Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഉണ്ടാകുന്നത് കാലാവസ്ഥ അടിയന്തരാവസ്ഥ; മുരളി തുമ്മാരക്കുടി.

കേരളത്തിലെ ആവാസ വ്യസ്ഥയ്‌ക്ക് തന്നെ കാര്യമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 03:09 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് കാലാവസ്ഥ വ്യതിയാനമല്ലെന്നും കാലാവസ്ഥ അടിയന്തരാവസ്ഥയാണെന്നും  പ്രമുഖ രാജ്യാന്തര പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുരളി തുമ്മാരക്കുടി പറഞ്ഞു. കേരള പ്രൊഫെഷണല്‍സ് ഫ്രണ്ട് ന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കാലാവസ്ഥ വ്യതിയാനം എന്ന അസ്ഥയൊക്കെ കേരളത്തില്‍  മാറി. നിലവില്‍ ഉള്ളത് കാലാവസ്ഥ അടിയന്തരാവസ്ഥയാണ്.  ആ സാഹചര്യത്തില്‍ കേരളത്തിലെ ആവാസ വ്യസ്ഥയ്‌ക്ക് തന്നെ കാര്യമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ദുരന്തമുണ്ടാകുന്ന സ്ഥലങ്ങള്‍  മുന്‍കൂട്ടി തിരിച്ചറിയാനുള്ള സംവിധാനം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ തന്നെ ദുരന്തമുണ്ടാകുമ്പോള്‍ അത് ജനങ്ങളെ വേഗത്തില്‍ അറിയിച്ച് ജനങ്ങളെ മാറ്റി പാര്‍പ്പിച്ച് അപകടത്തിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള നടപടികളും സ്വീകരിക്കണം.  

കടുത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോള്‍ തന്നെ കറണ്ട് പോകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.  ആ സാഹചര്യത്തില്‍ ടിവിയിലൂടെയോ, പത്രങ്ങളിലൂടെയും അപകടാവസ്ഥ അറിയിച്ചാല്‍ അത് ജനങ്ങള്‍ ശ്രദ്ധിച്ചെന്ന് വരില്ല. ആ സാഹചര്യത്തില്‍ നിലവില്‍ തന്നെ കെഎസ്ഇബി പല അറിയിപ്പുകളും എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുണ്ട്. ആ സൗകര്യം കൂടുതല്‍ വിപുലമാക്കി വെള്ളപ്പൊക്കം, ഡാമുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും തുമ്മാരക്കുടി അഭിപ്രായപ്പെട്ടു.   കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് വേണ്ടി എഞ്ചിനീയര്‍മാരുടേയും മറ്റ് പ്രൊഫഷണലുകളുടേയും ഒരു ഹാക്കത്തോന്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്ന പ്രളയങ്ങള്‍ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ട ആവശ്യഗത അതിക്രമിച്ചതായി വെബിനാര്‍ ഉദ്ഘാടനം ചെയ്ത ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് പറഞ്ഞു. പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കൈയ്യേറ്റങ്ങള്‍ നിരവധിയാണ്. അത്തരം കൈയ്യേറ്റങ്ങളാണ് അപകടങ്ങളുടേയും ദുരന്തങ്ങളുടേയും ആഴം കൂട്ടുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ പരിസ്ഥിതി ദോഷപ്പെടുത്തത് മാറ്റി പരിസ്ഥിതി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യഗതയാണ് അടിക്കടിയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സെബ്യാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ പറഞ്ഞു. അപകടസാധ്യത സ്ഥലത്തുള്ളവരെ കണ്ടെത്തി അവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാനുള്ള സൗകര്യമാണ് ഈ കാലഘട്ടത്തില്‍ ആവശ്യമെന്നും അല്ലെങ്കില്‍ ഇനിയുള്ള ദുരന്തങ്ങള്‍ വലിയ നാശത്തിന് വഴിവെയ്‌ക്കുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

കേരള പ്രൊഫെഷണല്‍സ് ഫ്രണ്ട് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കുഴിക്കാട്ട് മോഡറേറ്റര്‍ ആയിരുന്ന വെബിനാറില്‍,   അന്താരാഷ്‌ട്ര നിയമ വിദഗ്ധന്‍ ദീപക് രാജു, ഡോ. സിന്ധുമോള്‍ ജേക്കബ്, പ്രൊഫ ഡി. സുരേഷ് ബാബു, ഡോ. മിലന്റ് തോമസ്,  മാധ്യമപ്രവര്‍ത്തകന്‍ ജയചന്ദ്രന്‍, സെബിന്‍ കെ അഫ്രേം തുടങ്ങിയവരും സംസാരിച്ചു.

Tags: മുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

Social Trend

ചൈനയല്ല, ഇന്ത്യ പറക്കുകയാണ്; കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, ഇന്‍ഡിഗോയുടെ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ ചരിത്രമെന്ന് മുരളി തുമ്മാരുകുടി

Education

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

Kerala

ചാലിയാര്‍ പുഴയുടെ തീരത്ത് വന്‍തോതില്‍ സ്വര്‍ണ്ണഖനനത്തിന് ശ്രമം; ഈ വാര്‍ത്ത തന്നെ പേടിപ്പിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി

Kerala

മുരളി തുമ്മാരുകുടിയുടെ ‘പ്രവചനം’ വീണ്ടും സത്യമായി; കേരളത്തിൽ രോഗിയുടെ അക്രമത്തിൽ ഒരു ഡോക്‌ടർ മരിക്കുമെന്ന് പറഞ്ഞത് സംഭവിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.