Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വോട്ടുള്ള വാവരും ഇല്ലാത്ത അയ്യപ്പനും

അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാട്ടുകയും ചെയ്ത മന്ത്രിയെന്തേ വാവരുനടയില്‍ നനഞ്ഞ പൂച്ചക്കുട്ടിയായി. ഇതിന്റെ വിശദീകരണവും വ്യാഖ്യാനവും വായനക്കാര്‍ക്കു വിടുന്നു. ഇനി നമുക്കു തുടക്കത്തില്‍ പറഞ്ഞ വോട്ടെടുപ്പ് പ്രക്രിയയിലേക്കു പോകാം. നേരെചൊവ്വെ പറഞ്ഞാല്‍ അയ്യപ്പന് വോട്ടില്ല; വാവര്‍ക്കത് ഉണ്ടുതാനും.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Nov 28, 2021, 05:41 am IST
inArticle

ജനാധിപത്യത്തില്‍ വോട്ടുകുത്തല്‍ അല്ലെങ്കില്‍ വോട്ടമര്‍ത്തല്‍ എന്നൊക്കെപ്പറഞ്ഞാല്‍ വല്ലാത്തൊരു കുളിരു കോരുന്ന അനുഭവമാണ്. അത്തരം അനുഭവങ്ങളുടെ ആകെത്തുകയാണ് ജനാധിപത്യ ശ്രീകോവിലിലെ പരികര്‍മികളുടെ എണ്ണം. നാട്ടിലെ ഓരോരുത്തരുടെയും പ്രതിനിധികള്‍ എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അത്ര വലിയ ബന്ധമൊന്നുമില്ലെന്ന് ഒരുവേള അറിഞ്ഞുകൊള്ളണം.

ഇനി എങ്ങനെയാണ് സാധാരണക്കാരെ വോട്ടമര്‍ത്താന്‍ പ്രേരിപ്പിക്കുക? അതിന് കാലങ്ങളായി വിവിധ കലാപരിപാടികളുണ്ട്. തെര.കമ്മീഷന്‍ എത്ര കണ്ണുരുട്ടിയാലും കാര്യം നടക്കും. ചെറിയ ചില പരിഷ്‌കാരങ്ങളൊക്കെയുണ്ടെങ്കിലും ആത്യന്തികമായ മാറ്റം വന്നിട്ടില്ല. എന്താണ് പറഞ്ഞു വരുന്നത് എന്നൊരു സംശയം ഉള്ളില്‍ നുരഞ്ഞുപൊന്തുന്നുണ്ടല്ലോ, ല്ലേ? അതായത് തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല വോട്ടഭ്യര്‍ഥിക്കുക. ആ സമയത്ത് പ്രകടമായ അഭ്യര്‍ഥനയെങ്കില്‍ മറ്റു സമയങ്ങളില്‍ സൂചനകളിലൂടെയും നിമിത്തങ്ങളിലൂടെയും ആയത് ഭംഗിയായി ചെയ്യുന്നുണ്ട്. നാമാരും അത്രകണ്ട് ശ്രദ്ധിക്കുന്നില്ലെങ്കിലും നേതാക്കള്‍ അക്കാര്യത്തില്‍ ജാഗരൂകരാണ്. അതിന്റെ ഒന്നാന്തരം തെളിവിതാ ശബരിമലയില്‍ നിന്നു തന്നെ വരുന്നു.

വിശ്വാസമില്ലെങ്കിലും ദേവസ്വം മന്ത്രിയായി ഒരാള്‍ക്ക് വാഴാം എന്നതാണല്ലോ നടപ്പുരീതി. ഇപ്പോഴത്തെ ദേവസ്വം മന്ത്രി ആഴ്ചകള്‍ക്കു മുമ്പ് സന്നിധാനത്തെത്തി. അവിടത്തെ ഒരുക്കങ്ങള്‍ നേരില്‍ കാണാനായിരുന്നുവത്രെ എഴുന്നള്ളത്ത്. ശ്രീകോവിലില്‍ ആ സമയത്ത് പൂജയായിരുന്നു. അതുകഴിഞ്ഞ് മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവുമായി ഭക്തരുടെ മുമ്പിലേക്കെത്തി. എല്ലാവരും അതു വാങ്ങുന്നതിനിടയില്‍ മന്ത്രിയും വാങ്ങി. എന്നാല്‍ സാധാരണ ഭക്തന്മാര്‍ ഉപയോഗിക്കുന്ന തരത്തിലായിരുന്നില്ല അത് ചെയ്തത്. സാനിറ്റൈസര്‍ പുരട്ടുന്ന രീതിയിലുള്ള കോപ്രായമായിരുന്നു. ക്യാമറക്കണ്ണുകള്‍ അതു നന്നായി ഒപ്പിയെടുക്കുകയും ചെയ്തു. ഭക്തകോടികളുടെ വിശ്വാസത്തെ അവഹേളിക്കാനായി മാത്രം അങ്ങനെ പ്രവര്‍ത്തിച്ച മന്ത്രി പതിനെട്ടാംപടിക്കു താഴെ വാവരുനടയില്‍ എത്തിയപ്പോള്‍ ഭക്താഗ്രേസരനായി. അവിടത്തെ പരികര്‍മിയുടെ മുമ്പില്‍ വിനീതവിധേയനായി തലയില്‍ അനുഗ്രഹത്തിന്റെ അംശവടി വെക്കാന്‍ അനുവദിക്കുകയും അതിന്റെ ആത്യന്തിക നിര്‍വൃതിയില്‍ പുളകം കൊള്ളുകയും ചെയ്തു. അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാട്ടുകയും ചെയ്ത മന്ത്രിയെന്തേ വാവരുനടയില്‍ നനഞ്ഞ പൂച്ചക്കുട്ടിയായി.

ഇതിന്റെ വിശദീകരണവും വ്യാഖ്യാനവും വായനക്കാര്‍ക്കു വിടുന്നു. ഇനി നമുക്കു തുടക്കത്തില്‍ പറഞ്ഞ വോട്ടെടുപ്പ് പ്രക്രിയയിലേക്കു പോകാം. നേരെചൊവ്വെ പറഞ്ഞാല്‍ അയ്യപ്പന് വോട്ടില്ല; വാവര്‍ക്കത് ഉണ്ടുതാനും.  

അയ്യപ്പ ഭക്തന്മാരെ എന്തു ചെയ്താലും അപമാനിച്ചാലും ഒരുപ്രശ്‌നവുമില്ല. എന്നാല്‍ വാവരുനടയിലെ സ്ഥിതി അതല്ല. അവിടത്തെ ആചാര മര്യാദകള്‍ക്കെതിരുനിന്നാല്‍ അടുത്ത വോട്ടമര്‍ത്തല്‍ വേളയില്‍ വിവരമറിയും. ഇക്കാര്യം വളരെ നന്നായി അറിയുന്ന രാധാകൃഷ്ണന്‍ മന്ത്രി പക്ഷേ, ഒരു മാതൃകാ പരിപാടി അതിലിടയ്‌ക്കു ചെയ്തു.

തീര്‍ത്ഥത്തിന്റെ ശരിയായ പ്രയോജനം അദ്ദേഹം ശാസ്ത്രീയമായി അനുഭവിച്ചറിഞ്ഞത് വെളിപ്പെടുത്തി. ഭൗതികവും ആത്മീയവുമായ മുന്നേറ്റങ്ങളെ തകര്‍ക്കുന്ന വൈറസുകളെ നശിപ്പിക്കാന്‍ പോന്നതാണ് തീര്‍ത്ഥം. അത് കൈയില്‍ പുരട്ടുന്നതിലൂടെ ശരീരത്തിലെ വൈറസുകള്‍ നശിക്കുന്നു. ഉള്ളില്‍ സേവിച്ചാല്‍ അകത്തുള്ള വൈറസും നശിക്കുന്നു. തീര്‍ത്ഥം നാക്കില്‍ വീഴ്‌ത്തുന്നതോടെയാണ് അതു സംഭവിക്കുന്നത്. ഇത് വളരെ ഉദാത്തമായി മന്ത്രി കാണിച്ചു തന്നത് ഒരര്‍ഥത്തില്‍ നന്നായി. ഉള്ളിലെ കമ്യൂണിസ്റ്റ് വൈറസിന് ക്ഷതം പറ്റിയാലോ എന്നു കരുതിയാവാം സേവിക്കാതിരുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന തരത്തിലായി മന്ത്രിയുടെ നടപടികള്‍ എന്നു വേണമെങ്കില്‍ പറയാം. വാവരു പ്രതിനിധാനം ചെയ്യുന്ന വോട്ട് ഉറപ്പിക്കുകയും ചെയ്തു, തീര്‍ത്ഥത്തിന്റെ അണുനശീകരണ സാധ്യത വെളിവാക്കിത്തരികയും ചെയ്തു. അതിനൊപ്പം വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രയോഗവത്കരണം എങ്ങനെ ഭംഗിയായി നടപ്പാക്കാമെന്ന് കാണിച്ചു തരികയും ചെയ്തു. ഒരു കാര്യത്തില്‍ നമുക്ക് അദ്യത്തെ അഭിനന്ദിക്കുകയും ചെയ്യാം. ഒന്നുമില്ലെങ്കിലും’ അവിടെയാണോ അയ്യപ്പന്‍ ഇരിക്കുന്നത്’ എന്ന് ചോദിച്ചില്ലല്ലോ. ആ വിവേകത്തിന് ഒരു പ്രത്യേക സമ്മാനം അദ്ദേഹം അര്‍ഹിക്കുന്നു!  

നേര്‍മുറി

ശബരിമലയില്‍ നടവരവ് വര്‍ധിക്കുന്നു:വാര്‍ത്ത മിഷന്‍ മിനിസ്റ്റര്‍ സക്‌സസ്

Tags: keralaശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.