Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധീരരായ ഗിരിവര്‍ഗപ്പോരാളികളുടെ പ്രചോദനാത്മകമായ കഥകള്‍ രാജ്യത്തിനുമുമ്പാകെ എത്തിക്കണം: നരേന്ദ്രമോദി

ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 09:30 pm IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരത്തില്‍ ധീരരായ ഗിരിവര്‍ഗപ്പോരാളികളുടെ പ്രചോദനാത്മകമായ കഥകള്‍ രാജ്യത്തിനുമുമ്പാകെ എത്തിക്കുകയും അവരെ പുതുതലമുറയ്‌ക്കു പരിചയപ്പെടുത്തുകയുംചെയ്യേണ്ടതു നമ്മുടെ കടമയാണെന്നു പ്രധാനമന്ത്രി  നരേന്ദ്രമോദി.”സ്വാതന്ത്ര്യം ലഭിച്ചശേഷം, രാജ്യത്താദ്യമായാണ്, ഇത്ര വലിയതോതില്‍, രാജ്യത്തെ മുഴുവന്‍ ഗിരിവര്‍ഗസമൂഹത്തിന്റെയും കലാസംസ്‌കാരികപ്രവര്‍ത്തനങ്ങളെയും, സ്വാതന്ത്ര്യപ്രസ്ഥാനത്തിനും രാഷ്‌ട്രനിര്‍മ്മാണത്തിനും അവര്‍ നല്‍കിയ സംഭാവനകളെയും സ്മരിക്കുകയും അഭിമാനത്തോടെ ആദരിക്കുകയും ചെയ്യുന്നത്.”

ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് മോദി പറഞ്ഞു.  മധ്യപ്രദേശില്‍ ‘റേഷന്‍ ആപ്‌കെ ഗ്രാം’ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. മധ്യപ്രദേശ് സിക്കിള്‍ സെല്‍ ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും  തറക്കല്ലിട്ടു.  

അടിമത്തത്തിന്റെ കാലത്ത്, ഖാസിഗാരോ പ്രസ്ഥാനം, മിസോ പ്രസ്ഥാനം, കോള്‍ പ്രസ്ഥാനം എന്നിങ്ങനെ നിരവധി പോരാട്ടങ്ങളാണു വിദേശഭരണത്തിനെതിരെ നടന്നത്. ‘ഗോണ്ട് മഹാറാണി വീരദുര്‍ഗാവതിയുടെ ധീരതയാകട്ടെ, മറിച്ച്, റാണി കമലാപതിയുടെ ത്യാഗമാകട്ടെ; അതൊന്നും രാജ്യത്തിനു മറക്കാന്‍ കഴിയുന്നതല്ല. തോളോടുതോള്‍ചേര്‍ന്നു പോരാടുകയും ത്യാഗങ്ങള്‍ സഹിക്കുകയുംചെയ്ത ധീരരായ ഭീലുകളെ ഒഴിവാക്കി വീര മഹാറാണാപ്രതാപിന്റെ പോരാട്ടം സങ്കല്‍പ്പിക്കാനാകില്ല,”  

രാഷ്‌ട്രനിര്‍മ്മാണത്തില്‍ ഗിരിവര്‍ഗസമൂഹത്തിന്റെ പങ്കിനെക്കുറിച്ചു ദേശീയവേദികളില്‍ ഇന്നു ചര്‍ച്ചചെയ്യുമ്പോള്‍ ചിലര്‍ ആശ്ചര്യപ്പെടുകയാണ്. ഇന്ത്യയുടെ സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതില്‍ ഗിരിവര്‍ഗസമൂഹം എത്രമാത്രം സംഭാവന ചെയ്തിട്ടുണ്ട് എന്ന് ഇത്തരക്കാര്‍ക്കു മനസ്സിലാകുന്നില്ല. ഗിരിവര്‍ഗസമൂഹത്തിന്റെ സംഭാവന ചിലപ്പോള്‍ രാജ്യത്തോട് പറയാതിരുന്നിട്ടുണ്ടാകം. അതല്ലെങ്കില്‍ പറഞ്ഞാല്‍ പോലും വളരെ പരിമിതമായതോതില്‍ വിവരങ്ങള്‍ നല്‍കിയിരിക്കാം. അതാണ് ഈയവസ്ഥയ്‌ക്കു കാരണം. ”സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളോളം രാജ്യത്തു ഭരണംനടത്തിയവര്‍ തങ്ങളുടെ സ്വാര്‍ത്ഥരാഷ്‌ട്രീയത്തിന് മുന്‍ഗണന കൊടുത്തതിനാലാണ് ഇത് സംഭവിച്ചത്” മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കു വീടുകള്‍, ശുചിമുറികള്‍, സൗജന്യ വൈദ്യുതിപാചകവാതകകണക്ഷനുകള്‍, സ്‌കൂള്‍, റോഡ്, സൗജന്യചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ലഭിക്കുന്ന അതേവേഗതയില്‍ ഗിരിവര്‍ഗമേഖലകളിലും ഇന്നു ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ക്ഷേമപദ്ധതികളിലും, ഉയര്‍ന്ന അനുപാതത്തില്‍ ഗിരിവര്‍ഗജനസംഖ്യയുള്ള, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കാണു മുന്‍ഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സമ്പത്തിന്റെയും വിഭവങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ ഗിരിവര്‍ഗമേഖല എന്നും സമ്പന്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ”നേരത്തെ ഗവണ്‍മെന്റിന്റെ ഭാഗമായിരുന്നവര്‍ ഈ മേഖലകളെ ചൂഷണം ചെയ്യുന്ന നയമാണ് പിന്തുടര്‍ന്നത്. ഈ മേഖലകളുടെ സാധ്യതകള്‍ ശരിയായി വിനിയോഗിക്കുക എന്ന നയമാണു ഞങ്ങള്‍ പിന്തുടരുന്നത്”, അദ്ദേഹം പറഞ്ഞു. വനനിയമങ്ങളില്‍ മാറ്റംവരുത്തി ഗിരിവര്‍ഗസമൂഹത്തിനു വനവിഭവങ്ങള്‍ ലഭ്യമാക്കിയതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.

പത്മപുരസ്‌കാരങ്ങള്‍ അടുത്തിടെയാണു നല്‍കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗിരിവര്‍ഗമേഖലയില്‍നിന്നുള്ള പുരസ്‌കാരജേതാക്കള്‍ രാഷ്‌ട്രപതി ഭവനില്‍ എത്തിയപ്പോള്‍ ലോകം ഞെട്ടി. ഗിരിവര്‍ഗഗ്രാമീണ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരാണു രാജ്യത്തിന്റെ യഥാര്‍ത്ഥ രത്‌നങ്ങളെന്ന് അദ്ദേഹം പ്രശംസിച്ചു. ഇന്ന്, ഗിരിവര്‍ഗവിഭാഗത്തിലെ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ ദേശീയതലത്തിലും ആഗോളതലത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്നു. നേരത്തെയുണ്ടായിരുന്ന 810 വിളകളെ അപേക്ഷിച്ച് നിലവില്‍ 90ലധികം വനവിഭവങ്ങള്‍ക്ക് എംഎസ്പി നല്‍കുന്നു. ഇത്തരം ജില്ലകള്‍ക്കായി 150ലധികം മെഡിക്കല്‍ കോളേജുകള്‍ക്കു അംഗീകാരം നല്‍കി. 2500ലധികം വന്‍ധന്‍ വികാസ് കേന്ദ്രങ്ങള്‍ 37,000ലധികം സ്വയംസഹായസംഘങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് 7 ലക്ഷം തൊഴിലവസരമുറപ്പാക്കുന്നു. 20 ലക്ഷം ഭൂമി ‘പട്ടയങ്ങള്‍’ നല്‍കുകയും ഗിരിവര്‍ഗ യുവാക്കളുടെ നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധയേകുകയും ചെയ്തു. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 9 പുതിയ െ്രെടബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വിദ്യാഭ്യാസനയത്തില്‍ മാതൃഭാഷയ്‌ക്ക് ഊന്നല്‍ നല്‍കുന്നതു ഗിരിവര്‍ഗക്കാരെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: ജന്‍ജാതീയ ഗൗരവ് ദിവസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.