Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗന്ധര്‍വ്വ മുത്തച്ഛന്‍ പറയുന്നു

ഇത് അപകടമാണ് ഇങ്ങനെ ചെയ്യരുത് എന്ന് ഞങ്ങള്‍ പറഞ്ഞതല്ലേ, കുടുംബക്കാര്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ എന്ന് ഗന്ധര്‍വമാവിന്റെ ആത്മാവ് മന്ത്രിച്ചു. മാവ് മുത്തച്ഛന്റെ വീഴ്ചയില്‍ സര്‍വനാശം സംഭവിച്ച കുടുംബക്കാരുടെ നിരപരാധികളായ ശേഷക്കാര്‍ മാവു മുത്തച്ഛന്റെ ഓര്‍മയ്‌ക്കായി പുതിയ ഒരു മാവിന്‍ തൈ നട്ടു.

പി.കെ.വ്യാസന്‍, അമനകരbyപി.കെ.വ്യാസന്‍, അമനകര
Nov 7, 2021, 05:00 am IST
inVaradyam

പ്രായമേറെയായെങ്കിലും ദുഃഖങ്ങളും ദുരിതങ്ങളും ആരെയുമറിയിക്കാതെ ഇപ്പോഴും, മാമ്പഴം പെറുക്കാന്‍  വരുന്നവര്‍ക്ക് മാമ്പഴവും തണലുമേകി പടര്‍ന്നുപന്തലിച്ച് കുടുംബത്തിന്റെ തൊടിയില്‍, വെള്ളവും വളവും ലഭിക്കാതെ എപ്പോള്‍ വേണമെങ്കിലും നിലംപൊത്തുവാന്‍ പാകത്തിന് നില്‍ക്കുകയാണ് ഗന്ധര്‍വമാവ്. എക്കാലത്തും മാങ്ങാ കായ്‌ക്കുന്ന ദേവ വൃക്ഷമാണിതെന്ന ഖ്യാതിയും ഗന്ധര്‍വമാവിന് സ്വന്തം. കുടുംബത്തിലെ അഞ്ച് സുന്ദരിമാര്‍ എന്നറിയപ്പെട്ടിരുന്ന നാരീമണികള്‍ കളിച്ചു വളര്‍ന്നത് ഈ മാവിന്റെ പാദാരവിന്ദങ്ങളിലാണ്. ഇക്കാര്യം മൗന മൊഴികളാല്‍ നിത്യവും ഗന്ധര്‍വമാവ് പുതുതലമുറയെ അറിയിക്കുന്നുണ്ട്. ഇളങ്കാറ്റും കൊടുങ്കാറ്റും പേമാരിയും വേനല്‍ ചൂടും സഹിച്ച് ഈ വാര്‍ധക്യത്തിലും ഗന്ധര്‍വമാവ് തണലേകി സംരക്ഷിക്കുന്നതില്‍ വിമുഖത കാണിക്കാറില്ല. തന്റെ സംരക്ഷകരെന്ന് നടിച്ച് അടുത്തു വരികയും കൊമ്പുകള്‍ മുറിച്ചുകൊണ്ടു പോവുകയും ചെയ്യുന്നത് ദുഃഖത്തോടെ അനുഭവിക്കുകയാണ് മാവ്. തീര്‍ത്തും വയ്യാതായെങ്കിലും മാവു മുത്തച്ഛന്‍ കഥ പറയുന്നതിലും വൈഷമ്യം കാണിക്കാറില്ല.  

സ്വന്തം കാര്യത്തിനായി ഈ മാഞ്ചോട്ടില്‍ എത്തുന്നവരോട് വാചാലമാകുന്നതിനു വാര്‍ദ്ധക്യം തടസ്സവും ആയിരുന്നില്ല. കേള്‍വിക്കാരായ കുടുംബക്കാര്‍ക്ക് മാവു മുത്തച്ഛന്റെ വേദന മനസ്സിലാകുന്നില്ലെങ്കിലും മുത്തച്ഛന്‍ കഥ തടുരും. പ്രഗത്ഭരും പ്രശസ്തരുമായ പുരുഷോത്തമന്‍മാര്‍ അഞ്ച് സുന്ദരിമാരെ വിവാഹം കഴിച്ചു, മുത്തച്ഛന്‍ പറഞ്ഞു തുടങ്ങും. അഞ്ചുപേര്‍ക്കും ആഗ്രഹിച്ചതിലേറെ കുട്ടികളും ജനിച്ചു. അവരെ എല്ലാവരെയും അമ്മമാര്‍ ഒരുപോലെ സ്‌നേഹിച്ചു. മാമ്പഴം പെറുക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശവും നല്‍കി. എന്നാല്‍ മാവിന് വെള്ളമൊഴിക്കുകയും വളമിടുകയും മുതിര്‍ന്ന കുട്ടികള്‍ ചെയ്യണമെന്ന് കാരണവന്മാര്‍ അനുശാസിച്ചു. രാജകല്‍പ്പന പോലെ എല്ലാവരും സ്വീകരിച്ചു. അഞ്ച് സുന്ദരിമാര്‍ പരലോക പ്രാപ്തരായശേഷം, സുന്ദരിമാരുടെ ആദ്യ സന്താനങ്ങളില്‍ പലരും ഇഹലോകവാസം വെടിഞ്ഞു. പിന്നീട് അഞ്ച് സുന്ദരിമാരില്‍ ഭവാമിയുടെ നാലുമക്കളില്‍ മൂത്ത പുത്രനായ ഗോപു ഗന്ധര്‍വമാവിന്റെ അധികാരം സ്വയം ഏറ്റെടുത്തു. ഗന്ധര്‍വമാവിന്റെ പഴക്കവും മഹത്വവും മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, മാവിന്റെ ശിഖരങ്ങള്‍ വെട്ടി  വിറകാക്കാനും തുടങ്ങി. ഗോപുവിന് സേവനമായിരുന്നില്ല ലക്ഷ്യം, ഭരണമായിരുന്നു. മക്കളെ നിങ്ങളീ തണലുംകൊണ്ട് മാങ്ങയും തിന്ന് വെറുതെ ജീവിച്ചാല്‍ പോരാ. എനിക്ക് വെള്ളവും വളവും തരണമെന്ന് മാവു പറഞ്ഞെങ്കിലും ഗന്ധര്‍വമാവിന്റെ ഭാഷ ഇവറ്റകള്‍ക്ക് മനസ്സിലായില്ല.

പരദേശത്തു പോയി സായിപ്പിന് കഞ്ഞിവച്ചും, അവന്റെ ആംഗലേയ ആന്തരിക ശീല നനച്ചു കൊടുത്തും പത്തു കാശുണ്ടാക്കി, സ്വയംപൊങ്ങികള്‍ക്ക് ഈ മുത്തച്ഛനെ എങ്ങനെ മനസ്സിലാകാന്‍! മുത്തച്ഛന്‍ നെടുവീര്‍പ്പുകൊണ്ട് തലകുലുക്കി നിന്നു. മാഞ്ചോട്ടിലിരിപ്പും മദ്യപാനവും സ്ഥിരമാക്കിയ ഗോപുവിന്റെ അല്‍പ്പന്മാരായ കൂട്ടുകാര്‍ ഇടക്കിടെ വരും. ഇവറ്റകളെ കാണുന്നത് ഗന്ധര്‍വ മുത്തച്ഛന് അറപ്പാണ്. ദോഷം പറയരുതല്ലോ, ഇവറ്റകളുടെ കുടുംബിനികളുടെ പ്രാര്‍ത്ഥന കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടു നില്‍ക്കുന്നത്. അതുകൊണ്ട് ഗന്ധര്‍വമാവ് ശപിക്കാതെ ക്ഷമിക്കും. ഗന്ധര്‍വമാവിന്റെ ചോടും കടയുമെല്ലാം കുശുത്തുതുടങ്ങി. ചോട്ടിലിരുന്ന് മദ്യപാനം നടത്തുന്ന ശുംഭന്മാര്‍ക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. ചോട്ടില്‍നിന്ന്  എല്ലാവരും മാറിക്കോ! ദൂരെ നില്‍ക്കുന്ന ബന്ധുക്കള്‍ വിളിച്ചു പറഞ്ഞു. വലിയകാറ്റും മഴയും വരുന്നു!! വീണ്ടും വീണ്ടും ബന്ധുക്കള്‍ വിളിച്ചു പറഞ്ഞു! പെറുക്കി കൂട്ടിയ മാമ്പഴം ചാക്കുകളിലാക്കി മധുപാനം ചെയ്തുകൊണ്ട് ഗോപുവും കൂട്ടരുമിരുന്നു. ചെയ്‌ത്തിന്റെ ഫലം അനുഭവിച്ചേ പറ്റൂ. കൊടുങ്കാറ്റും പേമാരിയും വന്നു മാവ് കടപുഴകി വീണു. ഓടിയെത്തിയ കുടുംബിനികള്‍ക്കും മക്കള്‍ക്കും കരയാന്‍ മാത്രം കഴിഞ്ഞുള്ളൂ.

ഇത് അപകടമാണ് ഇങ്ങനെ ചെയ്യരുത് എന്ന് ഞങ്ങള്‍ പറഞ്ഞതല്ലേ, കുടുംബക്കാര്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ എന്ന് ഗന്ധര്‍വമാവിന്റെ ആത്മാവ് മന്ത്രിച്ചു. മാവ് മുത്തച്ഛന്റെ വീഴ്ചയില്‍ സര്‍വനാശം സംഭവിച്ച കുടുംബക്കാരുടെ നിരപരാധികളായ ശേഷക്കാര്‍ മാവു മുത്തച്ഛന്റെ ഓര്‍മയ്‌ക്കായി പുതിയ ഒരു മാവിന്‍ തൈ നട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

World

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

പുതിയ വാര്‍ത്തകള്‍

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.