Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ത്രിപുരയില്‍ വീണ്ടും കാവിത്തിരയിളക്കം

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കണം. പതിമൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും ആറ് നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ 112 സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 05:00 am IST
inKerala

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കണം. പതിമൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും ആറ് നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ 112 സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ സീറ്റിന്റെ 34 ശതമാനം വരും ഇത്. അവശേഷിച്ച 222 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ 217 സീറ്റും ബിജെപി നേടിയപ്പോള്‍ സിപിഎമ്മിന് വെറും മൂന്നു സീറ്റുകൊണ്ടും, തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. ഇടതുപക്ഷത്തിനും  തൃണമൂലിനുമെതിരെ കടുത്ത പോരാട്ടം നടത്തിയ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍ ഒന്നൊഴിയാതെ ബിജെപി പിടിച്ചടക്കിയത് എതിരാളികളെ ഞെട്ടിച്ചു. ഒരിടത്തുനിന്നും ജയിക്കാനാവാതെ പോയ കോണ്‍ഗ്രസ്സ് പൂര്‍ണമായി ഒറ്റപ്പെട്ടു. കാല്‍നൂറ്റാണ്ടിലേറെക്കാലം ഇടതുപക്ഷം ഭരിച്ച, ചുവപ്പുകോട്ട എന്നറിയപ്പെട്ട ത്രിപുര 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത ബിജെപി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമ്പൂര്‍ണ വിജയം നേടി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരുവര്‍ഷം നീട്ടിവച്ച തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ ബിജെപി വിജയം ആവര്‍ത്തിച്ചിരിക്കുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ത്രിപുര ഗോത്രവര്‍ഗ സ്വയംഭരണ ജില്ലാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരിക്കും സ്ഥിതിയെന്ന് ഉറപ്പാണ്.

ബിജെപിയില്‍നിന്ന് ത്രിപുരയുടെ അധികാരം തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പെന്ന അവകാശവാദവുമായാണ് തൃണമൂലും ഇടതുപാര്‍ട്ടികളും മത്സരത്തിനിറങ്ങിയത്. ബംഗാളിലെ വിജയം ത്രിപുരയിലും ആവര്‍ത്തിക്കാമെന്ന വ്യാമോഹമായിരുന്നു തൃണമൂലിന്. നേതാക്കളുടെ ഒരു പടയെ അണിനിരത്തിയും വന്‍തോതില്‍  പണമിറക്കിയും, അക്രമം എന്ന്  മുറവിളി കൂട്ടി സുപ്രീംകോടതിയില്‍ പരാതിപ്പെട്ടുമൊക്കെ തൃണമൂല്‍ നേതൃത്വം വലിയ കോലാഹലമുണ്ടാക്കിയെങ്കിലും അവരെ വേണ്ടെന്ന് ത്രിപുരയിലെ ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. പരാജയത്തിനുമുണ്ട് ഒരു അന്തസ്സ്. വെറും ഒരു സീറ്റ് അതിനുതകുന്നതല്ല. മാനക്കേട് ഒഴിവാക്കാന്‍ കൂടിയാണ് ഇടതുപക്ഷം മത്സരത്തിനിറങ്ങിയത്. പക്ഷേ വോട്ടെടുപ്പിന് മുന്‍പു തന്നെ ജനപിന്തുണയില്ലെന്നു കണ്ട് നാല് സിപിഎം സ്ഥാനാര്‍ത്ഥികളും ഒരു ഫോര്‍വേര്‍ഡ് ബ്ലോക്കുകാരനും നാമനിര്‍ദേശം പിന്‍വലിച്ചിരുന്നു. 46 സീറ്റില്‍ മത്സരിച്ചിട്ടാണ് മൂന്നു സീറ്റില്‍ കഷ്ടിച്ച് ജയിക്കാനായത്. സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളെല്ലാം  പ്രചാരണത്തിനിറങ്ങുകയും, വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്തു. ഒന്നും ഫലം കണ്ടില്ല. ത്രിപുരയില്‍ ഇടതുപക്ഷത്തിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു. ഈ സത്യം അറിയുന്നതുകൊണ്ടാണ് അഗര്‍ത്തലയിലെ പ്രചാരണത്തില്‍നിന്ന് സിപിഎം നേതാവും പലതവണ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ വിട്ടുനിന്നത്. വെറുതെയല്ല പരാജയത്തോട് പ്രതികരിക്കുകപോലും ചെയ്യാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പിന്‍വലിഞ്ഞിരിക്കുന്നത്.

ത്രിപുരയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ താഴെത്തട്ടിലെ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ നടത്തിയ വികസനത്തിന്റെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും അംഗീകാരമാണ് ബിജെപി  വിജയത്തില്‍ പ്രതിഫലിക്കുന്നത്. മുഖ്യമന്ത്രി ബിപ്ലവ് ദേവും, ത്രിപുരയില്‍നിന്നുള്ള  ആദ്യ കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക്കും നേതൃത്വം നല്‍കിയ ബിജെപിയുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇടതുപക്ഷ ഭരണമെന്ന പേക്കിനാവ് ഇനി തിരിച്ചു വരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷക സമരം, ഇന്ധനവില വര്‍ധന എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ രാജ്യമാസകലം നരേന്ദ്ര മോദിക്കെതിരായ വികാരം അലയടിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ്സും തൃണമൂലും മത്സരത്തിനിറങ്ങിയത്. ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുമുണ്ടായിരുന്നു. ബംഗാളില്‍ വിജയത്തിന്റെ ആവേശത്തില്‍ നരേന്ദ്ര മോദിക്ക് ബദലായി ഉയര്‍ന്നുവരാനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജി. ത്രിപുരയില്‍ വലിയ വിജയം നേടി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാമെന്ന മമതയുടെ മോഹം തുടക്കത്തിലേ തല്ലിക്കൊഴിക്കുന്നതാണ് ത്രിപുരയിലെ തൃണമൂലിന്റെ പരാജയം. ഭരണപക്ഷം പോയിട്ട് പ്രതിപക്ഷമായിപ്പോലും ഇടതുപാര്‍ട്ടികളും തൃണമൂലും വേണ്ടെന്നാണ് ജനങ്ങളുടെ തീരുമാനം. ഇത് പ്രതിപക്ഷ നിരയില്‍ പുതിയ വിള്ളലുകള്‍ സൃഷ്ടിക്കും. ത്രിപുരയില്‍ ഒരുതരത്തിലുള്ള ഭരണവിരുദ്ധ വികാരവുമില്ലെന്നാണ് ബിജെപി വിജയം കാണിക്കുന്നത്. ഇടതുപക്ഷ ഭരണത്തില്‍ ഏറെ പിന്നാക്കം പോയ ത്രിപുരയ്‌ക്കു വേണ്ട എല്ലാ സഹായവും നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ് ബിജെപിയുടെ മുന്നേറ്റം.

Tags: Tripurabjpതൃണമൂല്‍ കോണ്‍ഗ്രസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.