കരിപ്പൂര്‍: ചപ്പാത്തിക്കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തില്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. 39 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വര്‍ണമാണ് ചപ്പാത്തി രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്.
ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് പുതിയ മാര്‍ഗ്ഗത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം ബാഗേജ് ചെക് ഇന്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: