Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഹരിതകേരളം മിഷന്‍: ഭാരതപ്പുഴ പുനരുജ്ജീവനം രണ്ടാംഘട്ടത്തിന് തുടക്കമായി, 68 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും

പരിസ്ഥിതി പുനഃസ്ഥാപനം, ഉപജീവന സാധ്യത കള്‍ കണ്ടെത്തല്‍, സമ്പൂര്‍ണ മാലിന്യ സംസ്‌കരണം, സമഗ്രജലാസൂത്രണം, തരിശുരഹിത കൃഷി, ദുരന്ത നിവാരണ പരിപാലന പദ്ധതി, ഭാരതപ്പുഴ തടത്തിനുവേണ്ടിയുള്ള സമഗ്ര പ്ലാനുകള്‍ എന്നിവയാണ് ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തയാറാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 11:20 am IST
in Palakkad

പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 68 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചുകൊണ്ടാണ് തുടക്കം. ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുന്നതിന്റെ മുഖ്യകണ്ണികളാണ് പച്ചത്തുരുത്തുകളെന്ന് വാണിയംകുളം ത്രാങ്ങാലിയില്‍ ജില്ലാതലം ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ വര്‍ഷമായി പ്രഖ്യാപിച്ച 2022 നവംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ പരിസ്ഥിതി പുനഃസ്ഥാപനം, ഉപജീവന സാധ്യത കള്‍ കണ്ടെത്തല്‍, സമ്പൂര്‍ണ മാലിന്യ സംസ്‌കരണം, സമഗ്രജലാസൂത്രണം, തരിശുരഹിത കൃഷി, ദുരന്ത നിവാരണ പരിപാലന പദ്ധതി, ഭാരതപ്പുഴ തടത്തിനുവേണ്ടിയുള്ള സമഗ്ര പ്ലാനുകള്‍ എന്നിവയാണ് ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തയാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 14-ാം പഞ്ചവത്സര പദ്ധതിയുടെ അഞ്ചുവര്‍ഷ പദ്ധതികള്‍ക്ക് രൂപം നല്‍കുക.  

സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും ഇതര ജനകീയ കൂട്ടായ്‌മകളുടെയും പ്രവര്‍ത്തനങ്ങള്‍ ഹരിതകേരള ജില്ലാമിഷന്‍ വഴി സംയോജിപ്പിക്കും. ജില്ലയിലെ നാലായിരത്തോളം നീര്‍ച്ചാലുകളുടെ ആവാഹ പ്രദേശങ്ങളില്‍ പുഴപരിപാലന സമിതികള്‍ നിലവില്‍ വരും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി കണ്‍വീനറുമായ പി.കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു.  

ത്രാങ്ങാലി തടയണക്കും ഭാരതപ്പുഴയുടെ ഉരുക്കു തടയണക്കുമുള്ള പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്താണ് പുതിയ പച്ചത്തുരുത്ത് രൂപംകൊള്ളുന്നത്. പത്മശ്രീ രാമചന്ദ്രപുലവര്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, വൈസ് പ്രസിഡന്റ് ശ്രീലത, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി. സൂരജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ സംസാരിച്ചു.

Tags: Bharathapuzhaപാലക്കാട്ഹരിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

തിരുനാവായില്‍ പണ്ട് നടന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ മഹാകുംഭമേളയായിരുന്നു; മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് പിന്നില്‍ ഈ സ്വാമി

Varadyam

പുഴയെ പണ്യാഹമാക്കാം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

പുതിയ വാര്‍ത്തകള്‍

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.