വാഷിംഗ്ടണ്‍: അമേരിക്കയിലെ വിസ്കോണ്‍സിനിലെ സബര്‍ബന്‍ മില്‍വാക്കിയിലെ ക്രിസ്തുമസ് പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും 12 കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു ചുവന്ന നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. പരേഡ് ആരംഭിച്ച് അരമണിക്കൂര്‍ കഴിഞ്ഞായിരുന്നു സംഭവം. പലരുടേയും ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കാര്െ്രെഡവര് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: