ത്ര പ്രബന്ധങ്ങളുടെ രചയിതാവുമാണ്.

സ്‌പേസ് എക്‌സിലെ ജീവനക്കാരിയായ അന്നയാണ് ഭാര്യ. അന്നയ്‌ക്കൊപ്പം മൂന്ന് 3 വര്‍ഷം മുന്‍പ് അനില്‍ കേരളത്തില്‍ വന്നിട്ടുണ്ട്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ ദമ്പതികള്‍ സന്ദര്‍ശനം നടത്തി. മലയാളം ഉള്‍പ്പെടെ പത്തോളം ഭാഷകളും കൈകാര്യം ചെയ്യും

Tags: മലയാളിഅനില്‍ മേനോന്‍നാസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ നിധി ചിംബറില്‍ നിന്ന് മലയാളിയായ ഫര്‍ഹാന്‍ മുഹമ്മദ് സിബിഎസ്ഇ നാഷണല്‍ ടോപ്പറിനുള്ള ലക്ഷ്മണ്‍ സിങ് കോത്താരി അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ലക്ഷ്മണ്‍ സിങ് കോത്താരിയുടെ ചെറുമകന്‍ സഞ്ജയ് കോത്താരി സമീപം
India

സിബിഎസ്ഇ നാഷണല്‍ ടോപ്പര്‍ അവാര്‍ഡ് മലയാളിയായ ഫര്‍ഹാന്

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.