Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീപാവലി കഴിഞ്ഞാല്‍ നവാബ് മാലിക്കിന്റെ പുറംപൂച്ച് പൊളിക്കുന്ന ബോംബ് പൊട്ടിക്കും; മാലിക്കിന്റെ അധോലോകബന്ധങ്ങള്‍ പുറത്താക്കുമെന്ന് ഫ്ഡനാവിസ്

തുടര്‍ച്ചയായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡേയ്‌ക്കെതിരെ ദിവസവും ആരോപണങ്ങളുടെ ചെളിവാരിയെറിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ മുന്‍ മഹാരാഷ്‌ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദീപാവലിയാഘോഷം കഴിഞ്ഞാല്‍ നവാബ് മാലിക്കിന്റെ അധോലോകബന്ധങ്ങള്‍ പുറത്താക്കുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തില്‍ വെല്ലുവിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 06:44 pm IST
in India

മുംബൈ: തുടര്‍ച്ചയായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡേയ്‌ക്കെതിരെ ദിവസവും ആരോപണങ്ങളുടെ ചെളിവാരിയെറിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ മുന്‍ മഹാരാഷ്‌ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദീപാവലിയാഘോഷം കഴിഞ്ഞാല്‍ നവാബ് മാലിക്കിന്റെ അധോലോകബന്ധങ്ങള്‍ പുറത്താക്കുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തില്‍ വെല്ലുവിളിച്ചു.

ഏറ്റവുമൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ തന്നെ മയക്കമരുന്ന് മാഫിയബന്ധം ആരോപിക്കുകയായിരുന്നു നവാബ് മാലിക്ക്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും ജയ്ദീപ് റാണയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസിന് മയക്കമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക്ക് ആരോപിച്ചിരിക്കുന്നത്. ഈയിടെ മയക്കമരുന്ന് കേസില്‍ ജയ്ദീപ് റാണ എന്നൊരാള്‍ അറസ്റ്റിലായിരുന്നു. റിവര്‍ സോങ് എന്ന സംരംഭത്തിന്റെ സാമ്പത്തിക മേധാവിയാണ് ജയ്ദീപ് റാണയെന്നും ഈ സംരംഭത്തില്‍ ഫഡ്‌നാവിസിനും ഭാര്യയ്‌ക്കും ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് സിബി ഐയോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. മുംബൈയിലെ നദികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസും ഭാര്യയും ഗായകന്‍ സോനു നിഗവുമായി ചേര്‍ന്ന് അഭിനയിച്ച ഈ മുംബൈ നദീഗാനം വന്‍ ഹിറ്റായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് വിവാദം വന്നപ്പോള്‍ തന്റെ സ്വന്തം പോക്കറ്റിലെ പണമാണ്, അല്ലാതെ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഒരു പൈസപോലും ചെലവാക്കിയില്ലെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസ് വിശദീകരിച്ചിരുന്നു.  

‘ജയ്ദീപ് റാണ മയക്കമരുന്ന് കടത്ത് കേസില്‍ ഇപ്പോള്‍ ജയിലിലാണ്. അദ്ദേഹത്തിന് ദേവേന്ദ്ര ഫഡ്‌നാവിസുമായി ബന്ധമുണ്ട്. മയക്കമരുന്ന് കേസ് സംസ്ഥാനത്ത് വര്‍ധിച്ചത് ഫഡ്‌നാവിസിന്റെ ഭരണകാലത്താണ്.’- നവാബ് മാലിക്ക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എന്നാല്‍ നവാബ് മാലിക്കിനാണ് അധോലോക ബന്ധമുള്ളതെന്ന് ഫഡ്‌നാവിസ് തിരിച്ചടിച്ചു. റാണയുമായി തനിക്ക് ബന്ധമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. റിവര്‍ സോങിന് റാണയുമായുള്ള ബന്ധമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. എന്തായാലും നവാബ് മാലിക്കിന്റെ അധോലോക ബന്ധം ദീപാവലിക്ക് ശേഷം പുറത്തുകൊണ്ടുവരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചു.

റിവര്‍ സോങ് ഷൂട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് നവാബ് മാലിക്ക് പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് ജയ്ദീപ് റാണയുമായി ബന്ധമില്ല. ഈ ചിത്രം നാല് വര്‍ഷം പഴക്കമുള്ളതാണ്. അധോലോകവുമായി ബന്ധമുള്ളവര്‍ എന്റെ പേര് അതുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കേണ്ട. ജയ്ദീപ് റാണയുമായി ഞാന്‍ നില്‍ക്കുന്ന ചിത്രം ഒരു പക്ഷെ നവാബ് മാലിക്ക് കണ്ടിരിക്കില്ല. ഒരു പക്ഷെ അതിന് വലിയ വിലയുണ്ടാകില്ല എന്ന് കരുതിയാകാം എന്റെ ഭാര്യ ജയ്ദീപ് റാണയുടെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത്. ഇക്കാര്യത്തില്‍ ഞാന്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഡാലോചനയ്‌ക്ക് കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കും,’- ഫഡ്‌നാവിസ് പറ്ഞ്ഞു.

‘നവാബ് മാലിക്കിനെ കണക്കിലെടുത്താല്‍, എന്‍സിപി ആകെ മയക്കമരുന്ന് മാഫിയയാണ്. എന്തായാലും ദീപാവലി കഴിയട്ടെ. ഞാന്‍ ഒരു ബോംബ് പൊട്ടിക്കും. അധോലോകവുമായി ബന്ധമുള്ളവര്‍ മയക്കമരുന്ന് മാഫിയയെക്കുറിച്ച് മിണ്ടരുത്. നിങ്ങളുടെയും ശരത്പവാറിന്റെയും മുന്നില്‍ നവാബ് മാലിക്കിന്റെ മുഴുവന്‍ അധോലോകബന്ധവും ഞാന്‍ സമര്‍പ്പിക്കും. മരുമകന്റെ കുറ്റപത്രത്തില്‍ ഇളവ് കിട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മരുമകനെ കേസില്‍ നിന്നും ഒഴിവാക്കികിട്ടാന്‍ നര്‍കോട്ടിക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ,’ – ഫഡ്‌നാവിസ് പറഞ്ഞു.

മയക്കമരുന്ന് കേസില്‍ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ഖാന് ഈയിടെയാണ് നര്‍ക്കോടിക് കോടതി ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നശേഷമാണ് ജാമ്യം. 8(സി), 20(ബി), 27 എ, 27, 28, 29 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 194.6 കിലോഗ്രാം കഞ്ചാവും 6 സിബിഡി സ്‌പ്രോയും കടത്തിയതിനും അനധികൃത കടത്തിന് ധനസഹായം നല്‍കുന്നതിനുമാണ് സമീര്‍ ഖാനെ അറസ്റ്റ് ചെയ്തത്. ജനവരി 14 മുതല്‍ അദ്ദേഹം നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലായിരുന്നു.

Tags: അമൃത ഫഡ്നാവിസ്drugഅധോലോകംനാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോദീപാവലിലഹരിവസ്തുക്കള്‍ബോളിവുഡ് അധോലോകംസമീര്‍ വാങ്കഡെമഹാരാഷ്ട്രനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോദേവേന്ദ്ര ഫഡ്‌നാവിസ്നവാബ് മാലിക്Drug Mafiaജയ്ദീപ് റാണഫട്നാവിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.