Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അമ്പലങ്ങളാകുന്ന പള്ളികള്‍

എട്ട് പതിറ്റാണ്ടു പഴക്കമുള്ള പള്ളി മനോഹര ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയിരിക്കുന്നത് നേരില്‍ കണ്ടു. കുര്‍ബാനയും കുമ്പസാരവും ഒക്കെ നടന്ന സ്ഥലത്തിപ്പോള്‍ പൂജയും ആരതിയും നടക്കുന്നു. യേശു ക്രിസ്തുവിന്റേയും കന്യാമറിയത്തിന്റേയും ചിത്രങ്ങള്‍ക്ക് പകരം സ്വാമി ചിന്മയാനന്ദന്റെയും സ്വാമി ശിവാനന്ദ സരസ്വതിയുടേയും ചിത്രങ്ങള്‍.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Oct 29, 2021, 03:59 pm IST
in Travel

അമേരിക്കയിലും ഇംഗ്ലണ്ടിലും പള്ളികള്‍ വെറുതെ കിടക്കുന്നു. ചിലതൊക്കെ ക്ഷേത്രങ്ങളായി മാറുന്നു.  ഈ കേട്ടത് ആദ്യമൊന്നും വിശ്വസിച്ചില്ല. ഇന്ത്യയില്‍ മുട്ടിന് മുട്ടിന്  പള്ളികള്‍ ഉയരുകയും അതിനുള്ള സാമ്പത്തിക സഹായം അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ലഭിക്കുമ്പോള്‍ അവിടങ്ങളില്‍ പള്ളികള്‍ പൂട്ടുന്നു എന്ന് പറയുന്നതില്‍ അല്‍പ്പം അതിശയോക്തിയില്ലേ?. പ്രാര്‍ത്ഥിക്കാന്‍ ആളില്ലെങ്കില്‍ തന്നെ പള്ളികള്‍ എന്തിനു വില്‍ക്കണം. വിറ്റാല്‍ തന്നെ ക്ഷേത്രമാക്കാന്‍ എന്തിനു നല്‍കണം. ക്ഷേത്രം പണിയാന്‍ എന്തിനു പള്ളി തന്നെ വാങ്ങണം എന്നിങ്ങനെയായി  സംശയങ്ങള്‍. ഫിലാഡല്‍ഫിയയിലെ ചിന്മയാ മിഷന്‍ ആസ്ഥാനമായ യാര്‍ഡിയിലെ മധുവനത്തിലെത്തിയപ്പോള്‍ സംശയം ദുരീകരിക്കപ്പെട്ടു.

എട്ട് പതിറ്റാണ്ടു പഴക്കമുള്ള പള്ളി മനോഹര ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയിരിക്കുന്നത് നേരില്‍ കണ്ടു. കുര്‍ബാനയും കുമ്പസാരവും ഒക്കെ നടന്ന സ്ഥലത്തിപ്പോള്‍ പൂജയും ആരതിയും നടക്കുന്നു. യേശു ക്രിസ്തുവിന്റേയും കന്യാമറിയത്തിന്റേയും ചിത്രങ്ങള്‍ക്ക് പകരം സ്വാമി ചിന്മയാനന്ദന്റെയും സ്വാമി ശിവാനന്ദ സരസ്വതിയുടേയും ചിത്രങ്ങള്‍.

ചിന്മയാമിഷന്റെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്വാമി സിദ്ധാനന്ദയുടെ വിശദീകരണം പള്ളികള്‍ എന്തുകൊണ്ട്  അമ്പലങ്ങളാകുന്നു എന്ന സംശയത്തിനുള്ള ഉത്തരമായി. അമേരിക്കയില്‍ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ചെടുക്കുകയാണ്. രൂപരേഖ തയ്യാറാക്കുമ്പോള്‍ തന്നെ വീടുകള്‍, സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേക സ്ഥലം നിശ്ചയിക്കും. അതനുസരിച്ചു മാത്രമേ നിര്‍മ്മാണം അനുവദിക്കൂ. ആരാധനാലയങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലത്ത് അതുമാത്രമേ നിര്‍മ്മിക്കാവൂ എന്ന് പല സംസ്ഥാനങ്ങളിലും നിയമമുണ്ട്. ആരാധനാലയം ആണെങ്കിലും നികുതി കൊടുക്കണം. വിശാലമായ പാര്‍ക്കിംഗ്, ഹാളുകള്‍, ഓഡിറ്റോറിയം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉള്ളവയായിരിക്കും പള്ളികള്‍. പള്ളികളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. യുവാക്കളുടെ പ്രാതിനിധ്യം ഇല്ലാതാകുന്നു. നികുതി നല്‍കാന്‍ പോലും വരുമാനമില്ലാതെ പ്രയാസപ്പെടുന്നു. വ്യത്യസ്ത സഭകള്‍ക്ക് നിശ്ചിത ദിവസം എന്ന കണക്കില്‍ ആരാധനയ്‌ക്കായി വാടകയ്‌ക്ക് നല്‍കിയും മറ്റു പിടിച്ചു നില്‍ക്കുന്ന പള്ളികളുണ്ട്. അതിനും കഴിയാതെ വരുമ്പോള്‍ വില്‍ക്കുകയല്ലാതെ വഴിയില്ല. അതേസമയം ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം കൂടിയതോടെ പ്രധാന നഗരങ്ങളിലെല്ലാം ക്ഷേത്രം വേണമെന്നാണ് ആവശ്യം. പള്ളികള്‍ വാങ്ങുന്നതാണ് എളുപ്പം. ആരാധനയ്‌ക്കല്ലാതെ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന നിയമമുള്ളതിനാല്‍ പള്ളികള്‍ വിറ്റുപോകാന്‍ പ്രയാസമാണ്. വളരെ കുറഞ്ഞ വിലയ്‌ക്ക് വാങ്ങാം എന്നതാണ് മെച്ചം.

മധുവനം അങ്ങനെ വാങ്ങിയതാണ്. മൂന്ന് ഏക്കര്‍ വരുന്ന സ്ഥലത്ത് 5335 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1940 ല്‍ നിര്‍മ്മിച്ച പള്ളിയാണ്. പഴമയും പ്രൗഢിയും സമ്മേളിക്കുന്ന കരിങ്കല്‍ ഭിത്തിയില്‍ ബ്രീട്ടീഷ് മാതൃകയില്‍ നിര്‍മ്മിച്ച മനോഹര കെട്ടിടം. ആരാധനയ്‌ക്ക് ആരും എത്താതായപ്പോള്‍ വില്‍പ്പനയ്‌ക്കിടുകയായിരുന്നു. ചിന്മയാമിഷന് പറഞ്ഞ വിലയ്‌ക്ക് കിട്ടി. കെട്ടിടത്തിന് മാറ്റമൊന്നും വരുത്താതെ ക്ഷേത്രമാക്കി മാറ്റി.

വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ളത് ഗുജറാത്തിലെ സ്വാമി നാരായണ്‍ ഗ്രൂപ്പിനാണ്. അവരുടെ അമേരിക്കയിലെ പ്രധാന ആറു ക്ഷേത്രങ്ങളും മുമ്പ് പള്ളികളായിരുന്നു. വെര്‍ജീനിയ, കാലിഫോര്‍ണിയ, ലൂസിവില്ല, പെന്‍സില്‍വാനിയ, ലോസ് ആഞ്ചലസ്, ഒഹിയോ എന്നിവിടങ്ങളിലാണ് സ്വാമി നാരായണ്‍ ക്ഷേത്രങ്ങളുള്ളത്.

‘നാലു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഞങ്ങള്‍ക്ക്, ഇതേവരെ ഇവിടെ വന്നില്ലല്ലോ എന്നോര്‍ത്ത് കുറ്റബോധം തോന്നുന്നു’. ഹോളിവുഡിലെ വേദാന്ത സൊസൈറ്റി ആസ്ഥാനം കണ്ടിറങ്ങിയ ഉടന്‍ ഡോ. രാംദാസ് പിള്ള പറഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കയില്‍ സ്ഥിര താമസക്കാരായ രവി വള്ളത്തേരിയും വിനോദ് ബാഹുലേയനും ഇതേ വികാരം പ്രകടിപ്പിച്ചു. അമേരിക്കയിലെത്തിയ കുമ്മനം രാജശേഖന്റെ യാത്രാചുമതല വഹിച്ചവരാണ് മൂവരും. മലയാളികളുടെ സാംസ്‌കാരിക സംഘടനയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന പൊതുപ്രവര്‍ത്തകര്‍.

അമേരിക്കയിലും ലോസാഞ്ചല്‍സിലും പലതവണ വന്നിട്ടുള്ള എനിക്കും ഏതാണ്ട് അതേ വികാരമായിരുന്നു. എന്തുകൊണ്ട് ഇതേവരെ ഇവിടെ വന്നില്ല. അത്രയ്‌ക്ക് ആകര്‍ഷകമാണ്. ആത്മീയതയും പവിത്രതയും ശാന്തതയും സമാധാനവും ഒക്കെ തളം കെട്ടി നില്‍ക്കുന്നിടം.

ശ്രീരാമകൃഷ്ണ മഠങ്ങള്‍ അമേരിക്കയില്‍ വേദാന്ത സൊസൈറ്റി എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 1929 ല്‍ സ്ഥാപിതമായ ഹോളിവുഡിലെ വേദന്ത സൊസൈറ്റി കേന്ദ്രത്തിന്റെ പഴമ കോട്ടം വരാതെ സംരക്ഷിച്ചിരിക്കുന്നു. സെന്ററിന്റെ ചുമതലയുള്ള സ്വാമി സര്‍വദേവാനന്ദയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

ചര്‍ച്ചയ്‌ക്കിടെ മലയാളികളായ സ്വാമിമാര്‍ ആരെങ്കിലും അമേരിക്കയില്‍ വേദാന്ത സൊസൈറ്റിയില്‍ ഉണ്ടോ എന്ന് കുമ്മനം ആരാഞ്ഞപ്പോഴാണ് കാലിഫോര്‍ണിയയിലെ പ്രധാന ആശ്രമത്തിന്റെ ചുമതല വഹിക്കുന്നത് മലയാളി സ്വാമിയാണെന്നറിഞ്ഞത്. പേര് കേട്ടപ്പോള്‍ കുമ്മനത്തിനും ആശ്ചര്യമായി. സ്വാമി തത്വമയാനന്ദ. അദ്ദേഹത്തിന് തൃശ്ശൂരില്‍ പ്രബുദ്ധകേരളത്തിന്റെ ചുമതലയുണ്ടായിരുന്നു. അടുത്തറിയാവുന്ന ആള്‍. ഒരുമാസത്തെ യാത്രയ്‌ക്കിടെ കുമ്മനം വായിക്കാന്‍ കരുതിയിരുന്ന പുസ്തകം സ്വാമി എഴുതിയ ഹിന്ദു മതം ഇന്നലെ ഇന്ന് നാളെ. ആശ്ചര്യത്തിനു കാരണവും അതായിരുന്നു. ഉടന്‍ സ്വാമിയെ വിളിച്ചു. കാലിഫോര്‍ണിയ ആശ്രമത്തില്‍ വരാതെ പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിറ്റേദിവസം കാലിഫോര്‍ണിയയില്‍ മാതാ അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. തത്വമയാനന്ദ സ്വാമിയെ കണ്ടശേഷം അമ്മയുടെ ആശ്രമത്തില്‍ പോകാം എന്നുറപ്പിച്ചു.

മൂന്നുമണിയോടെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തര കാലിഫോര്‍ണിയയിലെ വല്ലിജോ സ്ട്രീറ്റിലെ വേദാന്ത സൊസൈറ്റി ആസ്ഥാനത്തെത്തി.  രണ്ടര മണിക്കൂറിലധികം അവിടെ സമയം ചിലവിട്ടു. അടുത്തു തന്നെയുള്ള ക്ഷേത്രം കണ്ടേ മടങ്ങാവൂ എന്ന് സ്വാമി നിര്‍ദ്ദേശിച്ചു.

