Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയും സര്‍ക്കാരും നേര്‍ക്കുനേര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്; സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇടതു സംഘടനയായ കെഎസ്ആര്‍ടിസിഇഎ ഉള്‍പ്പടെ മൂന്നു സംഘടനകളും പണിമുടക്കില്‍ പങ്കു ചേരും. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെയും കെഎസ്ആര്‍ടിസിഇഎയും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 05:40 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ പണിമുടക്കാന്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. അതേ സമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ അവശ്യ സര്‍വീസ് നിയമമായ ഡയ്‌സനോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.  

ശമ്പള സ്‌കെയില്‍ സംബന്ധിച്ചു യൂണിയനുകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളുന്നില്ല, എന്നാലും മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിക്കാന്‍ സാവകാശം വേണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.  കഴിഞ്ഞ 20 നാണ് യൂണിയനുകള്‍ പണിമുടക്ക് സംബന്ധിച്ച നോട്ടിസ് നല്‍കിയത്. ഇതു ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം തീരുമാനം അറിയിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം മന്ത്രി ആന്റണി രാജു തള്ളിയതോടെയാണു ചര്‍ച്ച പരാജയപ്പെട്ടത്. ശമ്പള സ്‌കെയില്‍ അംഗീകരിച്ചാല്‍ മാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യര്‍ഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. യൂണിയനുകളുടെ നിലപാട്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണെന്ന് മന്ത്രി വിമര്‍ശിച്ചു.

‘ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഇത് സര്‍ക്കാരിന് 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കി വെക്കും. അന്തിമ തീരുമാനത്തിനു കൂടുതല്‍ ചര്‍ച്ചയും സമയവും വേണം. അതിനു സമ്മതിക്കാതെ യൂണിയനുകള്‍ കടുംപിടിത്തം കാട്ടരുത്. ആലോചിക്കാന്‍ പോലും സമയം നല്‍കാതെ 24 മണിക്കൂറിനുള്ളില്‍ തീരുമാനം പറഞ്ഞില്ലെങ്കില്‍ സമരത്തിലേക്കു പോകുമെന്ന നിലപാടു ശരിയാണോ എന്ന് അവര്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

ശമ്പളപരിഷ്‌കരണം നടപ്പാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 5 മാസമായി. ഇതുവരെ തീരുമാനമെടുക്കാത്ത സര്‍ക്കാരാണു സമരത്തിന് കാരണമെന്ന് യൂണിയനുകള്‍ ആരോപിച്ചു. ഇടതു സംഘടനയായ കെഎസ്ആര്‍ടിസിഇഎ ഉള്‍പ്പടെ മൂന്നു സംഘടനകളും പണിമുടക്കില്‍ പങ്കു ചേരും. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെയും കെഎസ്ആര്‍ടിസിഇഎയും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. മൂന്നു സംഘടനകളും സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളടക്കം എല്ലാ സര്‍വീസുകളെയും ഇത് പൂര്‍ണ്ണമായി ബാധിക്കും.

Tags: keralaബിഎംഎസ്‌കേരള സര്‍ക്കാര്‍strikeകെഎസ്ആര്‍ടിസിആന്‍റണി രാജുസിഐടിയുINTUC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.