Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലങ്കര സഭാതർക്കം: പള്ളികളുടെ അവകാശത്തിന് ഹിതപരിശോധന വേണമെന്ന് നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ, ഹിതപരിശോധനയ്‌ക്ക് അതോറിറ്റി രൂപീകരിക്കണം

സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികൾക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാൽ ആ വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളിൽനിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ലെന്നും ശുപാർശയിൽ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 04:22 pm IST
inKerala

തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാൻ നിയമം നിർമിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശചെയ്തു. ഭൂരിപക്ഷം ലഭിക്കുന്ന വിഭാഗത്തിന് പള്ളികൾ വിട്ടുനൽകണമെന്നും, ന്യൂനപക്ഷം മറ്റു പള്ളികളിലേക്ക് മാറണമെന്നുമുള്ള നിർദ്ദേശം ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ സമിതി സർക്കാരിന് കൈമാറി.

സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികൾക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാൽ ആ വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളിൽനിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ലെന്നും ശുപാർശയിൽ പറയുന്നു. പള്ളികൾക്ക് പ്രായപൂർത്തിയായവരെ ഹിതപരിശോധനയിൽ പങ്കെടുപ്പിച്ച് അധികാരം തീരുമാനിക്കണം. ഭൂരിപക്ഷമുള്ള വിഭാഗത്തിന് പള്ളികൾ കൈമാറണമെന്നാണ് നിർദ്ദേശം. ഭൂരിപക്ഷം തിട്ടപ്പെടുത്താൻ ഹിതപരിശോധന നടത്താൻ അതോറിറ്റി വേണം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോനിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷൻ.

സർക്കാരാണ് അതോറിറ്റി രൂപവത്കരിക്കേണ്ടത്. അധ്യക്ഷനുപുറമേ ഇരുവിഭാഗവും നാമനിർദേശം ചെയ്യുന്ന രണ്ട് പ്രതിനിധികളും ഉണ്ടാകണം. വിഭാഗങ്ങൾ പ്രതിനിധികളെ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനിച്ചില്ലെങ്കിൽ സർക്കാരിന് നിയമിക്കാം. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണ് ശുപാർശയെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം ആ ഇടവകയിലെ ആർക്കും ഭൂരിപക്ഷം ആർക്കെന്ന് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം നിവേദനം നൽകാം. ശുപാർശ നടപ്പായാൽ പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാകും. സർക്കാർ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ശുപർശയെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ദ കേരള പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ്പ് ഓഫ് ദ മെംബേഴ്സ് ഓഫ് മലങ്കര ചർച്ച് ബിൽ 2020’ എന്നാണ് ബില്ലിന്റെ പേര്.

ശുപാർശ കഴിഞ്ഞദിവസം കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻനായർ നിയമമന്ത്രി പി. രാജീവിന് സമർപ്പിച്ചു. നിയമനിർമാണം നടത്തണോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. 1934-ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി. ഈ ഭരണഘടന ഒരു രജിസ്ട്രേഡ് രേഖയല്ലാത്തിനാൽ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തിൽ ആസ്തിബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. ഭരണപരമായ സൗകര്യത്തിനാണ് ഭരണഘടനയെ അടിസ്ഥാനമാക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമാണത്തിലൂടെയേ പരിഹാരമാവൂവെന്നും നിരീക്ഷിച്ചിട്ടുണ്ട്.

ഡോ. എൻ.കെ. ജയകുമാർ, ലിസമ്മ ജോർജ്, കെ. ജോർജ് ഉമ്മൻ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ.

Tags: ഹിതപരിശോധനമലങ്കരJustice K.T Thomas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജസ്റ്റിസ് കെ.ടി. തോമസ്: ന്യായാധിപന്റെ കരുത്തുറ്റ ശബ്ദം

Kerala

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; രാഷ്‌ട്രീയം വന്നതാണ് പ്രശ്‌നം: പണലഭ്യത പ്രശ്‌നമല്ല; മുഖ്യമന്ത്രി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരുപൂജ ഗുരു വന്ദനം പരിപാടിയില്‍ പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസിനെ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ആദരിക്കുന്നു
Kerala

ഗീതാസന്ദേശം ലോകത്തിനാകെ മാര്‍ഗദര്‍ശകം: ജസ്റ്റിസ് കെ.ടി.തോമസ്‌

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ; കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു

Idukki

വൈദ്യുതി കുടിശ്ശിക; മലങ്കര ഡാമിലെ അടക്കം നാല് കണക്ഷനുകള്‍ കെഎസ്ഇബി വിച്ഛേദിച്ചു, കുടിശ്ശിക 2012 മുതലുള്ള തുക

പുതിയ വാര്‍ത്തകള്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.