Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഇന്ധനവില കുറയ്‌ക്കാന്‍ അസാധാരണ നീക്കം

അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വില മറച്ചുപിടിച്ച് ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള തീരുമാനത്തില്‍ നിശ്ശബ്ദരാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 25, 2021, 04:00 am IST
inEditorial

കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ പുറത്തെടുക്കാനുള്ള ഭാരതത്തിന്റെ തീരുമാനം നിര്‍ണായകമാണ്. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ രാജ്യങ്ങളിലൊന്നാണ് ഭാരതം. ആ നിലയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം ആഭ്യന്തര എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. രാജ്യത്തിന്റെ മൂന്നിടങ്ങളിലായി  38 ദശലക്ഷം ടണ്‍ ബാരല്‍ എണ്ണയാണ് ഭാരതത്തിന് കരുതല്‍ ശേഖരമായിട്ടുള്ളത്. ഇതില്‍നിന്നാണ് അഞ്ച് ദശലക്ഷം ബാരല്‍ പുറത്തെടുക്കുന്നത്. അമേരിക്ക, ചൈന, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഭാരതം ഇങ്ങനെയൊരു നടപടിക്കൊരുങ്ങുന്നത് ആദ്യമായാണ്. 5 കോടി വീപ്പ  അസംസ്‌കൃത എണ്ണ പുറത്തെടുക്കാനാണ് അമേരിക്കയുടെയും തീരുമാനം. അമേരിക്ക ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു പതിറ്റാണ്ടു മുന്‍പ് സിറിയന്‍ യുദ്ധത്തിനുശേഷം അന്നത്തെ അമേരിക്കന്‍ ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നു. അസംസ്‌കൃത എണ്ണ വന്‍തോതില്‍ ഉപയോഗിക്കുന്ന ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്കയാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്. മറ്റ് കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഈ രാജ്യങ്ങള്‍ അത് അംഗീകരിക്കുകയായിരുന്നു. സമീപകാല ചരിത്രത്തില്‍ ഇങ്ങനെയൊരു സമവായം ഉണ്ടായിട്ടില്ല. അപ്രതീക്ഷിതമായ ഈ സംയുക്ത നീക്കത്തിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് നയതന്ത്ര വിദഗ്‌ദ്ധരും സാമ്പത്തിക വിദഗ്ധരും വിലയിരുത്തുകയാണ്.

റഷ്യ ഉള്‍പ്പെടുന്ന രാജ്യങ്ങളോട് കൂടുതല്‍ എണ്ണ ഉത്പാദനം നടത്താന്‍ അമേരിക്കയും മറ്റും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അവര്‍ തയ്യാറായില്ല. ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് അവര്‍ പ്രതികരിച്ചത്. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് അറബ് രാജ്യങ്ങളും വ്യക്തമാക്കുകയുണ്ടായി. അസംസ്‌കൃത എണ്ണയുടെ ഉത്പാദനം കുറച്ച് അന്താരാഷ്‌ട്ര വിപണിയില്‍ വില വര്‍ധിപ്പിക്കുകയാണ് ഒപെക് സഖ്യത്തില്‍പ്പെടുന്ന ഈ രാജ്യങ്ങളുടെ തന്ത്രം. ഇതിന് നിന്നുകൊടുക്കാനാവില്ലെന്ന പ്രഖ്യാപനമാണ് കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള ഉപഭോക്തൃ രാജ്യങ്ങളുടെ തീരുമാനം. അടിയന്തര സാഹചര്യമോ വിതരണ തടസ്സമോ ഇല്ലാതിരിക്കെ ഇങ്ങനെയൊരു തീരുമാനം ഒപെക് രാജ്യങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങളുടെ ഏകാധിപത്യത്തെ അംഗീകരിക്കാനാവില്ലെന്ന മുന്നറിയിപ്പും ഇതിലുണ്ട്.  അതേസമയം ഇതൊരു പ്രതീകാത്മക നടപടിയാണ്. തങ്ങളുടെ താത്പര്യങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ചില്ലെങ്കില്‍ ഒറ്റക്കെട്ടായി കൂടുതല്‍ നടപടികളിലേക്ക്  കടക്കുമെന്ന വ്യക്തമായ സൂചനയാണ് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ നല്‍കുന്നത്. അമേരിക്കയും ചൈനയും ഭാരതവും ബ്രിട്ടനും ജപ്പാനുമടങ്ങുന്നതാണ് ഈ കൂട്ടായ്‌മയെന്നത് ഒപെക് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും, മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്‌കൃത എണ്ണ പുറത്തെടുക്കാനുള്ള തീരുമാനത്തോട് ഒപെക് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അമേരിക്കയും മറ്റും ഉറ്റുനോക്കുന്നത്.  

അന്താരാഷ്‌ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയെ ആശ്രയിച്ചാണ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഇന്ധനവില നിര്‍ണയിക്കുക. അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചാല്‍ സ്വാഭാവികമായും ഇന്ധനവിലയും വര്‍ധിക്കും. കഴിഞ്ഞ കുറേക്കാലമായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കേണ്ടിവന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഭാരതം. ഇന്ധനവില വര്‍ധന സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും. വില നിര്‍ണയത്തിന് അധികാരമില്ലാത്തതിനാല്‍ അടുത്തിടെ ഇന്ധന നികുതി കുറച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്‌കൃത എണ്ണ വിപണിയിലെത്തുന്നതോടെ ഇന്ധന വില വീണ്ടും കുറയും. ഇത് ചരക്കു നീക്കത്തെ സഹായിക്കുകയും, വിലക്കയറ്റത്തെ കുറച്ചുകൊണ്ടുവരികയും ചെയ്യും. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വില മറച്ചുപിടിച്ച് ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള തീരുമാനത്തില്‍ നിശ്ശബ്ദരാണ്. ഇന്ധനവില വര്‍ധന ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ ഈ തീരുമാനത്തിന് പ്രാമുഖ്യം  നല്‍കാത്തത് ജനവിരുദ്ധമായ സങ്കുചിത രാഷ്‌ട്രീയമാണെന്ന് കാണാന്‍ പ്രയാസമില്ല. ആദ്യം ഇന്ധനനികുതി കുറച്ചു. പിന്നീട് വിവാദ കാര്‍ഷിക നിയമങ്ങള്‍  പിന്‍വലിച്ചു. ഇപ്പോള്‍ വീണ്ടും ഇന്ധനവില കുറയാനുള്ള നടപടികള്‍ എടുക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങള്‍ പ്രതിപക്ഷത്തിന് ഒന്നൊന്നായി നഷ്ടപ്പെടുകയാണ്. ഇതോടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനസമ്മതി ഒന്നുകൂടി കുതിച്ചുയരും.

Tags: indiaകേന്ദ്ര സര്‍ക്കാര്‍ഇന്ധനവില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.