കോഴിക്കോട് : പന്തീരങ്കാവ് യുഎപിഎ കേസില്‍ പോലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. പാര്‍ട്ടി അംഗങ്ങള്‍ക്കതിരെ യുഎപിഎ ചുമത്തിയത് ജാഗ്രതക്കുറവാണ്. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാരിന്റെ നടപടി ശരിയായില്ല. യുഎപിഎയില്‍ പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന് ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ തുടക്കം മുതല്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്. ഏരിയ സമ്മേളനത്തില്‍ വിഷയം വീണ്ടും ഉന്നയിക്കുകയായിരുന്നു.
യുഎപിഎ ചുമത്തി അറസ്റ്റിലായിരുന്ന ത്വാഹയ്ക്ക് കഴിഞ്ഞ മാസം 28ന് ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അതിനു മുന്നേ പുറത്തിറങ്ങിയ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ഇല്ലെന്ന എന്‍ഐഎ കോടതി ഉത്തരവ് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: