Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനിയും പിറക്കാത്ത പ്രബുദ്ധ കേരളം

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും രണ്ട് പതിറ്റാണ്ടു മുന്‍പായിരുന്നു. ഈ മഹാസംഭവത്തിന്റെ നവതിദിനവും കേരളപ്പിറവി ദിനവും ഒന്നിച്ചുവരുന്നത് ഒരു താരതമ്യ പഠനത്തിനുള്ള അവസരം നല്‍കുന്നുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 05:00 am IST
inEditorial

ഐക്യകേരളം പിറന്നിട്ട് ഇന്ന് ആറര പതിറ്റാണ്ടായിരിക്കുന്നു. നവംബര്‍ ഒന്ന് കേരളപ്പിറവിയായി കൊണ്ടാടുമ്പോള്‍ പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണ അതിനു മുന്‍പ്  കേരളമില്ലായിരുന്നു എന്നാണ്. ചിലര്‍ ഇത്തരമൊരു തെറ്റിദ്ധാരണ ബോധപൂര്‍വം  സൃഷ്ടിക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. കേരളപ്പിറവിയുടെ മഹത്വം ഘോഷിക്കാന്‍ ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവുമൊക്കെ തമസ്‌കരിക്കുകയാണിന്ന്. തിരുവിതാംകൂറും കൊച്ചിയും മലബാറുമൊക്കെയായി വേര്‍തിരിഞ്ഞു കിടന്ന പ്രദേശങ്ങള്‍ ഭരണസൗകര്യത്തിനുവേണ്ടി ഒരൊറ്റ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു എന്നതു മാത്രമാണ് സംഭവിച്ചത്. ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലവും നാം  പാടിപ്പുകഴ്‌ത്തുന്ന പുരോഗമനാശയങ്ങളും നന്മകളുമൊക്കെ യഥാര്‍ത്ഥത്തില്‍ നാട്ടുരാജ്യങ്ങളുണ്ടായിരുന്ന കാലത്തുതന്നെ രൂപപ്പെട്ടതാണ്. അടിസ്ഥാനപരമായ ചില വികസനപദ്ധതികളും അന്നുതന്നെ ഉണ്ടായിരുന്നു. സാക്ഷരത, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യപരിഷ്‌കരണം, സാംസ്‌കാരിക മുന്നേറ്റം എന്നിവകളിലൊക്കെ ശ്രദ്ധേയമായ ചുവടുവയ്‌പുകള്‍ ഐക്യകേരളത്തിന് മുന്‍പ് നടന്നിരുന്നു. കേരളപ്പിറവിക്കുശേഷം മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെയും, അവയെ നയിച്ച ഭരണാധികാരികളുടെയും ചരിത്രം പരിശോധിച്ച് മൂല്യനിര്‍ണയം നടത്തിയാല്‍ അധികമൊന്നും അഭിമാനിക്കാനില്ലെന്നു കാണാം. സ്വാതന്ത്ര്യം ലഭിച്ച നിമിഷം റദ്ദായിപ്പോകേണ്ടിയിരുന്ന മുല്ലപ്പെരിയാര്‍ കരാര്‍ പിന്നെയും മാറ്റമില്ലാതെ തുടര്‍ന്ന ഒറ്റക്കാര്യം മാത്രം നോക്കിയാല്‍ മതി നമ്മെ ഭരിച്ചവര്‍ എത്ര മണ്ടന്മാരായിരുന്നു എന്നു മനസ്സിലാക്കാന്‍. ഇതില്‍ ചിലര്‍ മഹാന്മാരായി അറിയപ്പെടുന്നു എന്നത് ഒരു വിരോധാഭാസം തന്നെയാണ്.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും രണ്ട് പതിറ്റാണ്ടു മുന്‍പായിരുന്നു. ഈ മഹാസംഭവത്തിന്റെ നവതിദിനവും കേരളപ്പിറവി ദിനവും ഒന്നിച്ചുവരുന്നത് ഒരു താരതമ്യ പഠനത്തിനുള്ള അവസരം നല്‍കുന്നുണ്ട്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ ആരാധനാലയങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കാന്‍ ഇടയാക്കിയത് ഗുരുവായൂര്‍ സത്യഗ്രഹമാണ്. തൊണ്ണൂറു വര്‍ഷമാകുമ്പോഴും ആ സാമൂഹ്യവിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായ തോതില്‍ ബഹുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല എന്നറിയുമ്പോള്‍ ഐക്യകേരളത്തിന്റെ ആറരപ്പതിറ്റാണ്ടുകാലം നവോത്ഥാനത്തിന്റെ പാതയിലൂടെയല്ല സഞ്ചരിച്ചതെന്ന് വ്യക്തമാവും. ആദിശങ്കരനും അയ്യാ വൈകുണ്ഠസ്വാമികളും നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും കുമാരഗുരുദേവനുമൊക്കെ നാന്ദികുറിക്കുകയും നയിക്കുകയും ഗുണപുഷ്‌കലമാക്കുകയും ചെയ്ത നവോത്ഥാനത്തെ ആദ്യം ഹൈജാക്ക് ചെയ്യുകയും, പിന്നീട് അട്ടിമറിക്കുകയും ചെയ്ത ഇടതുപക്ഷവും വലതുപക്ഷവും ജാതിമത വിഭാഗങ്ങളായി സമൂഹത്തെ വേര്‍തിരിച്ചു. കാര്‍ഷിക മഹിമയും സാമൂഹ്യനീതിയുമൊക്കെ വോട്ടുബാങ്കിന്റെ ബലത്തില്‍ നിര്‍ണയിക്കപ്പെട്ടു. അധികാരം ലഭിക്കുമെങ്കില്‍ ഏത് അധര്‍മത്തിനും കൂട്ടുനില്‍ക്കുന്നത് മതേതരത്വത്തിന്റെ പേരില്‍ ന്യായീകരിച്ചുപോന്നു. സംസ്‌കാരത്തിന്റെ കരുത്തിനെ ചോര്‍ത്തിക്കളയുകയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തദ്ദേശീയവും വൈദേശികവുമായ ശക്തികളെ സമസ്ത മേഖലയിലും കുടിയിരുത്തുകയും ചെയ്തു.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത തിന്മകള്‍ പ്രബുദ്ധ കേരളത്തിന്റെ മറവില്‍ തഴച്ചുവളര്‍ന്നു. കുടിയൊഴിക്കപ്പെടുകയാണെന്ന് തോന്നിച്ച ജാതി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പല രൂപഭാവങ്ങല്‍ പ്രത്യക്ഷപ്പെടുകയാണ്. ഒരുകാലത്ത് പൊതുസമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന പലതും പലതരം വര്‍ണാവരണങ്ങളണിഞ്ഞ് സ്വീകാര്യത നേടുകയാണ്. കൃഷിയുടെയും വ്യവസായത്തിന്റെയുമൊക്കെ ശവപ്പറമ്പുകളാക്കി സംസ്ഥാനത്തെ മാറ്റിയവര്‍ കേരള മോഡലിന്റെ പേരില്‍ ഇപ്പോഴും ഊറ്റം കൊള്ളുന്നു. അന്യനാടുകളില്‍നിന്നുള്ള പണമില്ലെങ്കില്‍, അന്താരാഷ്‌ട്ര ഏജന്‍സികളില്‍നിന്ന് കിട്ടുന്ന കടമില്ലെങ്കില്‍ കേരളം പട്ടിണി കിടക്കുന്ന അവസ്ഥയാണ്. ജനങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയില്‍ അകപ്പെടുത്തിയതാണ് കേരളം നേടിയ സാമ്പത്തിക സ്വയംപര്യാപ്തത! വികസന പദ്ധതികള്‍ അഴിമതി നടത്താനുള്ള അവസരങ്ങള്‍ മാത്രം. പരിസ്ഥിതി സംരക്ഷണത്തിന് അധരവ്യായാമം മാത്രം നടത്തി പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ക്ഷണിച്ചുവരുത്തുന്നു. മനുഷ്യരുടെ ദുഃഖദുരിതങ്ങള്‍ പോലും ഭരണാധികാരികള്‍ പണമുണ്ടാക്കാനുള്ള അവസരങ്ങളായി കാണുന്നു. കേരളത്തനിമ എന്നത് അത്യന്തം വിഷലിപ്തമായ ആശയമായി പരുവപ്പെടുത്തുകയാണ്. കേരള ബാങ്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, കെ റെയില്‍, കെ ഫോണ്‍, കേരളരത്ന എന്നൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് വിഘടനവാദത്തിന് വളംവയ്‌ക്കുന്നു. കേരളത്തിന് സ്വന്തമായ ഗീതവും പതാകയുമൊക്കെ വേണമെന്ന് അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു. നാം സ്വപ്നം കണ്ട കേരളം ഇതല്ലെന്ന് ഐക്യ കേരളത്തിന്റെ ഇതുവരെയുള്ള ചരിത്രം ഒരു സംശയവും അവശേഷിപ്പിക്കാതെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. നവോത്ഥാനത്തിന്റെ നന്മകളിലേക്ക് ഒരു മടക്കയാത്ര അനിവാര്യമായിരിക്കുന്നു. എത്ര വേഗം അതുണ്ടാകുന്നുവോ അത്രയും നല്ലത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.