പാശ്ചാത്യ ലോകത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള മകുടങ്ങളോടുകൂടിയ ക്ഷേത്രം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്. 1906 ല്‍ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും ശ്രീരാമകൃഷ്ണ മഠത്തില്‍ ‘ചിരഞ്ജീവി’ എന്നറിയപ്പെടുന്ന അമേരിക്കന്‍ വംശജനായ 90 വയസ്സ് കഴിഞ്ഞ സ്വാമി സത്യാനന്ദ, വിശദീകരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ഡോയലിന്റെ പേരിലുള്ള ദേശീയ പാതയിലൂടെ സഞ്ചരിച്ച് ഫോസ്റ്രിയ സംസ്ഥാന പാതയിലൂടെ ഡീര്‍ വുഡ് റോഡില്‍ അല്‍പം സഞ്ചരിച്ചപ്പോള്‍ വഴിയരികില്‍ ബഹുവര്‍ണ്ണ സൂചികാ ബോര്‍ഡ്. മാതാ അമൃതാനന്ദമയീ സെന്റര്‍ എന്നാണെഴുതിയിരിക്കുന്നത്. പച്ച ബോര്‍ഡില്‍ വെളുത്ത അക്ഷരത്തിലുള്ള ഔദ്യോഗിക ബോര്‍ഡുകളല്ലാതെ ഒരു സൂചിക ബോര്‍ഡുകളും കാണാനില്ലാത്ത  റോഡിലെ ആ കാഴ്ച അസാധാരണമായിരുന്നു.

സൂചിക അനുസരിച്ച് വണ്ടി മുന്നോട്ടു പോയത് ചെമ്മണ്‍ പാതയിലൂടെ. അത്തരം റോഡും അമേരിക്കയില്‍ അസാധാരണം. ആശ്രമവനത്തിനുള്ളിലൂടെയാണ് സഞ്ചാരമെന്നും പൊതുവഴിയല്ലാത്തതിനാലാണ് ടാര്‍ ചെയ്യാത്തതെന്നും പിന്നീടാണറിഞ്ഞത്. കുന്നും മലയും അരുവിയും തടാകവും മരങ്ങളും മൃഗങ്ങളും എല്ലാം ഉള്ള സ്ഥലത്തിന്റെ നടുവിലായാണ് ആശ്രമം.

200 ഏക്കറോളം പരന്നുകിടക്കുന്ന ആശ്രമം. ‘അമ്മ’ എന്ന മന്ത്രത്തിന്റെ നിശ്ശബ്ദസാന്നിദ്ധ്യം ഇവിടെ സദാ പ്രസരിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ കനിവും ആവോളം.

അധികം ഉയരമില്ലാത്ത മലകള്‍, കൊച്ചുകൊച്ചു കുന്നുകള്‍, കാടുകള്‍, കുളങ്ങള്‍, പൊയ്‌കകള്‍ എല്ലാം കൊണ്ടും സമ്പന്നമായ ഭൂപ്രകൃതി. ആരുടെയും മനസ്സ് അറിയാതെ മൗനമാവും. ഇടയ്‌ക്കിടെ അന്തരീക്ഷത്തില്‍ കേള്‍ക്കുന്ന കാട്ടുപറവകളുടെ സംഗീതം. മാനുകളും സദാ ചുരക്കുന്ന അകിടുമായി നാലുപാടും മേഞ്ഞുനടക്കുന്ന ഗോക്കളും ഇവിടെയുണ്ട്. വടക്കേ അമേരിക്കയില്‍ അമ്മയുടെ ആസ്ഥാന കേന്ദ്രമാണ് സാന്‍ റാമോണിലെ ഈ ആശ്രമം. 1989 ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്ത്യക്ക് പുറത്ത് അമ്മയുടെ പേരില്‍ സ്ഥാപിക്കുന്ന ആദ്യ ആശ്രമമായിരുന്നു ഇത്. പിന്നീട് അമ്മയുടെ ആഗോള മാനുഷിക പ്രവര്‍ത്തനങ്ങളുടെ സംഘടനാ കേന്ദ്രവും ആത്മീയ റിട്രീറ്റ് സെന്ററുമായി ഇവിടം മാറി. വള്ളിക്കാവ് കഴിഞ്ഞാല്‍ അമ്മ ഏറ്റവും കൂടുതല്‍  വസിക്കുന്നതും ഇവിടെയാണ്.

അമ്മയുടെ മുതിര്‍ന്ന ശിഷ്യന്‍ ദയാമൃത ചൈതന്യയ്‌ക്കാണ് വടക്കേ അമേരിക്കയിലെ ആശ്രമ സെന്ററുകളുടെയും സത്സംഗങ്ങളുടെയും ചുമതല. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ആത്മീയ കേന്ദ്രമാണ് എംഎ സെന്റര്‍.  സാന്‍ റാമോണിലെ ഈ ആശ്രമത്തിനുപുറമെ സിയാറ്റില്‍ (വാഷിംഗ്ടണ്‍), ലോസാഞ്ചല്‍സ് (കാലിഫോര്‍ണിയ), സാന്താഫെ (ന്യൂ മെക്‌സിക്കോ), ഡാളസ് (ടെക്‌സസ്),ഹോംസ്‌റ്റെഡ് (അയോവ), ചിക്കാഗോ (ഇല്ലിനോയിസ്), അറ്റ്‌ലാന്റ (ജോര്‍ജിയ), വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍(മസാച്ചുസെറ്റ്‌സ്). എന്നിവിടങ്ങളിലും എം എ സെന്ററുകളുണ്ട്.  അമേരിക്കയില്‍ ആകെ ആയിരത്തിലധികം  ഇന്ത്യന്‍ ക്ഷേത്രങ്ങളുണ്ട്. അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ചിക്കാഗോ, ഡെട്രോയിറ്റ്, ഹ്യൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, പിറ്റ്‌സ്ബര്‍ഗ്, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ വലിയ അമേരിക്കന്‍ നഗരങ്ങളിലെല്ലാം വലിയ ക്ഷേത്രങ്ങള്‍ തന്നെ ഉയര്‍ന്നു. മലയാളികളും ഹ്യൂസ്റ്റണിലും ഡാളസിലും അതിമനോഹരമായ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രങ്ങളും ന്യൂയോര്‍ക്കില്‍ അയ്യപ്പക്ഷേത്രവും തനി മലയാളി അമ്പലങ്ങളാണ്.  ഹൂസ്റ്റണ്‍ ക്ഷേത്രത്തിന്റെ ഭൂമി പൂജയിലും അയ്യപ്പ ക്ഷേത്രത്തിന്റെ പ്രതിഷ്ടാ ചടങ്ങിലും സന്നിഹിതനാകാനുള്ള അവസരം കിട്ടിയത് ഭാഗ്യമായിരന്നു.  ശിവഗിരി മഠത്തിന്റെ ആദ്യത്തെ വിദേശ ശാഖ  ഡാളസിലാണ്. അതിന്റെ ശിലാസ്ഥാപന സമയത്തും അമേരിക്കയിലുണ്ടായിരുന്നു.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്‌ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും

13- ആഭ്യന്തരയുദ്ധവും അടിമത്തവും

14- കറുപ്പിനേഴഴക്

15-അമെരിന്ത്യന്‍സ്

16-മാഞ്ഞുപോയ ന്യൂസിയം

17-ആപ്പിളും ഗൂഗിളും  സാന്റാ ക്ലാരായുടെ ‘സന്തോഷകരമായ ദാരിദ്ര്യവും’

18-‘ഇല്യൂമിന’യിലെ  ഗവേഷണവും ‘ഇര്‍വൈനി’ലെ ഗതാഗതവും

19-ദുരൂഹതയുടെ തടാക തീരത്തെ ഓട്ടോമൊബൈല്‍ നഗരം

20-ഓക്ക് മരത്തണലില്‍ കല്‍പന ചൗള

21-സ്വര്‍ണ്ണ വാതില്‍ പാലം കടന്ന്

22-അമേരിക്ക ഇന്ത്യ ബന്ധത്തിന്റെ അളവുകോല്‍

Tags: പി ശ്രീകുമാര്‍അമേരിക്ക കാഴ്ചക്കപ്പുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Main Article

ബിഷപ്പിനു പിന്നാലെ സഖാവും സത്യം പറയുമ്പോള്‍

Article

മോദി വിരോധികളുടെ മുഖത്തടിച്ച് ബിഷപ്പ്

Varadyam

കാന്‍ഷിയുടെ മോക്ഷമാര്‍ഗ്ഗം

Kerala

വിശ്വാസ്യത ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ല; മാധ്യമങ്ങള്‍ സ്വയം വിശ്വാസ്യത ഇല്ലതാക്കി: പി ശ്രീകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.