Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീര്‍ വാങ്കഡെയെ കുടുക്കാന്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം

ബോളിവുഡ് താരം ഷാരൂഖ് ഖാന് വേണ്ടി മകന്‍ ആര്യന്‍ ഖാനെ രക്ഷിച്ചെടുക്കാന്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം. ഇതിനായി കേസിലെ ആദര്‍ശധീരനായ സമീര്‍ വാങ്കഡെയെ കുടുക്കാനാണ് ശ്രമം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:54 pm IST
inIndia
പ്രഭാകര്‍ സെയ്ല്‍ പുറത്ത് വിട്ട വീഡിയോയില്‍ കിരണ്‍ ഗോസാവി ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്നതിന്‍റെ ദൃശ്യം.

പ്രഭാകര്‍ സെയ്ല്‍ പുറത്ത് വിട്ട വീഡിയോയില്‍ കിരണ്‍ ഗോസാവി ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്നതിന്‍റെ ദൃശ്യം.

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വേണ്ടി മകന്‍ ആര്യന്‍ ഖാനെ രക്ഷിച്ചെടുക്കാന്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം. ഇതിനായി കേസിലെ ആദര്‍ശധീരനായ സമീര്‍ വാങ്കഡെയെ കുടുക്കാനാണ് ശ്രമം നടക്കുന്നത്.  

ആദ്യം ശരത് പവാറിന്റെ എന്‍സിപിയായിരുന്നു കളത്തിലിറങ്ങിയത്.  ശരത്പവാറിന്റെ വലംകൈയും എന്‍സിപിയുടെ മന്ത്രിയുമായ നവാബ് മാലിക്കാണ് ആദ്യം രംഗത്തിറങ്ങിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ ഖാന്റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്‌സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.

പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന്‍ വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്‍കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണത്തിനെതിരെ നിയമയുദ്ധം നടത്തുമെന്ന് ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന്‍ വാങ്കഡെ തിരിച്ചടിച്ചു.

കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയെ മറ്റൊരു തൊഴില്‍ തട്ടിപ്പ് കേസുമായി  സര്‍ക്കാര്‍ ബന്ധപ്പെടുത്തിയതോടെ അദ്ദേഹം അപ്രത്യക്ഷനായിരിക്കുകയാണ്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണോ അതോ സര്‍ക്കാര്‍ അറിവോടെ തടങ്കലില്‍ വെച്ചിരിക്കുകയാണോ എന്നും സംശയം ബലപ്പെടുന്നുണ്ട്.  

