ചെന്നൈ: ഇതിഹാസതുല്ല്യരായി കണക്കാക്കുന്ന പഴയ ഡിഎംകെ നേതാക്കളെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ തുറന്നുപറയുന്ന യൂട്യൂബര്‍മാര്‍ക്ക് സമ്മാനമായി നല്‍കുന്നത് അറസ്റ്റും ജാമ്യമില്ലാത്ത ജയില്‍വാസവും. പഴയ ഡിഎംകെ നേതാക്കളുടെ ജീവചരിത്രത്തിലെ ചില മാന്യമല്ലാത്ത ഏടുകള്‍ തുറന്നു കാട്ടാന്‍ ശ്രമിച്ച യൂട്യൂബറും രാഷ്ട്രീയനിരീക്ഷകനുമായ കിഷോര്‍ കെ. സ്വാമി ഇതിന്റെ പേരില്‍ മാസങ്ങളായി ജാമ്യമില്ലാതെ ജയിലില്‍ നരകിക്കുന്നു. ഗുണ്ടാനിയമപ്രകാരം നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത കിഷോര്‍ കെ. സ്വാമിയുടെ ജാമ്യം നേടാനുള്ള ശ്രമവും ഇതുവരെ വിജയിച്ചില്ല.
പഴയ ഡിഎംകെ നേതാക്കളായ സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി, ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍, പെരിയാര്‍ എന്ന ഇവി രാമസ്വാമി എന്നിവരുടെ പഴയ ചരിത്രം തുറന്നുകാട്ടുന്ന ട്വീറ്റുകള്‍ കിഷോര്‍ പങ്കുവെച്ചത്. തമിഴ് കവി ഭാരതീദാസന്റെ ചില ചോദ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ ഡിഎംകെ നേതാവുമായി കവി ഭാരതീദാസന്‍ തെറ്റിയിരുന്നു. ഈ നാളുകളില്‍ അണ്ണാദുരൈയെപ്പറ്റിയുള്ള വ്യക്തിപരവും അപവാദപരവുമായ ചില കാര്യങ്ങള്‍ ഭാരതീദാസന്‍ എഴുതിയിരുന്നു. അണ്ണാദുരൈ പണമുണ്ടാക്കിയ ചില “വഴി”കളെക്കുറിച്ചും ഭാരതീദാസന്‍ അന്ന് തുറന്നടിച്ചെഴുതിയിരുന്നു. ഭാരതീദാസന്റെ ഈ അഭിപ്രായങ്ങള്‍ കിഷോര്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ കിഷോറിനെ ഭീഷണിപ്പെടുത്തകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഡിഎംകെ ഐടി സെക്രട്ടറിയായ രവിചന്ദ്രന്‍ കാഞ്ചീപുരം ജില്ലയില്‍ പരാതി നല്‍കുകയും ചെയ്തു. അപവാദപ്രചരണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി.
വൈകാതെ കിഷോറിനെതിരെ കേസെടുത്തു. 153 (ലഹളയുണ്ടാക്കാനുള്ള പ്രകോപനം സൃഷ്ടിക്കല്‍), 505(1) (ബി) (സര്‍ക്കാരിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുക വഴി പൊതുജനങ്ങള്‍ക്ക് ഭയമുണ്ടാക്കല്‍), 505 (1) (സി) (ശത്രുതയുണ്ടാക്കുന്ന തരത്തില്‍ അപവാദമോ ഭയപ്പെടുത്തുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കല്‍) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീദാസന്‍ അണ്ണാദുരൈയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് കിഷോര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അത് ഒരു വസ്തുതയുമാണ്. പിന്നീട് ഒരു രാത്രിയില്‍ ലഹളയുണ്ടാക്കുന്ന രീതിയില്‍ പ്രകോപനം സൃഷ്ടിച്ചു എന്നാരോപിച്ച് കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കിഷോറിനെതിരെ വധഭീഷണി മുഴക്കിയവരും മറ്റ് ബ്രാഹ്മിണ്‍ അക്കൗണ്ടുകള്‍ക്ക് നേരെ താക്കീത് ചെയ്തവരും സ്വതന്ത്രരായി വിലസുകയാണ്.
ഏതാനും ട്വിറ്റര്‍ പോസ്റ്റുകളുടെ പേരിലാണ് കിഷോര്‍ ജയിലില്‍ കഴിയുന്നത്. തന്റെ കശുവണ്ടി ഫാക്ടറിയിലെ ഒരു തൊഴിലാളിയെ കൊന്ന ഡിഎംകെ നേതാവിന് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു. സ്റ്റാലിനെ വിമര്‍ശിച്ച മറ്റൊരു യുട്യൂബറായ സട്ടൈ ദുരൈമുരുകനെയും ജയിലലടച്ചു. തമിഴ്‌നാട്ടിലെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാന്‍ കേരള സര്‍ക്കാരിന് അനുവാദം നല്‍കിയെന്ന വിമര്‍ശനം സ്റ്റാലിനെതിരെ ഉന്നയിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു രാത്രി ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷെ സട്ടൈ ദുരൈമുരുകന് പിന്നീട് ജാമ്യം ലഭിച്ചു. പക്ഷെ കിഷോര്‍ ഇപ്പോഴും ജയിലില്‍ നരകിക്കുന്നു.
സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ അനുവദിക്കുമെന്ന് വിളംബരം ചെയ്യുന്ന ഡിഎംകെയ്‌ക്ക് പക്ഷെ അവരുടെ ഭൂതകാല ചരിത്രത്തിലെ വിമര്‍ശനങ്ങള്‍ പുറത്തുവിടുമ്പോള്‍ അവരെ ജയിലിലടക്കുകയാണ്. ഇ.വി. രാമസ്വാമിയുടെ അപവാദങ്ങള്‍ നിറഞ്ഞ ജീവചരിത്രം പുറത്തുവിട്ട മറ്റൊരു യുട്യൂബര്‍ ദക്ഷിണാമൂര്‍ത്തിയെന്ന സീതായിന്‍ മൈന്തനെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: