തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.’ദീപാവലിയുടെ ഈ അവസരത്തില്‍ രാജ്യത്തെ ജനങള്‍ക്ക് ഊഷ്മളമായ ആശംസകള്‍. ഈ വിളക്കുകളുടെ ഉത്സവം നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഭാഗ്യവും നല്‍കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.ഏവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു.’ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു
രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ദീപാവലി് ആശംസകള്‍ നേര്‍ന്നു. ദീപാവലിയുടെ ശുഭകരമായ ഈ അവസരത്തില്‍ രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്ന എല്ലാ സഹപൗരന്മാര്‍ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും നന്മകളും നേര്‍ന്നു.ദീപാവലി, സമൃദ്ധിയും സന്തോഷവും പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു ശുഭകരമായ അവസരം ആണ്. വൃത്തിയുള്ളതും സുരക്ഷിതവും ആയ രീതിയില്‍ ഈ ഉത്സവം ആഘോഷിക്കാനും, പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്താനും നമ്മുക്ക് ഈ അവസരത്തില്‍ പ്രതിജ്ഞ എടുക്കാം എന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. ദീപാവലി പ്രസരിപ്പിക്കുന്ന സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
നന്‍മയുടേയും സ്നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപാവലി സന്ദേശത്തില്‍ പറഞ്ഞു. മാനവികതയുടെ സന്ദേശം ഉയര്‍ത്തി ദീപാവലി ആഘോഷിക്കാന്‍ അദ്ദേഹം എല്ലാ കേരളീയരോടും അഭ്യര്‍ഥിച്ചു.
ദീപാവലിക്ക് തെളിക്കുന്ന ഓരോ വെളിച്ചവും സ്നേഹത്തിന്റേയും നന്‍മയുടേയും പ്രതീകമാവട്ടെ എന്ന് നിയമസഭാസ്പീക്കര്‍ എം.ബി രാജേഷ് ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: