സിയാൽകോട്ട്: മതനിന്ദയുടെ പേരില്‍ പാക് കമ്പനിയില്‍ എക്സ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി പ്രിയന്ത കുമാരയെ പച്ചക്ക് തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതികള്‍ അവരുടെ ക്രൂരകൃത്യത്തെ ന്യായീകരിച്ച് രംഗത്ത്. അറസ്റ്റിലായ ഫർഹാൻ, തൽഹ എന്നിവരാണ് പച്ചക്ക് തീകൊളുത്തി കൊന്ന കുറ്റകൃത്യത്തെ ന്യായീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രവാചകനെ അവഹേളിക്കുന്ന മതനിന്ദകരുടെ തല വെട്ടുമെന്ന് അവര്‍ ആവര്‍ത്തിച്ചു.
പാകിസ്ഥാനിലെ തീവ്രവാദിസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് എന്ന അതിതീവ്രസംഘടനയുടെ ഒരു പോസ്റ്റര്‍ വലിച്ചുകീറുകയാണ് ശ്രീലങ്കന്‍ സ്വദേശിയായ മാനേജര്‍ പ്രിയന്ത കുമാര ചെയ്തത്. ‘കടലാസില്‍ ഹുസൈൻ എന്ന നാമം എഴുതിയിരുന്നു. അയാൾ അത് വലിച്ചു കീറി. ഞാൻ സഹപ്രവർത്തകരെ വിവരമറിയിച്ചു. അത് തെറ്റാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഞങ്ങൾ കൂട്ടംകൂടി
അയാളുടെ മേൽ എണ്ണ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. ഈ തെറ്റ് ആവർത്തിക്കുന്ന ആർക്കും ഇത് തന്നെയായിരിക്കും ശിക്ഷ. ഞങ്ങൾ പ്രവാചകന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണ്. പ്രവാചകനെ അപമാനിക്കുന്നവരെ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്.‘- അറസ്റ്റിലായ ഫര്‍ഹാനും തല്‍ഹയും മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം മൂടിവെക്കാനായിരുന്നു ആദ്യം പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ശ്രീലങ്കയിൽ നിന്നും സമ്മർദ്ദം ശക്തമായി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ക്രൂരവിധിയേറ്റുവാങ്ങിയ പ്രിയന്ത കുമാരയുടെ ഭാര്യയും പാകിസ്ഥാന് സര്‍ക്കാരിനോട് പ്രതികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാകിസ്ഥാന് സര്‍ക്കാരിന്റെയും ഇമ്രാന്‍ഖാന്റെയും മേല്‍ സമ്മര്‍ദ്ദം ശക്തമായി. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാൻ നിർബ്ബന്ധിതരായി. നൂറുകണക്കിന് ആളുകളാണ് കുമാരയെ അടിച്ച് അവശനാക്കിയശേഷം പച്ചയ്ക്ക് തീകൊളുത്തിക്കൊന്നത്. ഇവരില്‍ പലരും അതിതീവ്രസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ്. ഇമ്രാന് സര്‍ക്കാര്‍ തന്നെ തെഹ്റീക് ഇ ലബ്ബായിക്കിന്റെ അതിക്രമങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി നില്ക്കുന്ന സ്ഥിതിവിശേഷമാണ്. ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: