Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള കൃത്യമായ പദ്ധതി കയ്യിലുണ്ടോ? ഉണ്ടെങ്കില്‍ ആറു ബില്യണ്‍ ഡോളര്‍ നല്‍കാം; ഐക്യരാഷ്‌ട്ര സഭയെ വെല്ലുവിളിച്ച് എലോണ്‍ മസ്‌ക്

ആറു ബില്യണ്‍ ഡോളര്‍ ലോകത്തിന്റെ വിശപ്പ് എങ്ങനെ പരിഹരിക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് കൃത്യമായി വിവരിക്കാന്‍ സാധിച്ചാല്‍ താന്‍ ഇപ്പോള്‍ തന്നെ ടെസ്‌ലയുടെ ഓഹരി വിറ്റു കൊണ്ട് ആ തുക നല്‍കാമെന്ന് ബീസ്‌ലിയ്‌ക്ക് മറുപടിയായി മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് പൊതുജനങ്ങള്‍ കൃത്യമായി അറിയേണ്ടതുണ്ട് അതിനാല്‍ ഈ ഫണ്ടിന്റെ വിനിയോഗം തീര്‍ത്തും സുതാര്യമായിരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 11:07 am IST
inWorld

ലോകത്തിന്റെ പട്ടിണി മാറ്റാന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കൈയ്യില്‍ കൃത്യമായ പദ്ധതിയുണ്ടെങ്കില്‍ ഐക്യ രാഷ്‌ട്രസഭയ്‌ക്ക് 6 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് എലോണ്‍ മസ്‌ക് അറിയിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകന്‍ കൂടിയായ എലോണ്‍ മസ്‌ക്. മസ്‌കിന്റെ സമ്പത്തിന്റെ ചെറിയ ഒരു ശതമാനമുണ്ടെങ്കില്‍ ലോകത്തെ പട്ടിണി പരിഹരിക്കാന്‍ സഹായിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് മസ്‌ക് ഐക്യരാഷ്‌ട്രസഭയെ വെല്ലുവിളിച്ചത്.  

മസ്‌കിന്റെയോ അല്ലെങ്കില്‍ മറ്റ് ശതകോടീശ്വരന്മാരോ അവരുടെ സമ്പത്തിന്റെ രണ്ടു ശതമാനം നല്‍കിയാല്‍ ആഗോള പട്ടിണി പരിഹരിക്കാന്‍ കഴിയുമെന്ന് എക്യരാഷ്‌ട്ര സഭ വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്‌ലി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌കിന്റെ ഈ പ്രസ്താവന. മസ്‌കിന്റെ രണ്ടു ശതമാനം സമ്പത്തിന് ലോകത്തെമ്പാടും വിശപ്പനുഭവിക്കുന്ന 42 ദശലക്ഷം ആളുകളെ സഹായിക്കാനാകുമെന്നാണ് ബീസ്‌ലി അഭിമുഖത്തില്‍ പറഞ്ഞത്.  

ആറു ബില്യണ്‍ ഡോളര്‍ ലോകത്തിന്റെ വിശപ്പ് എങ്ങനെ പരിഹരിക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് കൃത്യമായി വിവരിക്കാന്‍ സാധിച്ചാല്‍ താന്‍ ഇപ്പോള്‍ തന്നെ ടെസ്‌ലയുടെ ഓഹരി വിറ്റു കൊണ്ട് ആ തുക നല്‍കാമെന്ന് ബീസ്‌ലിയ്‌ക്ക് മറുപടിയായി മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് പൊതുജനങ്ങള്‍ കൃത്യമായി അറിയേണ്ടതുണ്ട് അതിനാല്‍ ഈ ഫണ്ടിന്റെ വിനിയോഗം തീര്‍ത്തും സുതാര്യമായിരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

‘ലോകത്തിന്റെ വിശപ്പ് പരിഹരിക്കാന്‍ ആറു ബില്യണ്‍ മതിയെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഈ പട്ടിണി പ്രതിസന്ധിയില്‍ 42 ദശലക്ഷം ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സംഭാവനയായിട്ടാണ് അതിനെ ഞങ്ങള്‍ കാണുന്നത്. 2020ല്‍ 115 ദശലക്ഷം ആളുകളിലേക്ക് ഭക്ഷണ സഹായവുമായി എത്താന്‍ ഞങ്ങള്‍ക്ക് 8.4 ബില്യണ്‍ ആവശ്യമായിരുന്നു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ കാരണം ഞങ്ങള്‍ക്ക് നിലവിലുള്ള ഫണ്ടിങ് കൂടാതെ ഏകദേശം ആറു ബില്യണ്‍ കൂടി ആവശ്യമാണ്.’ മസ്‌കിനു മറുപടിയായി ബീസ്‌ലി ട്വിറ്ററില്‍ കുറിച്ചു.

മസ്‌കിന്റെ ഈ പ്രസ്താവന ലോകത്തിന് ഒന്നാകെ പ്രതീക്ഷയേകുന്നതാണ്.  

Tags: ടെസ്‌ലഐക്യരാഷ്ട സഭലോണ്‍ മസ്‌ക്ക്സ്‌പേസ് എക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

14 വര്‍ഷത്തിനിടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 33% കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു; സഹയിച്ചത് ഫോസില്‍ ഇതര ഇന്ധന ഉപയോഗവും വനം സംരക്ഷണവും

Business

വൈഭവ് തനേജ ടെസ്ല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍; മാറ്റം കൂടുതല്‍ വിപണി വിഹിതം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുമ്പോള്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

Business

‘കിളി’യെ പറപ്പിച്ച് ‘എക്‌സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

Technology

ചാറ്റ് ജിപിടിക്ക് എതിരാളിയാകാന്‍ പുതിയ എഐ കമ്പനിയുമായി ഇലോണ്‍ മസ്‌ക്; കമ്പനിക്കായി ഒന്നിപ്പിച്ചത് മികച്ച സംഘത്തെ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.