ഏറ്റവുമൊടുവില്‍ നാടകീയമായി കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ 25 കോടിയുടെ പണംപിടുങ്ങല്‍ ആരോപണം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആരുടെ പ്രേരണയാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സമീര്‍ വാങ്കഡെയില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പ്രഭാകര്‍ സെയ്ല്‍ പറയുന്നു. കേസില്‍ പ്രധാനസാക്ഷികളിലൊരാളായ കിരണ്‍ ഗോസാവിയുടെ അനുയായിയാണ് പ്രഭാകര്‍ സെയ്ല്‍. സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ളവര്‍ ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രഭാകര്‍ സെയ്ല്‍ നടത്തുന്ന ആരോപണം. ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡില്‍ താന്‍ സാക്ഷിയല്ലെന്നും നര്‍ക്കോട്ടിക് ബ്യൂറോ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തി സമീര്‍ വാങ്കഡെ ഭീഷണിപ്പെടുത്തി തന്നെ സാക്ഷിയാക്കുകയായിരുന്നുവെന്നുമാണ് പ്രഭാകര്‍ സെയ്ല്‍ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. ആര്യന്‍ഖാന്റെ മയക്കമരുന്ന് കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയ്ല്‍. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ശേഷം കിരണ്‍ ഗോസാവി പണത്തിന് വേണ്ടി ഷാരൂഖ് ഖാന്റെ മാനേജരെ കണ്ടെന്നും പ്രഭാകര്‍ സെയ്ല്‍ ആരോപിക്കുന്നു. കിരണ്‍ ഗോസാവി ആര്യന്‍ ഖാനെക്കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് പ്രഭാകര്‍ സെയ്ല്‍. ഷാരൂഖ് ഖാന്റെ മാനേജരില്‍ നിന്നും പണം പിടുങ്ങാന്‍ പോകുന്നതിനിടയ്‌ക്ക് കാറില്‍ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാന്‍ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതായും പ്രഭാകര്‍ സെയ്ല്‍ പറയുന്നു. 25 കോടി ചോദിക്കാം, 18 കോടി കിട്ടും, അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്‌ക്ക് നല്‍കാം എ്‌ന്നൊക്കെയായിരുന്നു കിരണ്‍ ഗോസാവിയുടെ സംസാരമെന്നും പ്രഭാകര്‍ സെയ്ല്‍ ആരോപിക്കുന്നു. സമീര്‍ വാങ്കഡെ തന്നെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ കിരണ്‍ ഗോസാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നുവെന്നും പ്രഭാകര്‍ പറയുന്നു.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. അതിനിടയിലാണ് പ്രഭാകര്‍ സെയ്ല്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ത്തിയ പുതിയ ആരോപണം. എന്‍സിപിയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസും ആര്യന്‍ ഖാന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ ഒളിയമ്പെയ്തുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ആദിര്‍ രഞ്ജന്‍ ചൗധരി എന്‍സിബിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.’ ആര്യന്‍ ഖാനെതിരെ പ്രതികാരമാണ് നടപ്പാക്കുന്നത്. തങ്ങളുടെ യജമാനന് വേണ്ടി ആരെയും ശിക്ഷിക്കുമെന്ന നിലപാടാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേത്,’- ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.ആര്യന്‍ ഖാനെ കേസില്‍ കുടുക്കിയത് രാഷ്‌ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. ഇതിന് പിന്നാലെ ശിവസേനയും രംഗത്തെത്തി. നര്‍കോടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ബ്ലാങ്ക് പേപ്പറില്‍ പ്രഭാകര്‍ സെയ് ലിന്റെ ഒപ്പുവാങ്ങി സാക്ഷിയാക്കിയെന്ന ആരോപണമായമ് ശിവസേന നേതാവ് സഞ്ജയ് റൗത്ത്  ഞായറാഴ്ച നടത്തിയ ട്വീറ്റില്‍ ഉന്നയിച്ചിരിക്കുന്നത്.  

ഇതിനിടെ കഴിഞ്ഞ ദിവസം നടി അനന്യ പാണ്ഡെയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ് ടോപും ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചിരിക്കുകയാണ്. ആര്യന്‍ ഖാനുമായി മയക്കമരുന്നിനെക്കുറിച്ച് അനന്യ സംസാരിച്ചിട്ടുണ്ടെന്നാണ് നര്‍കോട്ടിക് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ ഉറച്ചുവിശ്വസിക്കുന്നത്. ഇരവരും തമ്മിലുള്ള വാട്സാപ് ചാറ്റില്‍ ചില സംഭാഷണങ്ങള്‍ അനന്യ മായ്ച്ചുകളഞ്ഞിട്ടുണ്ടെന്നും അത് ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് സമീര്‍ വാങ്കഡെ കരുതുന്നത്. തന്റെ ചാറ്റില്‍ ആര്യന്‍ ഖാനുമായി മയക്കമരുന്നുമായി ബന്ധപ്പെട്ട വാക്കുകള്‍ എല്ലാം ഒരു കളിതമാശയായി ഉപയോഗിച്ചതാണെന്നും മറ്റൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് അനന്യയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം. 

Tags: കേസ്bollywoodഷാരൂഖ് ഖാന്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെഅനന്യ പാണ്ഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.