ന്യൂദല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. സംവിധായകന് പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പുരസ്കാരം ഏറ്റുവാങ്ങി. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.


ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. രജനീകാന്തിനാണ് ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലന് സിനിമയുടെ സംവിധയകന് മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായരും ഏറ്റു വാങ്ങി.

തമിഴ്നടന്‍ ധനുഷിനും ഹിന്ദി നടന് മനോജ് ബാജ്പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന് സിങ് ചൗഹാനാണ് മികച്ച സംവിധായകന്. സഹനടനുള്ള ദേശീയ പുരസ്കാരം വിജയ് സേതുപതിക്കാണ്.


പ്രതികരിക്കാൻ ഇവിടെ എഴുതുക: