കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2025ലെ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് കോഴിക്കോട് കോട്ടൂളി സ്വദേശിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഓഫീസറുമായ എം. ശിവന്. കാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയുമടങ്ങിയ അവാര്‍ഡ് മെയ് 10ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. കുടുംബങ്ങളില്‍ നിന്ന് വേര്‍പെട്ട് പോയവരെ തിരികെയെത്തിച്ച് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായ വ്യക്തകിയാണ് കെ. ശിവന്‍ എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 450 ഓളം ആളുകളെ വീട്ടിലെത്തിക്കാന്‍ ശിവന് കഴിഞ്ഞു.
സാംസ്‌കാരിക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. മുഹമ്മദ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ. മോഹന്‍ദാസ്, സര്‍വ്വദമനന്‍ കുന്ദമംഗലം, സാമൂഹിക പ്രവര്‍ത്തകനും റിട്ട. പോലീസ് ഓഫീസറുമായ എ. വിശ്വനാഥക്കുറുപ്പ്, ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ പി. ശിവപ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ സദയം വര്‍ക്കിങ് ചെയര്‍മാന്‍ സര്‍വ്വദമനന്‍ കുന്ദമംഗലം, ജനറല്‍ സെക്രട്ടറി എം.കെ. ഉദയകുമാര്‍, കണ്‍വീനര്‍ എം. സുധിന്‍രാജ്, പി.കെ. സന്ദീപ് എന്നിവര്‍ പങ്കെടുത്തു.











