Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ വഴങ്ങി; ഇന്ത്യന്‍ വാഹനങ്ങളില്‍ തന്നെ 50000 മെട്രിക് ടണ്‍ ഗോതമ്പും മരുന്നും പാക് വഴി അഫ്ഗാനിലേക്ക് പോകും

ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ പാകിസ്ഥാന്‍ ഒടുവില്‍ വഴങ്ങി.അഫ്ഗാനിസ്ഥാന് സഹായമായി നല്‍കുന്ന 50000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും പാകിസ്ഥാനിലൂടെ ഇന്ത്യന്‍ വാഹനങ്ങളിലോ അഫ്ഗാന്‍ ട്രക്കുകളിലോ അഫ്ഗാനിസ്ഥാനിലേക്ക് പോകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 06:28 pm IST
in World

ഇസ്ലാമബാദ്: ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ പാകിസ്ഥാന്‍ ഒടുവില്‍ വഴങ്ങി.അഫ്ഗാനിസ്ഥാന് സഹായമായി നല്‍കുന്ന 50000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും പാകിസ്ഥാനിലൂടെ  ഇന്ത്യന്‍ വാഹനങ്ങളിലോ അഫ്ഗാന്‍ ട്രക്കുകളിലോ  അഫ്ഗാനിസ്ഥാനിലേക്ക് പോകും. നേരത്തെ ചില വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് പാകിസ്ഥാന്റെ മണ്ണിലൂടെ ഇന്ത്യന്‍  ട്രക്കുകള്‍ കടത്തിവിടില്ലെന്ന് പാക് സര്‍ക്കാര്‍  നിലപാടെടുത്തിരുന്നു. എന്നാല്‍ ഒടുവില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന് വഴങ്ങേണ്ടി വന്നു.  

റോഡ് വഴി അഫ്ഗാനിസ്ഥാനിലേക്ക് ചരക്കെത്തിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമാണിത്. ആദ്യം ഇന്ത്യ അഫ്ഗാന് നല്‍കുന്ന മാനുഷിക സഹായം പാക് മണ്ണിലൂടെ കൊണ്ടുപോകാന്‍ അഫ്ഗാന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പും മരുന്നും പാകിസ്ഥാന്‍ വഴി അഫ്ഗാനിലേക്ക് കൊണ്ടുപോകുന്നതിന്  പാകിസ്ഥാന്‍ ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു. വാഗ അതിര്‍ത്തിയിലൂെട ചരക്ക് കടത്തിന് ഇന്ത്യയുടെയോ അഫ്ഗാനിസ്ഥാന്റെയോ ട്രക്കുകള്‍ ഗോതമ്പ് കടത്താന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയായിരുന്നു പാകിസ്ഥാന്‍ മുന്നോട്ട വെച്ചത്. ഇതോടെ കാര്യങ്ങള്‍ അവതാളത്തിലായി.

എന്നാല്‍ ഇന്ത്യ ഉടന്‍ പാകിസ്ഥാന് മേല്‍ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ തുടങ്ങി. മാനുഷിക സഹായം ചെയ്യുന്നതിന് വ്യവസ്ഥകള്‍ മുന്നോട്ട് വെക്കരുതെന്ന് ഇന്ത്യയുടെ വിദേശവക്താവ് അരിന്ദം ബാഗ്ചി പ്രസ്താവിച്ചിരുന്നു. ഒടുവില്‍ ഇന്ത്യ ലോകരാഷ്‌ട്രങ്ങളിലൂടെ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി പാകിസ്ഥാന്‍ ചരക്ക് പാകിസ്ഥാന്‍ വഴി അയക്കാന്‍ സമ്മതിക്കുകയായിരുന്നു.  

2021 നവമ്പറില്‍ വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിലായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാന് ജീവകാരുണ്യ സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 50,000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും അയക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഇത് പാകിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്കയക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാല്‍ ഇന്ത്യന്‍ ട്രക്കുകള്‍ക്ക് പോകാന്‍ പാക് മണ്ണ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പാകിസ്ഥാന്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ 370ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെതുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള ചരക്ക് പാകിസ്ഥാന്‍ വഴി അയക്കുന്നത് ഇമ്രാന്‍ സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ 50,000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും അത്യാവശ്യമായതിനാല്‍ താലിബാന്‍ സര്‍ക്കാര്‍ തന്നെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ആദ്യം പാകിസ്ഥാന്‍ ഇതിന് അനുമതി നല്‍കിയത്. പിന്നീട് പാകിസ്ഥാന്‍ തന്നെ ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് ഇതിനെ തടയാന്‍ ശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പിന്‍വലിച്ചത്.

Tags: indiaഗോതമ്പ്‌വാഗഅഫ്ഗാനിസ്ഥാന്‍മനുഷ്യാവകാശ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.