Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുമതത്തിലേക്ക് മാറിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വിയുടെ തലയ്‌ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഫിറോസ് ഖാന്‍

ഹിന്ദുമതത്തിലേക്ക് മാറിയ ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വിയുടെ തലയ്‌ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് ഹൈദരാബാദിലെ കോണ്‍ഗ്രസ് നേതാവ് ഫിറോസ് ഖാന്‍. ഫിറോസ് ഖാന്‍ പത്ത് ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയാണെങ്കിലും വാസിം റിസ് വി ഇസ്ലാമിനെ തഴഞ്ഞ് ഹിന്ദുമതത്തിലേക്ക് മാറിയതോടെ ഈ വീഡിയോ കൂടുതല്‍ പേര്‍ പങ്കുവെയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 10:40 pm IST
inIndia

ഹൈദരാബാദ്:ഹിന്ദുമതത്തിലേക്ക് മാറിയ ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വിയുടെ തലയ്‌ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് ഹൈദരാബാദിലെ കോണ്‍ഗ്രസ് നേതാവ് ഫിറോസ് ഖാന്‍.  ഫിറോസ് ഖാന്‍ പത്ത് ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയാണെങ്കിലും വാസിം റിസ് വി ഇസ്ലാമിനെ തഴഞ്ഞ് ഹിന്ദുമതത്തിലേക്ക് മാറിയതോടെ ഈ വീഡിയോ കൂടുതല്‍ പേര്‍ പങ്കുവെയ്‌ക്കുകയാണ്. 

ഇസ്ലാമിനെ തഴഞ്ഞ് ഹിന്ദുമതത്തിലേക്ക് മാറിയ വാസിം റിസ് വിയുടെ തല ആര് ഛേദിക്കുന്നുവോ അവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്നാണ് ഫിറോസ് ഖാന്റെ പ്രഖ്യാപനം. യുപിയിലെ ഗാസിയബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് വാസിം റിസ് വി ഹിന്ദുമതം സ്വീകരിച്ചത്. ദസ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയുടെ അധ്യക്ഷതയിലായിരുന്നു മതംമാറ്റം.

വോയ്‌സ് അപ് മീഡിയയാണ് ആദ്യമായി ഫിറോസ് ഖാന്റെ ഈ വിഡിയോ പങ്കുവെച്ചത്. ഈ വീഡിയോയില്‍ വാസിം റിസ്‌വിയെ മോശം ഭാഷയിലാണ് വിമര്‍ശിക്കുന്നത്. 

ഹൈദരാബാദില്‍ അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നേതാവാണ് ഫിറോസ് ഖാന്‍. ‘റിസ് വി കഴിഞ്ഞ നാല് മാസമായി ഞാന്‍ താങ്കളെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. താങ്കള്‍ എല്ലാ പരിധിയും ലംഘിച്ചു. എവിടെയെങ്കിലും അയാളെ കണ്ടാല്‍ ഉടന്‍ കൊന്നു കളയണം. ഛേദിച്ച അയാളുടെ തല എനിക്ക് തരൂ, പകരം 50 ലക്ഷം രൂപ ഞാന്‍ തരും. അയാളെ വധിച്ച വ്യക്തിക്ക് വേണ്ടി കേസ് വാദിക്കാനും ഞാന്‍ തയ്യാറാണ്. അത് സെഷന്‍സ് കോടതിയിലായാലും, ഹൈക്കോടതിയിലായാലും സുപ്രീംകോടതിയിലായാലും. എവിടെയും എന്റെ അഭിഭാഷകര്‍ താങ്കളെ പ്രതിനിധീകരിക്കും. ഞാന്‍ എല്ലാ പിന്തുണയും നല്‍കും,’- ഇതാണ് ഫിറോസ് ഖാന്‍ വീഡിയോയില്‍ പറയുന്നത്.

റിസ് വിയുടെ തലയ്‌ക്ക് വില പറയുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഷിയ അഭിഭാഷകനായ അമിര്‍ ഉള്‍ ഹസ്സന്‍ ജഫറി 11 ലക്ഷം രൂപയാണ് വാസിം റിസ് വിയുടെ തലയ്‌ക്ക് വിലയിട്ടത്.

ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. മതം മാറിയ അദ്ദേഹം ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പുതിയ പേരും സ്വീകരിച്ചു. ഇസ്ലാമിനെ വിമര്‍ശിക്കുന്ന ‘മുഹമ്മദ്’ എന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ അദ്ദേഹം അങ്ങേയറ്റം വിവാദപുരുഷനായി മാറിയ വ്യക്തിയാണ് വാസിം റിസ് വി.

നെറ്റിയില്‍ ചന്ദനവും തിലകവും അണിഞ്ഞാണ് അടിമുടി ഹിന്ദുവായി മാറിയ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന വാസിം റിസ് വി ക്ഷേത്രത്തില്‍ നിന്നും പുറത്തുകടന്നത്.  ഇനി പഴയ പേരായ വാസിം റിസ് വി എന്ന് തന്നെ വിളിക്കരുതെന്നും ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നേ വിളിക്കാവൂ എന്നും അദ്ദേഹം സുഹൃത്തുക്കളെ ഓര്‍മ്മപ്പെടുത്തി.  

‘ഞാന്‍ ഇസ്ലാം വിട്ടതല്ല, പകരം എന്നെ ഇസ്ലാമില്‍ നിന്നും പുറത്താക്കിയതാണ്. മതത്തിലെ ചില സ്വഭാവങ്ങള്‍ മാറേണ്ടതുണ്ട്. ഇസ്ലാം മതത്തില്‍ രൂഢമൂലമായ ചില ദുഷ്പ്രവണതകള്‍ മാറിയേ തീരു. ഇക്കാര്യം ആത്മപരിശോധന നടത്താതെ അവര്‍ എന്നെ വേട്ടിയാടി. അതുകൊണ്ടാണ് ഞാന്‍ സനാതന ധര്‍മ്മത്തിലേക്ക് മാറിയത്,’ – വാസിം റിസ് വി എന്ന ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി വിശദമാക്കി. ‘ഇനി ഹിന്ദുമതം ശക്തമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. നരസിംഹാനന്ദ്ജിയുമായി കൈകോര്‍ത്തി ജിഹാദി ശക്തികളെ തോല്‍പ്പിക്കാന്‍ കൈകോര്‍ക്കും’- ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ്, അല്ലാതെ ആരുടെയും പ്രേരണയ്‌ക്ക് വശംവദനായല്ല വാസിം റിസ് വി ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി ആയി മാറിയതെന്ന് യതി നരസിംഹാനന്ദ് സരസ്വതി പറഞ്ഞു.

നവമ്പറിലാണ് വാസിം റിസ് വി തന്റെ വിവാദ പുസ്തകമായ ‘മുഹമ്മദ്’ ദസ്‌ന ദേവി ക്ഷേത്രത്തില്‍ നിന്നും മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയത്. ഇസ്ലാം മതത്തിന്റെ ഒട്ടേറെ കുറവുകളെ വിമര്‍ശിക്കുന്നതാണ് ഈ പുസ്തകം. ഈ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടനാനേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിനും ഏറെ മുന്‍പ് ഖുറാനിലെ 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വാസിം റിസ് വി പൊതുതാല്‍പര്യഹര്‍ജി നല്‍കിയിരുന്നു. ഖുറാനിലെ ഈ 26 വരികളാണ് ജിഹാദിനും തീവ്രവാദത്തിനും കാരണമെന്നാണ് റിസ് വിയുടെ വാദം. എന്നാല്‍ സുപ്രീംകോടതി ഈ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കളഞ്ഞെന്നു മാത്രമല്ല 50,000 രൂപ പിഴയും റിസ് വിയ്‌ക്ക് വിധിച്ചു. ജൂലായില്‍ റിസ് വി ഈ പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പിഴ ഒഴിവാക്കി. 

Tags: ഇസ്ലാമിക നിയമംവാസിം റിസ് വിവഖഫ് ബോര്‍ഡ്terrorismഉത്തര്‍പ്രദേശ്Jihadi TerrorismJihadമതപരിവര്‍ത്തനംVideoഖുറാന്‍ഹിന്ദു മതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.