Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മെസ്സ് തട്ടിപ്പ്; കുറ്റക്കാരായി വിജിലന്‍സ് കണ്ടെത്തിയവരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും മെമ്പറുടെയും പിഎമാര്‍

2018-19-ല്‍ നിലയ്‌ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി, പലവ്യഞ്ജനം വിതരണം ചെയ്തതിലാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ 70ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 10:06 am IST
in Kerala

കൊല്ലം: നിലയ്‌ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറിയും പലവ്യഞ്ജനവും വിതരണം ചെയ്ത സ്ഥാപനത്തിന്റെ പേരില്‍ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. പരാതി ലഭിച്ചപ്പോള്‍ തന്നെ ദേവസ്വം വിജിലന്‍സിന് അന്വേഷണത്തിന് നിര്‍ദേശം നല്കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറി.  

സംസ്ഥാന വിജിലന്‍സ് നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം സര്‍ക്കാരോ, വിജിലന്‍സോ ഔദ്യോഗികമായി ബോര്‍ഡിനെ അറിയിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ സസ്‌പെന്‍ഷനോ, മാറ്റിനിര്‍ത്തലോ ശിപാര്‍ശ ചെയ്താല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.  

എന്നാല്‍ പ്രസിഡന്റിന്റെ വാദം പച്ചക്കള്ളമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പരാതിക്കാരനായ ജെപി ട്രേഡേഴ്‌സ് ഉടമ ബി. ജയപ്രകാശ്. ദേവസ്വം ബോര്‍ഡല്ല അന്വേഷണം സംസ്ഥാന വിജിലന്‍സിനു കൈമാറിയതെന്നും, താന്‍ വിവരാവകാശ രേഖകള്‍ പ്രകാരം മുഖ്യമന്ത്രിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണമെന്നും ജയപ്രകാശ് പറഞ്ഞു.  

കുറ്റക്കാരായി വിജിലന്‍സ് കണ്ടെത്തിയവരില്‍ പ്രധാനികളായ രണ്ടുപേര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഒരു മെമ്പറുടെയും പിഎ ആണ്. നവംബര്‍ 13ന് കാലാവധി അവസാനിക്കുന്ന പ്രസിഡന്റ് ഒരു വര്‍ഷത്തേക്കെങ്കിലും ഇത് നീട്ടികിട്ടാനുള്ള പരിശ്രമത്തിലാണ്.  

കാലാവധി അവസാനിക്കാറായ വേളയില്‍ സ്വന്തം പിഎ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നാല്‍, അത് തുടര്‍ സാധ്യതയെ ഇല്ലാതാക്കും. അതിനാലാണ് നടപടി വൈകിക്കുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു. കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തിയ സുധീഷ്‌കുമാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ പിഎയും, രാജേന്ദ്രപ്രസാദ് ദേവസ്വം മെമ്പറുടെ പിഎയുമാണ്. ജയപ്രകാശ് കൊട്ടാരക്കര എഒയും വാസുദേവന്‍ പോറ്റി മുണ്ടക്കയത്ത് ഒരു ക്ഷേത്രത്തിന്റെ ചുമതലക്കാരനുമാണ്.  

2018-19-ല്‍ നിലയ്‌ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി, പലവ്യഞ്ജനം വിതരണം ചെയ്തതിലാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ 70ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.