തൃശൂര്‍: പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. മലക്കപ്പാറ ഷോളയാർ ഡാമിന് സമീപമുണ്ടായ സംഭവത്തിൽ ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് മകൻ വീട്ടിലെത്തിയപ്പോഴാണ് ഇന്നസെമ്മയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ കാനയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. പുലി പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.
















