Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പുവരുത്തണം

അന്‍പത് വര്‍ഷം മാത്രം ആയുസ്സ് കല്‍പ്പിച്ച അണക്കെട്ടിന്റെ ബലക്ഷയം തീര്‍ക്കാന്‍ കാലാകാലങ്ങളില്‍ ഭിത്തികള്‍ പലവിധത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്. അണക്കെട്ടിന്റെ ഈ ഉറപ്പ് ഒരു ഭൂകമ്പത്തെ അതിജീവിക്കുമോയെന്നാണ് ഇവരോട് ചോദിക്കാനുള്ളത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 28, 2021, 05:00 am IST
in Editorial

മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്‌നാടും തമ്മിലെ തര്‍ക്കം ഒരിക്കല്‍ക്കൂടി സുപ്രീംകോടതിയിലെത്തിയിരിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്താമെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കേരളം എതിര്‍ക്കുകയും, ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. തമിഴ്‌നാടിന് ഇക്കാര്യത്തില്‍ വിയോജിപ്പുള്ളതിനാല്‍ കേരളത്തിന്റെ നിര്‍ദ്ദേശം ഇന്ന് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച കോടതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ണായകമായിരിക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുകയും, അപ്രതീക്ഷിതമായ തോതില്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുകയും ചെയ്തതിനാലാണ് ജലനിരപ്പ് താഴ്‌ത്താന്‍ കേരളം ആവശ്യപ്പെടുന്നത്. തുലാവര്‍ഷം ആരംഭിച്ചതിനാല്‍ വരുംദിവസങ്ങളില്‍ മഴ കൂടുതലുണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥാ മുന്നറിയിപ്പുകളെ മുന്‍നിര്‍ത്തി കേരളം ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാറില്‍ വെള്ളം അധികമായാല്‍ തുറന്നുവിടേണ്ടത് ഇടുക്കി അണക്കെട്ടിലേക്കാണെന്നും, അവിടെ ഇപ്പോള്‍ ഉള്‍ക്കൊള്ളാവുന്നത്ര വെള്ളമുണ്ടെന്നുമുള്ള കേരളത്തിന്റെ നിലപാട് നിഷേധിക്കാനാവില്ല. അടുത്തിടെയാണ് മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം ഒഴുക്കിക്കളഞ്ഞത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഒരു തരത്തിലും പറയാനാവില്ലല്ലോ.

അണക്കെട്ട് നിലനില്‍ക്കുന്നതും അതിന്റെ വൃഷ്ടിപ്രദേശവും കേരളത്തിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂര്‍, തമിഴ്‌നാടുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് വെള്ളം നല്‍കുന്നത്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചും വെള്ളം കൊണ്ടുപോകുന്നതിനെക്കുറിച്ചും പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തില്‍ കേരളത്തിന് നിരന്തരം തിരിച്ചടികളേ ലഭിച്ചിട്ടുള്ളൂ. കേരളത്തിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലായ്‌മയും, ഇവിടുത്തെ ഭരണ നേതൃത്വം സത്യസന്ധവും ആത്മാര്‍ത്ഥവുമായി ഇടപെടാത്തതുമാണ് ഇതിന് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സി. അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ തമിഴ്‌നാടിന് അനാവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുത്തു എന്ന ആരോപണത്തിന് ഇപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. എന്തിനേറെ രാജഭരണകാലത്ത് തമിഴ്‌നാട്ടുകാരനായിരുന്ന തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ നേടിയെടുത്ത മേല്‍കൈ പോലും പില്‍ക്കാലത്ത് വന്ന കേരളത്തിലെ ഭരണാധികാരികള്‍ കളഞ്ഞുകുളിച്ചു എന്ന ആക്ഷേപവും ശക്തമാണ്. ഇപ്പോഴും ഇതിന് മാറ്റം വന്നിട്ടില്ല. രാഷ്‌ട്രീയപ്രേരിതമായാണ് കേരളത്തിലെ രാഷ്‌ട്രീയ-ഭരണ നേതൃത്വം ഇക്കാര്യത്തില്‍ നിലപാടുകളെടുക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷയോര്‍ത്ത് തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ നേതാവ് പിന്നീട് മൗനം പാലിച്ചു. അണക്കെട്ട് പൊട്ടുമെന്നും, അതൊഴിവാക്കാന്‍ പുതിയ അണ കെട്ടണമെന്നും പറഞ്ഞ മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന വികാരം ശക്തമാണ്.

മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാന വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നത് കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ വളരെ വൈകാരികമായി പ്രശ്‌നത്തെ അവതരിപ്പിക്കുകയാണ് കേരളം ചെയ്തിട്ടുള്ളത്. മഴക്കാലമാകുമ്പോള്‍ ഉയരുന്ന ആശങ്കകള്‍ മഴ മാറുന്നതോടെ അവസാനിക്കുകയാണ് പതിവ്. അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അത് ജലവിഭവ കമ്മീഷനിലും മേല്‍നോട്ട സമിതിയിലും സുപ്രീംകോടതിക്ക് മുന്‍പിലും കൊണ്ടുവരാന്‍ കഴിയണം. ഇത് കോടതിയില്‍ ഹാജരാവുന്ന വക്കീലിന്റെ മാത്രം ഉത്തരവാദിത്വമാകരുത്. വി.എസ്.അച്യുതാനന്ദന്റെ ഭരണകാലത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ കേസ് നടത്തുന്നതിന് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. അതിന് എന്തു സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല. അന്‍പത് വര്‍ഷം മാത്രം ആയുസ്സ് കല്‍പ്പിച്ച അണക്കെട്ടിന്റെ ബലക്ഷയം തീര്‍ക്കാന്‍ കാലാകാലങ്ങളില്‍ ഭിത്തികള്‍ പലവിധത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്. അണക്കെട്ടിന്റെ ഈ ഉറപ്പ് ഒരു ഭൂകമ്പത്തെ അതിജീവിക്കുമോയെന്നാണ് ഇവരോട് ചോദിക്കാനുള്ളത്. അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശം ഭൂകമ്പ സാധ്യതാ മേഖലയാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളതാണ്. നീതി പീഠത്തിനു മുന്നില്‍ കണ്ണീരൊഴുക്കിയതുകൊണ്ട് കാര്യമില്ല. വസ്തുതകളും നിയമവുമാണ് കോടതി പരിഗണിക്കുക. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടാതിരിക്കണമെങ്കില്‍, ജനങ്ങളുടെ ആശങ്കകള്‍ക്ക് അറുതിവരുത്തണമെങ്കില്‍ ഭരണനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ.

Tags: മുല്ലപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻഡിൽ ഒഴുകിയെത്തുന്നത് 1687.5 ഘടനയടി വെള്ളം, തമിഴ്നാട് കൊണ്ടുപോകന്ന വെളളത്തിന്റെ അളവ് കൂട്ടി

Kerala

‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം കെ സ്റ്റാലിന്‍

Kerala

ജലനിരപ്പ് കുറയുന്നില്ല ഇടുക്കിയും മുല്ലപ്പെരിയാറും കൂടുതല്‍ തുറന്നു, വെള്ളം ജനവാസ മേഖലകളിലേക്ക്, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

Kerala

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി, പുറത്തേയ്‌ക്ക് ഒഴുകുന്നത് സെക്കൻ്റിൽ 534 ഘനയടി ജലം

Kerala

മരംമുറി ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ല; ബെന്നിച്ചന്‍ തോമസിന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുകൂല റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.