Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധൂര്‍ത്ത്, ബന്ധുനിയമനം; ശിശുക്ഷേമസമിതിയില്‍ സര്‍വത്ര ക്രമക്കേട്; ഷിജുഖാന്റെ നേതൃത്വത്തില്‍ നടക്കുന്നത് വന്‍ ധൂര്‍ത്ത്

ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എസ്.കെ.ഷീബ ബീഗത്തെ ഒരു ലക്ഷത്തില്‍പരം രൂപ ശമ്പളത്തില്‍ ഫിനാന്‍സ് ഓഫീസറായും നിയമിച്ചു. സമിതി നിത്യചെലവിനു പോലും ബുദ്ധിമുട്ടുമ്പോഴാണ് നിയമലംഘനത്തിലൂടെ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 08:44 am IST
inKerala

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയതിന് പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ക്രമക്കേടുകള്‍ പുറത്ത്. ഡിവൈഎഫ്‌ഐ നേതാവും ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷിജുഖാന്‍ സര്‍വീസ് റൂള്‍ ലംഘിച്ച് ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തി. കൂടാതെ ബന്ധുനിയമനവും. സ്റ്റാമ്പ് വില്‍പ്പന നടത്തി കിട്ടുന്ന വരുമാനം മുഴുവന്‍ ധൂര്‍ത്തടിച്ചെന്നും ആരോപണം.

സമിതിയുടെ പ്രസിഡന്റായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 2019 സപ്തംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ വേണ്ടെന്ന് സര്‍വീസ് റൂള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ഷിജുഖാന്‍ സര്‍വീസ് റൂള്‍ അട്ടിമറിച്ചു. അഞ്ച് മാസത്തിനിടെ സെക്രേട്ടറിയറ്റില്‍ നിന്നും തനിക്ക് വേണ്ടപ്പെട്ട രണ്ട് പേരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. 15 സ്ഥിരം ജീവനക്കാര്‍ മാത്രമുള്ളപ്പോഴാണിത്. സമിതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരെയാണ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഡെപ്യൂട്ടേഷനില്‍ എത്തിച്ചത്. ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള എസ്. ജാഫര്‍ഖാനെ 1,18,100-1,63,400 രൂപ ശമ്പള സ്‌കെയിലിലാണ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്.

ധനകാര്യ വകുപ്പിലെ അണ്ടര്‍  സെക്രട്ടറി എസ്.കെ.ഷീബ ബീഗത്തെ ഒരു ലക്ഷത്തില്‍പരം രൂപ ശമ്പളത്തില്‍ ഫിനാന്‍സ് ഓഫീസറായും നിയമിച്ചു. സമിതി നിത്യചെലവിനു പോലും ബുദ്ധിമുട്ടുമ്പോഴാണ് നിയമലംഘനത്തിലൂടെ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയത്.

സമിതി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ തന്നെ ബന്ധുനിയമനം നടത്തിയതിനും തെളിവുകള്‍. ഷിജുഖാന്‍ ജനറല്‍ സെക്രട്ടറിയായി എത്തുമ്പോള്‍ ഡ്രൈവറായ രഞ്ജു എന്ന ജീവനക്കാരനെ പിരിച്ചുവിട്ടു. തന്റെ സ്ഥലവാസിയും അടുത്ത ബന്ധുവുമായ പത്താംകല്ല് ഷമീനാ മന്‍സില്‍ എന്‍.ബി. ഷമീറിനെ ഔദ്യോഗിക ഡ്രൈവര്‍ കം അറ്റന്‍ഡറായി നിയമിച്ചു. കൂടാതെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പിഎ തസ്തികയിലിരിക്കത്തന്നെ മറ്റൊരാളെ അതേ തസ്തികയില്‍ നിയമിച്ചു. സ്വന്തം നാട്ടുകാരനായ നെടുമങ്ങാട് കുളമ്പിക്കട എന്‍. ഷമീറിനെയാണ് നിയമിച്ചത്. ഉത്തരവ് നല്‍കാതെ നിരവധി താത്കാലിക നിയമനങ്ങളും നടത്തിയെന്നാണ് സൂചന. 

ചാരിറ്റബിള്‍ സ്ഥാപനമായ ശിശുക്ഷേമ സമിതിക്ക് സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കുന്നില്ല. പകരം അഞ്ചു കോടിയുടെ ശിശുവികസന സ്റ്റാമ്പ് വില്‍പ്പനയ്‌ക്കുള്ള അനുമതിയുണ്ട്. വര്‍ഷത്തില്‍ മൂന്ന് കോടി രൂപ ശരാശരി ലഭിക്കും. മാസം 55-60 ലക്ഷം നടത്തിപ്പിന് ചെലവു വരും. അതിനുപോലും ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. ആശ്രയം സംഭാവനയാണ്. ഈ സ്ഥിതിയിലുള്ള സ്ഥാപനത്തില്‍ ഷിജുഖാന്റെ നേതൃത്വത്തില്‍ വന്‍ ധൂര്‍ത്ത് നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം.  

ജനറല്‍ സെക്രട്ടറിക്ക് പ്രതിമാസം ഓണറേറിയമായി 15,000 രൂപയാണ് ഉള്ളത്. കേരളത്തിലുടനീളം കാറിലാണ് യാത്ര. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രകള്‍. യാത്രയില്‍ പിഎയും ഒപ്പം ഉണ്ടാകും. ചിലപ്പോള്‍ ലീഗല്‍ കണ്‍സള്‍ട്ടന്റും. ഇവരുടെയെല്ലാം താമസവും ഭക്ഷണത്തിന്റെ ചെലവുമടക്കം ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ഈടാക്കിയിട്ടുള്ളത്.  

ദത്തെടുക്കല്‍ കേന്ദ്രങ്ങളും ജില്ലാ ശിശുക്ഷേമ സമിതികളും സന്ദര്‍ശിക്കാനായി നടത്തിയ യാത്രകളെല്ലാം ഡിവൈഎഫ്‌ഐ പ്രവര്‍ത്തനത്തിനായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ,ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളം പോലും കൊടുത്തിട്ടില്ല. സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കാത്തതിനാല്‍ സമിതി വിവരാവകാശ നിയമത്തിന് പുറത്താണ്.

Tags: childഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.