Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പുനീത് രാജ്കുമാര്‍ ഇനി ഒര്‍മ്മകളില്‍; വിട ചൊല്ലി നാട്, കണ്ഠീരവ സ്റ്റുഡിയോയില്‍ അന്ത്യ വിശ്രമം; സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി

അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതും നിറവേറ്റിയാണ് പ്രിയ താരം യാത്രയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 10:49 am IST
inEntertainment

കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് അന്ത്യാഞ്ജലി നല്‍കി നാട്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഠീരവ സ്റ്റുഡിയോയിലെ ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിന് അന്ത്യ വിശ്രമമൊരുങ്ങിയത്.  പൊതുദര്‍ശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്ന് വിലാപയാത്രയില്‍ ഭാഗമായത് പതിനായിരങ്ങളാണ് പ്രിയ താരത്തെ അവസാനമായി കാണാന്‍ എത്തിയത്.  

പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.  തലേദിവസം വരെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന താരം ഹൃദയാഘാതത്താല്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം കേട്ടത്. തിങ്കളാഴ്ച വരെ കര്‍ണ്ണാടകയില്‍ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.  

ജൂനിയര്‍ എന്‍ടിആര്‍ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബാലതാരമായി സിനിമാ ലോകത്തേയക്ക് എത്തിയ പുനീത് അമ്പതില്‍ താഴെ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും കന്നട ചലച്ചിത്ര ലോകത്ത് മറ്റാരെക്കാളും പ്രേക്ഷകപ്രീതി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എക്കാലത്തെയും വലിയ കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ എന്നതും മികച്ച അഭിനേതാവ് എന്നതുമായിരുന്നു ഇതിനുള്ള കാരണങ്ങള്‍. കൂടാതെ സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു അദ്ദേഹം. പുനീതിന്റെ വരുമാനത്തിന്റെ ഒരു ഭാഗം എന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.  

നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകന്‍ കൂടിയായിരുന്നു പുനീത്. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്‌ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.  

അച്ഛന്‍ രാജ്കുമാറിന്റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്‌കൂളുകള്‍ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്‌ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചാരണങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.  

കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2013ല്‍ സര്‍വ്വശിക്ഷാ അഭിയാന്റെ അംബാസഡര്‍ ആയിരുന്നു. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതും നിറവേറ്റിയാണ് പ്രിയ താരം യാത്രയായത്. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെ രണ്ട് പേര്‍ക്കാണ് അദ്ദേഹം കാഴ്ച നല്‍കിയത്.

Tags: സംസ്ഥാനactorBengaluruകന്നഡPuneeth Rajkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.