തിരുവനന്തപുരം: റബ്ബര്‍ കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 20 വരെ നീട്ടി. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്കര്ഷകരില്നിന്നാണ് ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്.
പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടര്‍ വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സര്‍വ്വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്സൈറ്റില്‍ നിന്നോ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്, റബ്ബര്‍ബോര്‍ഡ് കോള്‍സെന്റര്‍ (0481-2576622) എന്നിവിടങ്ങളില്‍ നിന്നോ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: