Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രവേശനോത്സവം ഉയര്‍ത്തുന്ന ചിന്തകള്‍

പ്രതീക്ഷകളോടെയും അതിലേറെ ആശങ്കകളോടെയുമാണ് സ്‌കൂള്‍ പ്രവേശനോത്സവം നടന്നത്. കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കുത്തഴിഞ്ഞ പുസ്തകം പോലെ ആയിത്തീര്‍ന്ന സ്‌കൂള്‍ പഠനത്തിന് ഇതോടെ പുതിയൊരു തുടക്കമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 05:00 am IST
inEditorial

പ്രതീക്ഷകളോടെയും അതിലേറെ ആശങ്കകളോടെയുമാണ് സ്‌കൂള്‍ പ്രവേശനോത്സവം നടന്നത്.  കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കുത്തഴിഞ്ഞ പുസ്തകം പോലെ ആയിത്തീര്‍ന്ന സ്‌കൂള്‍ പഠനത്തിന് ഇതോടെ പുതിയൊരു തുടക്കമായിരിക്കുകയാണ്. ഇരുപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കൊവിഡ് കാലത്തെ അടച്ചിരിപ്പില്‍ പഠനവും പരീക്ഷയുമൊക്കെ ഓണ്‍ലൈനിലേക്ക് മാറിയതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെക്കുറെ അപരിചിതമായ ബോധന രീതിയിലൂടെ കടന്നുപോവുകയായിരുന്നു. രോഗഭീതി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ വളരെയേറെ പ്രയാസങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമേ ഈ അവസ്ഥയ്‌ക്ക് മാറ്റം വരുന്നുള്ളൂ. പൊതുവായെടുത്താല്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലെത്തുക. എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ച് ഓരോ സ്‌കൂളിലും ക്ലാസ്സുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. പല സ്‌കൂളുകളും ഓണ്‍ലൈന്‍ രീതി പൂര്‍ണമായും ഉപേക്ഷിക്കുന്നില്ല. വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുക. വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് ഇത് ഓണ്‍ലൈനായി കാണാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ക്ലാസിലെത്തുന്നവരുടെ ബാച്ചുകള്‍ മാറിക്കൊണ്ടിരിക്കും.

സംസ്ഥാനത്ത് ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സ്‌കൂളുകളിലെത്തിയിരിക്കുന്നത്. പുസ്തകങ്ങളുടെയും പുതിയ കൂട്ടുകാരുടെയും സാമീപ്യം ഇവര്‍ക്ക് ആഹ്ലാദം പകരുമെങ്കിലും മാതാപിതാക്കള്‍ ആശങ്കയുടെ മുള്‍മുനയില്‍ത്തന്നെയാണ്. കര്‍ശന വ്യവസ്ഥകളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളതെങ്കിലും സാമൂഹിക അകലവും സാനിറ്റൈസേഷനും മറ്റും കുട്ടികള്‍ക്കിടയില്‍ എത്രമാത്രം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം ഇപ്പോഴും വളരെ പിന്നിലാണല്ലോ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കും അവകാശവാദങ്ങള്‍ക്കും വലിയ വിലയൊന്നുമുണ്ടായില്ല. മതപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത മൂവായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് കര്‍ശനമായി പാലിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. സ്വകാര്യ സ്‌കൂളുകള്‍ പലതും പ്രവര്‍ത്തിക്കുന്നത്  സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ തന്നെ സ്‌കൂള്‍ നടത്തിപ്പുകാരായുണ്ട്. ഇത്തരം മാനേജുമെന്റുകള്‍  സ്വന്തം അധ്യാപകരെ വിലക്കുമോ? ഇങ്ങനെയുള്ള സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

കൊവിഡ് മഹാമാരി സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. വ്യക്തികളുടെ പെരുമാറ്റ രീതികളില്‍ത്തന്നെ മാറ്റം വന്നിരിക്കുന്നു. കുട്ടികളില്‍ ഇതുണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ള പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല. കൊവിഡ് അടച്ചിരിപ്പ് പലതരത്തിലുള്ള അരക്ഷിതാവസ്ഥകള്‍ അവരില്‍ നിറച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിലേറെയായി മറ്റ് വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കാത്തത് ഒറ്റപ്പെടലുകള്‍ക്ക് കാരണമായിരിക്കുന്നു. പൊതുവാഹനങ്ങളില്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുകയാണ്.  ലാഭകരമല്ലെന്ന കാരണത്താല്‍ പല മാനേജുമെന്റുകളും സ്‌കൂള്‍ ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചയിലൂടെയും തീരുമാനങ്ങളിലൂടെയും എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇതിന്റെ റിസ്‌ക് മുഴുവന്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എടുക്കേണ്ടിവന്നിരിക്കുന്നു. ക്ലാസുകളിലെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. പാഠഭാഗങ്ങള്‍ക്കു പുറമെ ഇതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തം അധ്യാപക സമൂഹത്തിനുണ്ട്. ഇതിന് പ്രാപ്തരായ ആളുകളെ കണ്ടെത്തേണ്ട ബാധ്യതയില്‍ നിന്ന് സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. രോഗബാധിതരായാല്‍ത്തന്നെ മുതിര്‍ന്നവരെപ്പോലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാവില്ലെന്ന ഒരേയൊരു ആശ്വാസത്തിലാണ് പലരും. മാറിയ സാഹചര്യത്തില്‍ വളരെ കരുതലോടെയും കാര്യക്ഷമതയോടെയും വിദ്യാര്‍ത്ഥികളെ സമീപിക്കേണ്ടിയിരിക്കുന്നു. അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. സര്‍ക്കാരും സ്‌കൂള്‍ മാനേജ്‌മെന്റുകളും രക്ഷിതാക്കളുമൊക്കെ പരസ്പരം കൈകോര്‍ത്ത് വേണം ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍.

മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ തന്നെ സ്‌കൂള്‍ നടത്തിപ്പുകാരായുണ്ട്. ഇത്തരം മാനേജുമെന്റുകള്‍  സ്വന്തം അധ്യാപകരെ വിലക്കുമോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.